Fact Check : ലെഫ്റ്റനന്റ് കിരൺ ഷെഖാവത്ത് 2015 – ലാണ് മരിച്ചത്, ഇതുസംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്നതാണ് വൈറൽ പോസ്റ്റ്
കഴിഞ്ഞ മാസം പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്ഥാനുനേരെ ഒരു വ്യോമാക്രമണം ആരംഭിച്ചു.
- By: Ashish Maharishi
- Published: May 16, 2025 at 11:44 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : കഴിഞ്ഞ മാസം പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്ഥാനുനേരെ ഒരു വ്യോമാക്രമണം ആരംഭിച്ചു.’ഓപ്പറേഷൻ സിന്ദൂർ’ എന്നുപേരിട്ട അതിനുകീഴിൽ പാകിസ്ഥാനിലും പാക്കധീന കശ്മീരിലും ഉള്ള തീവ്രവാദി ക്യാമ്പുകൾക്കുനേരെയായിരുന്നു ഈ ആക്രമണം. നിലവിൽ, ഇരു രാജ്യങ്ങളിലും വെടിനിർത്തൽ തുടരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വൈറലായിരിക്കുന്നു. കിരൺ ഷെഖാവത്ത് എന്ന വനിതാ ഓഫീസർ ഈ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചതായി ഈ പോസ്റ്റ് അവകാശപ്പെടുന്നു.
നിലവിലെ ഇന്തോ-പാക്ക് സംഘര്ഷത്തിനിടയിൽ സോഷ്യൽ മീഡിയയിലെ ചില ഉപയോക്താക്കൾ ഈ സംഭവം അടുത്തിടെ നടന്നതാണെന്ന വിധത്തിൽ പങ്കിടുന്നു. വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റ് പരിശോധിച്ചപ്പോൾ ക്ലെയിം തെറ്റിദ്ധരിപ്പിക്കുന്നതായി തെളിഞ്ഞു. ഒരു വനിതാ ഓഫീസർ ലെഫ്റ്റനന്റ് കിരൺ ഷെഖാവത്ത് 2015 മാർച്ചിൽ ഒരു വിമാന അപകടത്തിൽ അന്തരിച്ചു. ഇ വാർത്ത വൈറലാക്കിക്കൊണ്ട് ഇപ്പോൾ സംഭവിച്ചതെന്ന നിലയിൽ ചില ആളുകൾ ആശയക്കുഴപ്പം പ്രചരിപ്പിക്കുകയാണ്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് യൂസർ News Mission, മെയ് 12 ന് , “രക്തസാക്ഷി വനിതാ ഉദ്യോഗസ്ഥ കിരൺ ഷെഖാവത്ത് വെറും 27 വയസ്സിൽ വീരഗതി പ്രാപിച്ചു ” എന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു.

വൈറൽ പോസ്റ്റിന്റെ ഉള്ളടക്കം ഇവിടെ എഴുതിയിട്ടുണ്ട്. പല ഉപയോക്താക്കളും അത് സത്യമായി പങ്കിടുന്നു. പോസ്റ്റിന്റെ ആർക്കൈവ് പതിപ്പ് ഇവിടെ കാണുക
അന്വേഷണം:
വിശ്വാസ് ന്യൂസ് ആദ്യം വൈറൽ പോസ്റ്റിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിന് ഗൂഗിൾ ലെൻസ് ടൂൾ ഉപയോഗിച്ചു. വൈറൽ പോസ്റ്റുകളിൽ ഉപയോഗിച്ച ചിത്രം തിരഞ്ഞപ്പോൾ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു പഴയ പോസ്റ്റ് ലഭിച്ചു. മെയ് 2020 -ന്റെ ഈ പോസ്റ്റിൽ, 2015 മാർച്ചിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ കിരൺ ഷെഖാവത്ത് ഗോവയിൽ രക്തസാക്ഷിത്വം വരിച്ചു എന്ന് പറയുന്നു.

അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ഞങ്ങൾ ഗൂഗിൾ ഓപ്പൺ സെർച്ച് ടൂൾ ഉപയോഗിച്ചു. കീവേഡുകളുമായി സെർച്ച് ചെയ്തപ്പോൾ , കിരൺ ശെഖാവത്ത്മായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. 2015 മാർച്ച് 29 ലെ വാർത്തയിൽ ഗോവ തീരത്ത് പരിശീലന വിമാനത്തിൽ പറക്കുമ്പോൾ ലെഫ്റ്റനന്റ് കിരൺ ശേഖാത്തിന്റെ വിമാനം തകർന്നതായി റിപ്പോർട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ മൃതദേഹം കണ്ടെത്തി.
Patrika.com-ൽ പ്രസിദ്ധീകരിച്ച ഒരു പഴയ വാർത്ത അനുസരിച്ച് “1988 മെയ് 1 ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സേഫ്റാജുൻവാർ ഗ്രാമത്തിലാണ് കിരൺ ജനിച്ചത്. ഹരിയാനയിലെ മേവാട്ടിൽ കുർതാല ഗ്രാമത്തിലെ ലഫ്റ്റനന്റ് വിവേക് സിംഗ് ചോങ്കാറിനെയാണ് അവർ വിവാഹം ചെയ്തത്.”
2015 മാർച്ചിൽ, ലെഫ്റ്റനന്റ് കിരൺ ഷെഖാവത്ത് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ നാവികസേന വക്താവ് വിവേക് മാധ്വാൾ പറഞ്ഞു. വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഴയതാണ്.
ലെഫ്റ്റനന്റ് കിരൺ ഷെഖാവത്തിന്റെ പിതാവായ വിജേന്ദ്ര സിംഗ് ശേഖവത്തുമായി വിശ്വസ് ന്യൂസ് സംസാരിച്ചു. സോഷ്യൽ മീഡിയയിൽ മകളുടെ മരണവുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകൾ ഇപ്പോൾ വരലാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2015 മാർച്ചിൽ കിരൺ അന്തരിച്ചു.
അന്വേഷണത്തിന്റെ അവസാനത്തിൽ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് നൽകിയ ഉപയോക്താവിന്റെ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു. 80 ആയിരത്തിലധികം ആളുകൾ ഈ ഫേസ്ബുക്ക് പേജിൽ ന്യൂസ് മിഷൻ പിന്തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നാണ് ഈ പേജ് പ്രവർത്തിക്കുന്നത്.
നിഗമനം: വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണം വെളിപ്പെടുത്തി. 2015 ൽ ലെഫ്റ്റനന്റ് കിരൺ ഷെഖാവത്ത് വിമാനാപകടത്തിൽ മരിച്ചു. ഇപ്പോഴത്തെ ഇന്തോ-പാകിസ്ഥാൻ സംഘര്ഷത്തിനിടയിൽ ഈ വൈറൽ പോസ്റ്റിലൂടെ ആശയക്കുഴപ്പം വ്യാപിക്കുന്നു.
- Claim Review : രക്തസാക്ഷി കിരൺ ഷെഖാവത്ത് എന്ന വനിതാ ഓഫീസർ വെറും 27 വയസ്സിൽ വീരഗതി പ്രാപിച്ചു.
- Claimed By : എഫ് ബി യുസർ News Mission
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











