X
X

Fact Check:  സൗദി അറേബ്യയിലെ ബസ് അപകടത്തിൻറെ റിയലിസ്റ്റിക് പ്രതീതി ഉണ്ടാക്കുന്ന ഈ ചിത്രം എ ഐ  സൃഷ്ടിച്ചതാണ്

വിശ്വാസ് ന്യൂസ്  നടത്തിയ അന്വേഷണത്തിൽ  ഈ ചിത്രം എ ഐ  ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.  എ ഐ ടൂൾ   ഉപയോഗിച്ചാണ് യാഥാർത്ഥമെന്ന് തോന്നിക്കുന്ന ഈ  ചിത്രം സൃഷ്ടിച്ചത്. സാധാരണ ഉപയോക്താക്കൾ മാത്രമല്ല, നിരവധി വാർത്താ വെബ്‌സൈറ്റുകളും ഇത് ശരിയാണെന്ന് വിശ്വസിച്ചു..

  • By: Rajesh Upadhyay
  • Published: Nov 25, 2025 at 07:43 PM
  • Updated: Nov 25, 2025 at 08:01 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) :  സൗദി അറേബ്യയിലെ ബസ് അപകടത്തിൽ 40 ഇന്ത്യക്കാർ മരിച്ച ദാരുണമായ സംഭവത്തിന് ശേഷം, ഒരു ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഈ ഫോട്ടോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുക മാത്രമല്ല, മറ്റ് നിരവധി വാർത്താ വെബ്‌സൈറ്റുകളും ഇത് യഥാർത്ഥമാണെന്ന് വിശ്വസിച്ച് സംഭവത്തെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകളിൽ ഇത് ഉൾപ്പെടുത്തി . ഒരു ബസ് അപകടമാണ്   ഫോട്ടോ കാണുന്നത് , ബസും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് കത്തിക്കരിഞ്ഞതായി അതിൽ കാണുന്നു.

വിശ്വാസ് ന്യൂസ്  നടത്തിയ അന്വേഷണത്തിൽ  ഈ ചിത്രം എ ഐ  ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.  എ ഐ ടൂൾ   ഉപയോഗിച്ചാണ് യാഥാർത്ഥമെന്ന് തോന്നിക്കുന്ന ഈ  ചിത്രം സൃഷ്ടിച്ചത്. സാധാരണ ഉപയോക്താക്കൾ മാത്രമല്ല, നിരവധി വാർത്താ വെബ്‌സൈറ്റുകളും ഇത് ശരിയാണെന്ന് വിശ്വസിച്ചു..

വൈറൽ പോസ്റ്റിൽ എന്താണ് ?

വിശ്വാസ് ന്യൂസിൻ്റെ ടിപ്‌ലൈൻ കൂടാതെ, ഒരു ഉപയോക്താവ് ഈ ചിത്രം വിശ്വസ് ന്യൂസിൻ്റെ കോൺടാക്റ്റ് ഇമെയിലിലേക്ക് അയച്ചുതന്ന്  അതിൻ്റെ ആധികാരികത പരിശോധിക്കാൻ അഭ്യർത്ഥിച്ചു.

അന്വേഷണം:

വൈറൽ ഇമേജ് പരിശോധിക്കാൻ ഞങ്ങൾ ഒരു റിവേഴ്സ് ഇമേജ് സെർച്ച്  നടത്തിയപ്പോൾ, ഈ ചിത്രം  നിരവധി റിപ്പോർട്ടുകളിൽ(reports) കണ്ടെത്തി (ആർക്കൈവ് ചെയ്ത link). സൗദി ബസ് അപകടത്തെക്കുറിച്ച് റിപ്പോർട്ട്ചെയ്ത  എല്ലാ വാർത്താ വെബ്‌സൈറ്റുകളും ഈ ചിത്രം ഉപയോഗിച്ചിരുന്നു..

എന്നാൽ  ഒരു റിപ്പോർട്ടിലും ഈ ചിത്രത്തിൻ്റെ ഉറവിടം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, ഇത് അതിൻ്റെ ആധികാരികതയെ സംശയാസ്പദമാക്കുന്നു. രണ്ട് വ്യത്യസ്‌ത റിപ്പോർട്ടുകളിൽ, ഒരു പ്രതീകാത്മക റഫറൻസുള്ള ചിത്രം ഞങ്ങൾ കണ്ടെത്തി, മിക്കവരും അത് X-ആണെന്ന് കാണിക്കുന്നു..

ഞങ്ങളുടെ അന്വേഷണത്തിൽ, നവംബർ 17-ന് ഒരു ഉറവിടം ഉദ്ധരിക്കാതെ ഈ ഫോട്ടോ (ആർക്കൈവ്ഡ് link) പങ്കിട്ട ഒരു X ഹാൻഡിൽ ഞങ്ങൾ കണ്ടെത്തി. ഇത് ഒരു വെരിഫൈഡ്  പ്രൊഫൈലാണ്. ഒരു ഗവേഷകരാണെന്ന് വ്യക്തമാക്കുന്ന  ഈ ഉപയോക്താവ്  2023 ഏപ്രിൽ മുതൽ X-ൽ സജീവമാണ്.

