
സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെയ്ക്കപ്പെട്ട ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് വലിയ തോതിതില്‍ വിറ്റമിന്‍ സി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊറോണവൈറസ് വ്യാപനം തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യും. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. നിലവില്‍ കൊറോണവൈറസിനെതിരെ യാതോരു വാക്സിനും ഇല്ലെന്ന് മാത്രമല്ല വലിയ ഡോസില്‍ വിറ്റമിന്‍ സി കഴിക്കുന്നത് കൊറോണവൈറസ് വ്യാപനം തടയുമെന്നതിന് തെളിവുകളും ലഭ്യമല്ല.
അവകാശവാദം
ഫാം ഹാന്‍ഹ് എന്ന യൂസര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് ഇങ്ങനെയാണ്: “വലിയ തോതിതില്‍ വിറ്റമിന്‍ സി വ്യാപകമായിഉപയോഗിക്കുന്നതിലൂടെ കൊറോണവൈറസ് എന്ന മഹാമാരിയുടെ വ്യാപനം ഉടനടി തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം. ഈ പോസ്റ്റിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
അന്വേഷണം
ഈ സ്റ്റോറിയുടെ ഉല്‍ഭവം ഓര്ത്തോമോളിക്കുലര് മെഡിസിന് ന്യൂസ് സര്‍വീസ് എന്ന ഒരു വെബ്സൈറ്റില്‍നിന്നാണ് എന്ന് തോന്നുന്നു. വിറ്റമിന്‍ സി കൊറോണവൈറസ് വ്യാപനം തടയുമെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു. വലിയ ഡോസില്‍ വിറ്റമിന്‍ സി കഴിയ്ക്കുന്നത് കൊറോണവൈറസ് ബാധ തടയുമെന്നതിന് വിശ്വസനീയമായ ഒരു തെളിവും ഇല്ല. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വെബ്സൈറ്റിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഓര്ത്തോമോളിക്കുലര് മെഡിസിന് എന്നാല്‍ ശരീരത്തില്‍ സാധാരണ സാന്നിദ്ധ്യമുള്ള പദാര്‍ത്ഥങ്ങള്‍ ആവശ്യമായ അളവില്‍ നല്കി ആരോഗ്യം വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്.
ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് ന്യൂദല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് വിഭാഗത്തിലെ ഡോ. സുരഞ്ജീത് ചാറ്റര്‍ജിയുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: വലിയ ഡോസില്‍ വിറ്റമിന്‍ സി കഴിക്കുന്നത് കൊറോണവൈറസ് വ്യാപനം വ്യാപനം തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുമെന്നതിന് തെളിവുകളൊന്നും ലഭ്യമല്ല. നിലവില്‍ കൊറോണവൈറസിന് ഇതുവരെ പ്രതിവിധിയൊന്നും ഇല്ല. എന്നാല്‍ ശുചിത്വം പാലിച്ചുകൊണ്ട് നമുക്ക് അതിനെ തടയാനാകും.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ വ്യക്തമാക്കുന്നതനുസരിച്ച് കോവിഡ്-19 ബാധ തടയാന്‍ നിലവില്‍ വാക്സിനുകളൊന്നും ലഭ്യമല്ല.
വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് (ഡബ്ല്യൂഎച്ച്ഒ) പറയുന്നതനുസരിച്ച് രോഗബാധ തടയുന്നതിനുള്ള പ്രാമാണിക ശുപാര്‍ശകളില്‍ പതിവായി കൈ കഴുകല്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടല്‍, മാംസവും മുട്ടയും നല്ലപോലെ പാകം ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്നു. തുമ്മല്‍, ചുമ തുടങ്ങിയ ശ്വസനസംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
വിശ്വാസ് ന്യൂസ് നേരത്തെതന്നെ കൊറോണവൈറസുമായി ബന്ധപ്പെട്ട ഇത്തരം തെറ്റിദ്ധാരണയുണ്ടാക്കുന്ന പോസ്റ്റുകളുടെ വ്യാജമുഖം മറനീക്കി കാണിച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ പരിശോധിക്കാം, ഇവിടെ.
निष्कर्ष: വലിയ ഡോസില്‍ വിറ്റമിന്‍ സി കഴിക്കുന്നത് കൊറോണവൈറസ് വ്യാപനം തടയുകയില്ല. വലിയ ഡോസില്‍ വിറ്റമിന്‍ സി കഴിക്കുന്നത് കൊറോണവൈറസ് വ്യാപനം തടയുമെന്നതിന് തെളിവുകളൊന്നും ലഭ്യമല്ല.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.