X

വസ്തുതാപരിശോധന: ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാല ഒരു പാഴ്‌സിയല്ല, മുസ്‌ലിം ആണ്

  • By Vishvas News
  • Updated: November 27, 2022

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഡൽഹിയിലെ ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാലയുടെ അറസ്റ്റിനുശേഷം അത്തരം പല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. പൂനാവാല ഒരു പാഴ്‌സി ആണെന്നാണ് ഇവയിൽ പലതും അവകാശപ്പെടുന്നത്. മറ്റുപല യൂസര്മാരും അയാൾ സിന്ധിയാണെന്നും മറ്റേതോ സമുദായക്കാരനാണെന്നുമൊക്കെ അവകാശപ്പെടുന്നു.

എന്നാൽ വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാല ഒരു മുസ്‌ലിം ആണെന്ന് വ്യക്തമായി. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ദൽഹി പോലീസും അയാൾ മുസ്‌ലിം ആണെന്ന് വ്യക്തമാക്കി. മുംബൈയിലെ പൽഘർ മേഖലയിൽ വാസിയിലാണ് അയാൾ താമസിക്കുന്നത്. അവിടെ അയാളുടെ അയൽക്കാരും അയാൾ മുസ്‌ലിം ആണെന്ന് സ്ഥിരീകരിച്ചു.

അവകാശവാദം

ഫേസ്ബുക് യൂസർ ‘സംഷദ് മാലിക്ക് ’ തന്റെ പോസ്റ്റിൽ (ആർക്കൈവ്ഡ് ലിങ്ക്),ശ്രദ്ധയുടെയും അഫ്താബിന്റെയും ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് അയാൾ ഒരു പാഴ്‌സിയാണെന്ന് പറയുന്നു. അദ്ദേഹം എഴുതുന്നു:” എന്താണ് ഒരു പേരിലുള്ളത്? മുസ്‌ലിം പേരുകൾ ഉപയോഗിക്കുക എന്ന ത് ഇസ്‌ലാമിനെതിരെ ജൂതന്മാര് പ്രയോഗിച്ചിരുന്ന ഒരു തന്ത്രമായിരുന്നു! നിങ്ങളുടെ പേര് അഫ്താബ് എന്നാണെങ്കിൽ.

നേരത്തെ അമീൻ എന്നായിരുന്നു. പൂണാവാല എന്നും പേരുണ്ടായിരുന്നു. അയാളെ കാണുകയില്ല. ഫിറോസ് ഉണ്ടായിരുന്നു, ഫിറോസ് ഉണ്ട്, ഫിറോസ് ഉണ്ടായിരിക്കുകയും ചെയ്യും എന്നതുപോലെ. ഇത് പേരിൽ ത്തന്നെ സൂചിതമാണ്. അയാൾ ഒരു പാഴ്‌സിയാണ്. പക്ഷെ, ആരും അത് ശ്രദ്ധിക്കുകയില്ല. മാധ്യമങ്ങൾക്ക് തീപടർത്താൻ അഫ്താബ് എന്നത് മതി! അയാളുടെ പേര് ശരിയായി അയാളുടെ മുന്നിൽ വ്യക്തമാക്കിയാൽ തീ വേണ്ടത്ര കത്തുകയില്ല, അല്ലെ?”

കൊല്ലപ്പെട്ട ആളും കൊലചെയ്ത ആളും പാഴ്സികളാണെന്ന് മറ്റൊരു യൂസർ തന്റെ പോസ്റ്റിൽ പറയുന്നു. ട്വിറ്ററിൽ പല യൂസര്മാരും കുറ്റാരോപിതർ പാഴ്‌സിയാണെന്ന് അവകാശപ്പെടുന്നു. ട്വിറ്റര് യൂസര് Yedz’ എന്നയാളും കുറ്റാരോപിതൻ പാഴ്‌സിയാണെന്ന് അവകാശപ്പെടുന്നു.

