X
X

Fact Check: 12000 രൂപ നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചതായി ഓം ബിർള പ്രഖ്യാപിച്ചതായി ഒരു ഡീപ് ഫേക്ക്  വീഡിയോ വ്യാജമായി അവകാശപ്പെടുന്നു

‘സ്വാവലംബൻ സാമ്പത്തിക സഹായ പദ്ധതി’ പ്രകാരം കേന്ദ്ര സർക്കാർ 10 വർഷത്തേക്ക് 12000 രൂപ പ്രതിവർഷം നൽകുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ അവകാശപ്പെടുന്നു, ഡിസംബർ 22 മുതൽ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് അതിൽ പറയുന്നു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ‘സ്വാവലംബൻ സാമ്പത്തിക സഹായ പദ്ധതി’ പ്രകാരം കേന്ദ്ര സർക്കാർ 10 വർഷത്തേക്ക് 12000 രൂപ പ്രതിവർഷം നൽകുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ അവകാശപ്പെടുന്നു, ഡിസംബർ 22 മുതൽ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് അതിൽ പറയുന്നു.ഈ വിവരം അദ്ദേഹം ലോക്സഭയിൽ പങ്കുവെച്ചുവെന്നും ചില ഉപയോക്താക്കൾ അവകാശപ്പെടുന്നു.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു കേന്ദ്രസർക്കാർ പദ്ധതിയൊന്നും കണ്ടെത്തിയില്ല. ഓം ബിർളയുടെ നിലവിലുള്ള ഒരു ക്ലിപ്പിൽ എ ഐ -ക്ലോൺ ചെയ്‌ത ശബ്ദം ഓവർലേ ചെയ്‌ത് സൃഷ്‌ടിച്ച ഈ വീഡിയോ തന്നെ ഡീപ്‌ഫേക്ക് ആണ്.

വൈറൽ പോസ്റ്റിൽ എന്താണ് ?

ഇൻസ്റ്റാഗ്രാം user eureka4u_ _ 2025 ഡിസംബർ 8-ന് പങ്കിട്ട ഈ വീഡിയോയിൽ (ആർക്കൈവ് ചെയ്ത link) ഓം ബിർള ഇങ്ങനെ പറയുന്നു: “വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയുള്ള എല്ലാ കുടുംബങ്ങളുടെയും പിന്തുണക്കേണ്ടത്  കണക്കിലെടുത്ത്, സർക്കാർ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകുന്നു. അതിനാൽ, സ്വാവലംബൻ പദ്ധതി പ്രകാരം, എല്ലാ പാവപ്പെട്ട കുടുംബങ്ങളുടെയും അല്ലെങ്കിൽ വാർഷിക വരുമാനം ₹5 ലക്ഷത്തിൽ താഴെയുള്ളവർക്കും 10 വർഷത്തേക്ക് 12,000 രൂപ ധനസഹായം കേന്ദ്ര സർക്കാർ നൽകും. ഡിസംബർ 22 മുതൽ നിങ്ങൾക്ക് അതിൻ്റെ ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങും.”

അന്വേഷണം:

വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്നതിന്, ‘ആർത്ഥിക് സഹായത സ്വാവലംബൻ’ പദ്ധതിയെക്കുറിച്ച് ഞങ്ങൾ ഗൂഗിളിൽ തിരച്ചിൽ നടത്തിയെങ്കിലും അതിനെക്കുറിച്ചുള്ള വിശ്വസനീയമായ ഒരു റിപ്പോർട്ടും കണ്ടെത്തിയില്ല.

ഭാരത സർക്കാരിന്റെ MyScheme portal  -ലും ഇത്തരം ഒരു പദ്ധതിയുടെ വിവരങ്ങളൊന്നും നൽകിയിട്ടില്ല.

അടുത്തതായി, ഞങ്ങൾ വീഡിയോയിൽ നിന്ന് കീ ഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റുചെയ്‌ത് ഗൂഗിൾ  ലെൻസ് ഉപയോഗിച്ച് സെർച്ച് ചെയ്തു. ഇത് 2025 ഡിസംബർ 1-ന് സൻസദ് ടിവിയുടെ യൂട്യൂബ്  ചാനലിലെ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പിലേക്ക് ഞങ്ങളെ നയിച്ചു. ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. അതിൽ  മുൻ എംപിമാർക്ക് ഓം   ബിർള ആദരാഞ്ജലി അർപ്പിക്കുന്നത് കാണിക്കുന്നു. വീഡിയോയിൽ അത്തരത്തിലുള്ള ഒരു സ്കീമിനെ കുറിച്ചും പരാമർശമില്ല.

എ ഐ  കൃത്രിമത്വത്തിൻ്റെ സാധ്യത തള്ളിക്കളയാൻ, വ്യത്യസ്ത എ ഐ  കണ്ടെത്തൽ tools  ഉപയോഗിച്ച് ഞങ്ങൾ അത് പരിശോധിച്ചു

ഹിയയുടെ ഇൻവിഡ് ടൂൾ ഉപയോഗിച്ച് ഓഡിയോ വിശകലനം ചെയ്തപ്പോൾ  അത് എ ഐ – കൃത്രിമത്വത്തിൻ്റെ 95% സാധ്യത കാണിച്ചു.

എ ഐ ടൂളുകൾ ഉപയോഗിച്ച് വീഡിയോയിൽ  കൃത്രിമം കാണിച്ചതായി ചുണ്ടുകളുടെ സമന്വയരീതി  സൂചിപ്പിക്കുന്നുവെന്ന്  എ ഐ  വിദഗ്ധൻ അസ്ഹർ മച്‌വെ ഞങ്ങളോട് വ്യക്തമാക്കുകയും  ചെയ്തു.

അവസാനമായി, ഡീപ്ഫേക്ക് വീഡിയോ പങ്കിട്ട user -ൻറെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്യുകയും പ്രസ്തുത ഉപയോക്താവിന് 3300-ലധികം ഫോളോവേഴ്‌സ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

നിഗമനം: തെറ്റായ അവകാശവാദം ഉന്നയിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഡീപ് ഫേക്ക്  വീഡിയോ ഷെയർ ചെയ്യപ്പെടുന്നു. ‘ആർത്ഥിക് സഹായത സ്വാവലംബൻ’ എന്ന പേരിൽ ഒരു പദ്ധതിയും കേന്ദ്ര സർക്കാർ നടത്തുന്നില്ല.

  • Claim Review : അഞ്ച് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 12,000 രൂപ വാർഷിക സഹായം നൽകുമെന്ന് ഓം ബിർള പറഞ്ഞു 
  • Claimed By : ഇൻസ്റ്റാ ഉപയോക്താവ് eureka4u
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later