X
X

Fact Check: പെഷ്‌വാറിലെ അനധികൃത നിർമാണത്തിനെതിരായ പഴയ നടപടികളുടെ പഴയ  വീഡിയോ ഇന്ത്യ-പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെടുത്തി  തെറ്റായി  പങ്കിട്ടു

ഇന്ത്യയും പാകിസ്ഥാനും  തമ്മിലുള്ള ഈയിടത്തെ സംഘര്ഷത്തിനിടയിൽ  നിരവധി വീഡിയോകളും ചിത്രങ്ങളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഉടനീളം പങ്കിടുന്നു.

  • By: Umam Noor
  • Published: May 26, 2025 at 07:07 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഇന്ത്യയും പാകിസ്ഥാനും  തമ്മിലുള്ള ഈയിടത്തെ സംഘര്ഷത്തിനിടയിൽ  നിരവധി വീഡിയോകളും ചിത്രങ്ങളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഉടനീളം പങ്കിടുന്നു. അത്തരം ഒരു വൈറൽ വീഡിയോകളിൽ  ഒന്നിൽ  ജനങ്ങൾ തിങ്ങിപ്പാര്ക്കു ന്ന ഒരു സ്ഥലത്ത്   ഒന്നിലധികം കെട്ടിടങ്ങൾ  പൊളിച്ചുമാറ്റുന്നതായി  കാണിക്കുന്നു. ഒരു ഇന്ത്യൻ സൈനിക നടപടിയുടെ ഭാഗമായി ഇത് സിയാൽകോട്ടിൽ ഉണ്ടാക്കിയ നാശമാണെന്ന   ക്ലെയിമുകളുമായി ഉപയോക്താക്കൾ ഇത് പങ്കിടുന്നു.

വിശാസ് ന്യൂസ് ഇതിനെപറ്റി  അന്വേഷിച്ചു, ഇത് പാകിസ്ഥാനിലെ പെഷവാറിൽ നിന്നാണെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ ദൃശ്യമാണെന്നും  അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഇതിന്  സൈനിക നടപടിയുമായി  ഒരു ബന്ധവുമില്ല. 

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്‌ബുക്ക് ഉപയോക്താവ് ‘Chandrashekhar‘ഈ വൈറൽ പോസ്റ്റ് മെയ്12, 2025-ന് “ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചു. ആരാണ് ഈ സ്ഥലം തിരിച്ചറിയുക ? സിയാൽകോട്ട് അല്ലെങ്കിൽ ഗാസ. ശ്രദ്ധിക്കുക – ആരും ഇത് ഗൂഗിൾ  ചെയ്യില്ല “എന്ന ആറ്റിക്കുറിപ്പോടെ ഇത് പങ്കിട്ടു.

പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് കാണാം here.

അന്വേഷണം: 

ഞങ്ങളുടെ അന്വേഷണം   വൈറൽ വീഡിയോയിൽ നിന്ന് കീ ഫ്രെയിമുകൾ എക്സ്ട്രാക്റ്റുചെയ്ത് ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സെർച്ച് ചെയ്തുകൊണ്ട് ആരംഭിച്ചു. ഇത് 2025 മെയ് 13 ന് X handle അപ്‌ലോഡ്‌ ചെയ്ത വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു, ഇന്ത്യയുടെ സൈനിക നടപടികളുമായി   തെറ്റായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു . എന്നിരുന്നാലും, പോസ്റ്റിന്റെ അഭിപ്രായ വിഭാഗത്തിൽ, അനധികൃത നിർമ്മാണത്തിനെതിരെ പെഷവാർ ഭരണകൂടം നടത്തിയ പൊളിച്ചുമാറ്റൽ  നടപടി എന്ന്  നിരവധി ഇതിനെ ഉപയോക്താക്കൾ വ്യക്തമാക്കി.

https://twitter.com/iftikhar2509/status/1921720203412463827

ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ‘പെഷ്‌വാർ ‘ ഉൾപ്പെടെയുള്ള പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ  റിവേഴ്സ് ഇമേജിൽ ഞങ്ങൾ വീഡിയോയുടെ ഫ്രെയിം തിരഞ്ഞു. ഇത് 2025 മാർച്ച് 27 ന് ഒരു TikTok  അക്കൗണ്ടിൽ അപ്‌ലോഡ്‌ ചെയ്ത അതേ വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു. ഇന്ത്യയിൽ ടിക്റ്റോക്ക് നിരോധിച്ചതിനാൽ, ഞങ്ങൾ ഒരു വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) വഴി ഈ വീഡിയോ ആക്സസ് ചെയ്തു . ഇവിടെ നൽകിയ അടിക്കുറിപ്പ് അനുസരിച്ച്, പെഷവാറിലെ ഫേസ് -3 ചൗക്കിന്റെ വീഡിയോയാണിത്.