അന്വേഷണം

ദൈനിക് ജാഗ്രണിന്റെ നവംബര് 15 -ലെ റിപ്പോർട്ട് പ്രകാരം , ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാലയെ അയാൾ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ കുഴിച്ചിട്ട മെഹറലി വനത്തിലേക്ക് പോലീസ് കൊണ്ടുപോയി. ശ്രദ്ധയുടെയും അഫ്താബിന്റെയും പൊതുസുഹൃത്തുക്കളെയും ചോദ്യംചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയതായി റിപ്പോർട്ട് ഉണ്ട്. കുറ്റാരോപിതന് വധശിക്ഷതന്നെ നാകണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഡൽഹിയിലെ ചദർപൂരിൽ ഒരു കൊലപാതകം നടന്നതായി പോലീസ് കണ്ടെത്തുകയും കുറ്റാരോപിതനായ യുവാവിനെ അറസ്റ് ചെയ്യുകയുമായിരുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ എഫ് ഐ ആർ വിശ്വാസ് ന്യൂസിന് ലഭിച്ചു. പ്രസ്തുത എഫ് ഐ ആർ (നമ്പർ:0659) ദക്ഷിണ ഡൽഹിയിലെ മെഹറലി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാല ഒരു മുസ്ലീമും കൊല്ലപ്പെട്ട യുവതി ഹിന്ദുമതത്തിപെട്ട കോലി ജാതിക്കാരിയുമാണ്.

‘thehungrychokro’ (ആർക്കൈവ് ലിങ്ക്) എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഉള്ള കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാല ഒരു പോസ്റ്റിൽ കമന്റ് ചെയ്യവേ, താൻ ഒരു മുസ്‌ലിം ആണെന്ന് പറയുന്നുണ്ട്. 422 ആഴ്ചകൾ പഴയ ആ പോസ്റ്റിൽ അയാൾ പറയുന്നു:“@zloymom ഞാൻ ഒരു മുസ്‌ലിം ആണ് . നിങ്ങൾ ഒരു ഹിന്ദുവാണെന്നാണ് എന്നതിനുള്ള മറ്റൊരു വാദമാണ് അത്.കൃഷണ ഭഗവാൻ ഹിന്ദുക്കളുടെ ദൈവമാണ്. ഞാൻ ചോദിക്കട്ടെ, എന്തുകൊണ്ടാണ് എന്റെ മതത്തെപ്പറ്റി ഇത്രയും സംശയങ്ങൾ?”

ഡൽഹിയിൽ ഈ കേസ് റിപ്പോർട്ട് ചെയ്ത ദൈനിക് ജാഗരൺ കറസ്പോണ്ടന്റ് അരവിന്ദ് ദ്വിവേദിയെ ബന്ധപ്പെട്ടപ്പോൾ , കുറ്റാരോപിതൻ ഒരു മുസ്‌ലിം ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

മുംബൈയിലെ പൽഘർ മേഖലയിൽ ആണ് കുറ്റാരോപിതന്റെ കുടുംബം താമസിക്കുന്നത്. അതുകൊണ്ട് കൂടുതൽ വിവരങ്ങൾക്കായി വിശ്വാസ് ന്യൂസ് ദൈനിക് ജാഗരൺ മുംബൈ ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് ഓംപ്രകാശ് തിവാരിയെ ബന്ധപ്പെട്ടു. കുറ്റാരോപിതന്റെ കുടുംബം താമസിക്കുന്ന വാസിയിലെ അയൽക്കാർ അയാൾ പാഴ്‌സിയല്ല, മുസ്‌ലിം ആണെന്ന് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ അന്വേഷണത്തിൽനിന്ന് : ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാല സമൂഹ മാധ്യമ യൂസർമാർ അവകാശപ്പെടുന്നപോലെ ഒരു പാഴ്‌സിയല്ല, മുസ്‌ലിം ആണ് എന്ന വ്യക്തമായി. കേസ് അന്വേഷ

ണത്തിനിടക്ക് ദൽഹി പോലീസ് ഡേറ്റിങ് ആപ്പിൽനിന്ന് അഫ്താബിന്റെ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.

സോഷ്യൽ സ്കാനിങ്ങിൽ , വ്യാജ അവകാശവാദത്തോടെ വൈറൽ പോസ്റ്റ് പങ്കുവെച്ച ഷംഷാദ് മാലിക്കിന് ,ഫേസ്‌ബുക്കിൽ 5,000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി .

നിഗമനം: ശ്രദ്ധ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്താബ് അമീൻ പൂനാവാലയുടെ മതം ഏതെന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന അവകാശവാദങ്ങൾ തെറ്റാണ്. സമൂഹമാധ്യമങ്ങളിൽ പലരും അവകാശപ്പെടുന്നപോലെ അഫ്താബ് അമീൻ പൂനാവാല ഒരു പാഴ്‌സിയല്ല, മുസ്‌ലിം ആണ്

  • Claim Review : അഫ്താബ് അമീൻ പൂനാവാല ഒരു പാഴ്‌സിയാണ്, മുസ്‌ലിം അല്ല.
  • Claimed By : ഫേസ്‌ബുക്ക് യൂസർ സംഷദ് മാലിക്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later