ഈ ചിത്രം എ ഐ – സൃഷ്‌ടിച്ചതാണെന്ന് ഞങ്ങളുടെ ഇതുവരെയുള്ള അന്വേഷണം സ്ഥിരീകരിക്കുന്നു. കൂടുതൽ സ്ഥിരീകരണത്തിനായി, എ ഐ  സൃഷ്‌ടിച്ച ഉള്ളടക്കം കണ്ടെത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിൾ  DeepMind ടൂളായ SynthID ഞങ്ങൾ ഉപയോഗിച്ചു.

ഈ ചിത്രം എ ഐ സൃഷ്ടിയാണെന്നതിനുള്ള ശക്തമായ സാധ്യതയാണ് SynthID -യുടെ വിശകലനം സൂചിപ്പിക്കുന്നത്. നീല നിറത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗങ്ങൾ എ ഐ  ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്.

SynthID ഡിറ്റക്ടർ എങ്ങനെ പ്രവർത്തിക്കുന്നു

നിങ്ങൾ ഗൂഗിളിൻറെ എ ഐ  ടൂളുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച ഒരു ഇമേജ്, ഓഡിയോ ട്രാക്ക്, വീഡിയോ അല്ലെങ്കിൽ ടെക്‌സ്‌റ്റ് ഭാഗം എന്നിവ അപ്‌ലോഡ് ചെയ്യുമ്പോൾ, ഒരു SynthID വാട്ടർമാർക്കിനായി പോർട്ടൽ മീഡിയയെ സ്കാൻ ചെയ്യും. ഒരു വാട്ടർമാർക്ക് കണ്ടെത്തിയാൽ, വാട്ടർമാർക്ക് ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കത്തിൻ്റെ പ്രത്യേക ഭാഗങ്ങൾ പോർട്ടൽ ഹൈലൈറ്റ് ചെയ്യും.

ഓഡിയോയുടെ കാര്യത്തിൽ , ഒരു SynthID watermark കണ്ടെത്തിയിരിക്കുന്ന പ്രത്യേക സെഗ്‌മെൻ്റുകളെ പോർട്ടൽ കൃത്യമായി കാണിക്കുന്നു.  ഇമേജുകൾക്ക്,   വാട്ടർമാർക്ക് ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളെ  ഇത് സൂചിപ്പിക്കുന്നു.

ഹൈവ് മോഡറേഷനും ഡീകോപ്പി എഐയും ഉൾപ്പെടെയുള്ള മറ്റ് നിരവധി ടൂളുകളും ഈ ചിത്രം എ  ഐ  നിർമിതമാണെന്ന് സൂചിപ്പിക്കുന്നു.

ഹൈവിൻ്റെ വിശകലനം അനുസരിച്ച്, ഈ ചിത്രം മിക്കവാറും ഫ്ലക്സ് ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ബഫല്ലോ യൂണിവേഴ്സിറ്റിയുടെ DeepFake-O-Meter ഉപയോഗിച്ചും ഞങ്ങൾ ഈ ഫയൽ പരിശോധിച്ചു, അതിൽ  ഒന്നിലധികം സൂചകങ്ങൾ എ ഐ  സൃഷ്ടിയാണെന്നതിന്റെ  ഉയർന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു..

ഈ ചിത്രത്തിലെ എ ഐ  കൃത്രിമത്വത്തിനുള്ള സാധ്യത VeraAI ഡിറ്റക്ടറും സ്ഥിരീകരിച്ചു.

ഒരു ബി ബി സി report പറയുന്നു:“ സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ബസിന് തീപിടിച്ചതിനെ തുടർന്ന് 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി ഇന്ത്യൻ നഗരമായ ഹൈദരാബാദിലെ  പോലീസ് കമ്മീഷണർ അറിയിച്ചു. 46 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് വിസി സജ്ജനാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷപ്പെട്ട ഒരാളെ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തെലങ്കാന സംസ്ഥാനത്തിലെ  ഹൈദരാബാദിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.”

പ്രസ്തുത report അനുസരിച്ച് “തീർഥാടകർ മക്കയിൽ നിന്ന് ഇസ്‌ലാമിൻ്റെ പുണ്യനഗരമായ മദീനയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് തെലങ്കാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു”. അത്തരത്തിലുള്ള മറ്റ് എ ഐ  സൃഷ്ടിച്ച ഡീപ്ഫേക്ക് മൾട്ടിമീഡിയയെക്കുറിച്ചുള്ള വസ്തുതാ പരിശോധന റിപ്പോർട്ടുകൾ വിശ്വാസ് ന്യൂസിൻറെ എ ഐ  പരിശോധന വിഭാഗത്തിൽ വായിക്കാം..

നിഗമനം: സൗദി അറേബ്യയിലെ മദീനയിൽ നടന്ന ഒരു ബസ് അപകടത്തെ ചിത്രീകരികുന്നതെന്ന് തോന്നിപ്പിക്കുന്ന വൈറൽ ചിത്രം എ ഐ  സൃഷ്ടിച്ചതാകാനാണ് സാധ്യത. ചിത്രം വിശ്വസനീയത തോന്നിപ്പിക്കുന്നതും യാഥാർഥ്യ പ്രതീതി ഉണ്ടാക്കുന്നതും  ആണ്. അതുകൊണ്ടുതന്നെ  ഇത് യഥാർത്ഥമാണെന്ന ധാരണയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളും വാർത്താ ഏജൻസികളും വ്യാപകമായി പങ്കിടുന്നു.

  • Claim Review : Saudi Bus accident photo
  • Claimed By : tipline User
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later