ഞങ്ങളുടെ അന്വേഷണം തുടർന്നപ്പോൾ , 2025 മാർച്ച് 28 ന് ഒരു ഫേസ്ബുക്ക് പേജിൽ upload ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടു.അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ :” യൂണിവേഴ്‌സിറ്റി റോഡിലെ അനധികൃത നിര്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കും എതിരെ നടപടി എടുത്തു.”

2025 മാർച്ച് 27 ന് കസൗട്ടി ഡിജിറ്റൽ പെഷവാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു അനുബന്ധ വാർത്തകളിലേക്ക് കൂടുതൽ തിരയലുകൾ ഞങ്ങളെ നയിച്ചു. പ്രസ്തുത  report അനുസരിച്ച് “ഹയാത്താബാദിലെ ഫേസ്-3 ചൗക്കിലെ 18  അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഡി സി പെഷവാർ ഡി സി സാർമാദ് സലിം അക്രം പറഞ്ഞതനുസരിച്ച് കയ്യേറ്റ  മാഫിയയില്നിന്ന് , 2.5 ബില്യൺ രൂപയുടെ 8 കനാൽ ഭൂമി വീണ്ടെടുത്തു.”

ഞങ്ങളുടെ അന്വേഷണ സമയത്ത്, ‘ഡെപ്യൂട്ടി കമ്മീഷണർ പെഷവാറിന്റെ’ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മാർച്ച് 27 ന് പങ്കിട്ട ഒരു  ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ പറയുന്നു:”പ്രവിശ്യാ സർക്കാരിന്റെ ഓർഡറിനെത്തുടർന്ന് പെഷവാർ ജില്ലാ ഭരണകൂടവും 18   കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും   കയ്യേറ്റ  മാഫിയയില്നിന്ന് 2.5 ബില്യൺ രൂപയുടെ 8 കനാൽ ഭൂമി വീണ്ടെടുക്കുകയും ചെയ്തു.ജില്ലാഭരണകൂടം,  പോലീസ്, പിഡിഎ, ക്യാപിറ്റൽ മെട്രോപൊളിറ്റൻ ഗവൺമെന്റ്, സിവിൽ ഡിഫൻസ് ആന്റ് മെട്രോപൊളിറ്റൻ ഗവൺമെണ്ട് , റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ  ഈ വൻകിട നടപടിയിൽ  പങ്കെടുത്തു.”

വൈറൽ വീഡിയോയുടെ സത്യാവസ്ഥ  പരിശോധിക്കുന്നതിന്  പെഷവാർ ആസ്ഥാനമായുള്ള പത്രപ്രവർത്തകനായ അറബ് ന്യൂസിന്റെ അർഷാദ് യൂസുഫ്സായിയെ  ബന്ധപ്പെട്ടു, അദ്ദേഹവുമായി ഞങ്ങൾ  വൈറൽ പോസ്റ്റ് പങ്കിട്ടു. “മാർച്ചിൽ പെഷവാറിൽ ഭൂമി കയ്യേറ്റം ചെയ്തവർക്കെതിരായ ഒരു നടപടിയുമായി  ബന്ധപ്പെട്ടതാണ് ഈ വീഡിയോ” എന്ന് അദ്ദേഹം സ്ഥിരീകരിച്ചു, 

അടുത്തതായി, വ്യാജ പോസ്റ്റ്  പങ്കിട്ട ഫേസ്ബുക്ക് ഉപയോക്താവ്   ‘ചന്ദ്രശേഖറിന്റെ’ ഒരു സോഷ്യൽ സ്കാൻ ഞങ്ങൾ നടത്തി, ഈ ഉപയോക്താവിന് 3000 ഫോളോവേഴ്സ് ഉണ്ട്.തെറ്റിദ്ധരിപ്പിക്കുന്ന തരം  ഉള്ളടക്കം പങ്കിടുന്നതിന്റെ ചരിത്രം അയാൾക്കുണ്ടെന്നും  കണ്ടെത്തി.

നിഗമനം: വിശാസ് ന്യൂസ്  അതിന്റെ അന്വേഷണത്തിൽ  ഈ വൈറൽ വീഡിയോ  പാക്കിസ്ഥാനിലെ പെഷവാറിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഇന്ത്യയുടെ സൈനിക നടപടിയോട് വ്യാജമായി ബന്ധപ്പെടുത്തി  തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുമായി പ്രസ്തുത വീഡിയോ പങ്കിടുന്നു..

  • Claim Review : ഒരു ഇന്ത്യൻ സൈനിക നടപടിയുടെ ഭാഗമായി ഇത് സിയാൽകോട്ടിൽ ഉണ്ടാക്കിയ നാശമാണെന്ന   ക്ലെയിമുകളുമായി ഉപയോക്താക്കൾ ഇത് പങ്കിടുന്നു.
  • Claimed By : Facebook user ‘Chandrashekhar
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later