Fact Check: മതപരമായ വസ്തുക്കൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് ചർച്ചചെയ്യുന്ന സുനിത വില്യംസിന്റെ വൈറൽ വീഡിയോ, 2013 –ലേതാണ്.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദമാണെന്ന് കണ്ടെത്തി. ദില്ലിയിലെ നാഷണൽ സയൻസ് സെന്ററിലേക്കുള്ള സുനിത വില്യംസിന്റെ 2013 -ലെ സന്ദര്ശന സമയത്തെ വീഡിയോ ആണ് ഇത്.
- By: Pallavi Mishra
- Published: Mar 29, 2025 at 03:41 PM
- Updated: Apr 1, 2025 at 05:37 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : സുനിത വില്യംസ് ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അവിടെ ഭഗവദ് ഗീത, ഉപനിഷത്തുകൾ , ഗണേഷ് വിഗ്രഹം എന്നിവയൊക്കെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതായി അവർ സൂചിപ്പിക്കുന്നു. പല ഉപയോക്താക്കളും ഇത് അടുത്തിടെയുള്ളതാണെന്നും ഒമ്പത് മാസത്തേക്ക് ബഹിരാകാശത്ത് കുടുങ്ങിയശേഷം ഉള്ള അവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടതാണെന്നും അവകാശപ്പെട്ട് പങ്കുവെക്കുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദമാണെന്ന് കണ്ടെത്തി. ദില്ലിയിലെ നാഷണൽ സയൻസ് സെന്ററിലേക്കുള്ള സുനിത വില്യംസിന്റെ 2013 -ലെ സന്ദര്ശന സമയത്തെ വീഡിയോ ആണ് ഇത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
എഫ് ബി യുസർ ‘Acharya Hari Krishna Shukla – BJP‘ഈ വീഡിയോ (archive link) മാർച്ച് 23, 2025 -ൽ പങ്കുവെച്ചു. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: “സുനിത വില്യംസ് തന്റെ സുരക്ഷിത തിരിച്ചുവരവിന് കാരണം ഭഗവദ് ഗീതയും ഉപനിഷത്തുക്കളുമാണെന്ന് പറയുന്നു. അവർ 9 മാസം ബഹിരാകാശത്തി കഴിഞ്ഞു.” ഈ വീഡിയോവിൽ സുനിത വില്യംസ് ഇങ്ങനെ പറയുന്നത് കേൾക്കാം: “എന്റെ ഇന്ത്യൻ പൈതൃകത്തിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു., അതിൽ ഒരു ഭാഗം എന്നോടൊപ്പം ബഹിരാകാശത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഗണേഷ് ഞാൻ എവിടെ താമസിച്ചപ്പോഴും കൂടെ ഉണ്ടായിരുന്നു, അതിനാൽ തീർച്ചയായും ഗണേഷും ബഹിരാകാശയാത്രയിൽ ഒപ്പം വേണം. ഇന്ത്യൻ ഭക്ഷണത്തിന്റെ കാര്യമെടുത്താൽ നിങ്ങൾക്ക് ഒരിക്കലും ഇന്ത്യൻ ഭക്ഷണം വേണ്ടത്ര ലഭിക്കില്ല. എന്നോടൊപ്പം ബഹിരാകാശത്ത് എന്നോടൊപ്പം സമൂസയും ഉണ്ടെന്ന് ഞാൻ എല്ലായ്പ്പോഴും ഉറപ്പാക്കുന്നു. ഭഗവദ് ഗീത കൂടാതെ, ഈ അവസാനമായി ഞാൻ ഉപനിഷാദിന്റെ ഒരു ചെറിയ കോപ്പി വ്യാഖ്യാനം കൊണ്ടുവന്നു. ഞാൻ ഭഗവദ് ഗീതയോടൊപ്പം ഒഡീസിയും കൊണ്ടുവന്നു, ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ചിന്തിക്കുന്നതിനും വായിക്കുന്നതിനും ഇവ ഉചിതമാണെന്ന് ഞാൻ കരുതി.”
അന്വേഷണം:
അന്വേഷണം ആരംഭിക്കുന്നതിന്, ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ക്ലിപ്പിൽ സുനിത വില്യംസ് സമീപകാലത്തിലേതിൽനിന്നും ചെറുപ്പമായി കാണപ്പെടുന്നു. കൂടുതൽ സ്ഥിരീകരിക്കുന്നതിന്, വൈറൽ വീഡിയോയിൽ നിന്ന് സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു ഗൂഗിൾ ലെൻസ് സെർച്ച് നടത്തി. 2013 ഏപ്രിൽ 2 ന് എൻഡിടിവിയുടെ YouTube ചാനലിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി, ഇവിടെയുള്ള വൈറൽ ക്ലിപ്പിൽ അതിൽ 40 സെക്കൻഡ് മാർക്കിൽ ആരംഭിക്കുന്ന ഭാഗമാണ് കാണിക്കുന്നത്.
സുനിത വില്യംസിനെ India visit പരാമർശിക്കുന്ന 2013 മുതൽക്കുള്ള വിവിധ വാർത്താ reports ഞങ്ങൾ കണ്ടെത്തി.
ഇപ്പോഴത്തെ, ബഹിരാകാശത്തുനിന്നുള്ള തിരിച്ചത്തച്ചുവരവിനുശേഷം സുനിത വില്യംസ് ഉൾപ്പെട്ട ഏതെങ്കിലും പത്രസമ്മേളനത്തെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ കണ്ടെത്താൻ ഞങ്ങൾ ഒരു കീവേഡ് സെർച്ച് ചെയ്തു, പക്ഷേ അത്തരം ഒരു പത്രസമ്മേളനത്തിന്റെ സൂചന നൽകുന്ന വിശ്വസനീയമായ വാർത്താ ഉറവിടങ്ങളോ റിപ്പോർട്ടുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. ..
കൂടുതൽ സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ എയ്റോസ്പേസ് വിദഗ്ദ്ധനായ ഗിരീഷ് ലിംഗന്നയുമായി ബന്ധപ്പെട്ടു. 2013-ൽ ന്യൂഡൽഹി നാഷണൽ സയൻസ് സെന്റർ സുനിത സന്ദർശിച്ചപ്പോൾ എടുത്ത വീഡിയോയുടെ ഒരു ഭാഗമാണ് വൈറൽ വീഡിയോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഇന്ത്യ സന്ദർശന വേളയിൽ അവർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന്റെ ദൃശ്യമായിരുന്നു അത്.
ഈ വ്യാജ അവകാശവാദത്തോടെ വൈറൽ വീഡിയോ പങ്കിട്ട ‘ആചാര്യ ഹരി കൃഷ്ണ ശുക്ല-ബി ജെ പി ‘ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവിന് ഏകദേശം 31000 ഫോളോവേഴ്സ് ഉണ്ട്..
നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ, മതപരമായ വസ്തുക്കൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് ചർച്ചചെയ്യുന്ന സുനിത വില്യംസിന്റെ വൈറൽ വീഡിയോ, സമീപകാലത്തേതല്ല, 2013 -ലേതാണ്. അവരുടെ ഇന്ത്യ സന്ദർശനത്തിനിടെ ആണ് ഇത് റെക്കാർഡ് ചെയ്തത്.
- Claim Review : മതപരമായ വസ്തുക്കൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് ചർച്ച ചെയ്യുന്ന സുനിത വില്യംസിന്റെ ഏറ്റവും പുതിയ വീഡിയോ.
- Claimed By : എഫ് ബി യുസർ 'ആചാര്യ ഹരി കൃഷ്ണ ശുക്ല-ബി ജെ പി'
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











