X
X

Fact Check:  ഒവൈസി ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ തിരിച്ചുനൽകി എന്നവകാശപ്പെടുന്ന  വൈറൽ വീഡിയോ തെറ്റായ സന്ദർഭത്തിൽ പങ്കുവെച്ചിരിക്കുന്നു

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. ഗുംബദ്-ഇ-ഖിസ്രയ്ക്ക് സമീപത്തുള്ള  ഒവൈസിയുടെ ചിത്രം ഉൾപ്പെടുത്തിയ ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ ചിലർ ഒവൈസിക്ക് സമ്മാനിച്ചിരുന്നു.

  • By: Umam Noor
  • Published: Oct 17, 2025 at 07:19 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 9 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയതും ഗുംബദ്-ഇ-ഖിസ്ര (മദീനയിലെ ഒരു മതകേന്ദ്രം) ചിത്രീകരിക്കുന്നതുമായ പോസ്റ്റർ പിടിച്ച് നിൽക്കുന്ന ഒരു കൂട്ടം ആളുകളുമായി ഒവൈസിയെ കാണുന്നു. ഒരാൾ കൈകൊണ്ട് മറച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ സ്വന്തം ഫോട്ടോയും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു.

‘എന്നെ പാപിയാക്കരുത്, ഇത് നിങ്ങൾ  തന്നെ സൂക്ഷിക്കുക’ എന്ന് ഒവൈസി പറയുന്നത് വീഡിയോയിൽ കേൾക്കാം. വിവാദസാധ്യത ഒഴിവാക്കാൻ ഒവൈസി ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ സ്വീകരിക്കാൻ വിസമ്മതിച്ചുവെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്..

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. ഗുംബദ്-ഇ-ഖിസ്രയ്ക്ക് സമീപത്തുള്ള  ഒവൈസിയുടെ ചിത്രം ഉൾപ്പെടുത്തിയ ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ ചിലർ ഒവൈസിക്ക് സമ്മാനിച്ചിരുന്നു. ഫ്രെയിമിലെ തൻ്റെ ചിത്രം ഒരു കൈകൊണ്ട് മറയ്ക്കാൻ ആവശ്യപ്പെട്ട് ഒവൈസി അത് തിരികെ നൽകി, “ഗുംബാദ്-ഇ-ഖിസ്ര എവിടെയാണ്, ഞാൻ എവിടെയാണ്? നിങ്ങൾ എന്നെ പാപിയാക്കുന്നു.” ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കുന്നതിലല്ല,  ആദരവും ഔചിത്യവുമാണ് വീഡിയോയുടെ സന്ദർഭം. തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്..

വൈറൽ പോസ്റ്റിൽ എന്ത്?

Facebook user Pramod Sharma ഈ വീഡിയോ ഒക്ടോബർ 6, 2025 ന് ഈ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു: “ഐ ലവ് മുഹമ്മദ് ചിത്രം കൈയിലെടുക്കാൻ  വിസമ്മതിച്ച ഒവൈസി, എന്നെ ഈ കുഴപ്പത്തിലേക്ക് വലിച്ചിഴക്കരുത് എന്ന് പറഞ്ഞു. #ilovemuhammad.” archived post provided  – ലേക്കുള്ള ബ്രജേഷ് സിംഗ് ലിങ്ക്.

അന്വേഷണം:

വൈറൽ വീഡിയോയുടെ സന്ദർഭം പരിശോധിക്കാൻ, ഞങ്ങൾ കീ ഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുകയും ഗൂഗിൾ  ലെൻസ് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച്  നടത്തുകയും ചെയ്തു. Etemaad പത്രത്തിന്റെ  ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത സംഭവത്തിൻ്റെ പൂർണ്ണമായ വീഡിയോയിലേക്ക് ഇത് ഞങ്ങളെ നയിച്ചു. ഒക്ടോബർ 3, 2025- ന്റെ video uploaded -ൽ ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ ഒവൈസിക്ക് ജനക്കൂട്ടം സമ്മാനിക്കുന്നത് ജവീഡിയോയിൽ കാണാം.  അത് അദ്ദേഹം ഒരു ഫോട്ടോയ്ക്ക് വേണ്ടി   പോലും kaiyil piTikkunnu.  ennaal , പോസ്റ്ററിലെ സ്വന്തം ചിത്രം ശ്രദ്ധയിൽപ്പെട്ടപ്പോൾ, അത് കൈകൊണ്ട് മറയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് പോസ്റ്റർ തിരികെ നൽകുകയും ചെയ്തു, “ഗുംബാദ്-ഇ-ഖിസ്ര എവിടെയാണ്, ഞാൻ എവിടെയാണ്? ഇത്  (അദ്ദേഹത്തിന്റെ   ചിത്രം) നിങ്ങളുടെ കൈകൊണ്ട് മറയ്ക്കുക … ഇത് ചെയ്യാൻ പാടില്ല. നോക്കൂ, നിങ്ങൾ എന്നെ പാപിയാക്കുന്നു.

ഞങ്ങളുടെ തിരച്ചിലിൽ ടിവി9 ഹിന്ദി വെബ്‌സൈറ്റിൽ ഒക്‌ടോബർ 2-ലെ news report -മായി ബന്ധപ്പെട്ട ഒരു വാർത്തയും കണ്ടെത്തി. പ്രസ്തുത റിപ്പോർട്ട് പ്രകാരം, “എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ, ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയ പോസ്റ്റർ സ്വീകരിക്കാൻ ഒവൈസി വിസമ്മതിക്കുന്നതായി കാണാം. യഥാർത്ഥത്തിൽ, ആ പോസ്റ്ററിൽ ഒരു വശത്ത് ഗുംബദ്-ഇ-ഖിസ്രയുടെ ചിത്രവും മറുവശത്ത് ഒവൈസിയുടെ ചിത്രവും ഉണ്ടായിരുന്നു … ഒരു അനുയായി  അദ്ദേഹത്തെ ആദരിക്കുന്നതിനായി പോസ്റ്റർ സമ്മാനിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അനുയായി  പോസ്റ്റർ നൽകിയപ്പോൾ  ഒവൈസി ചിരിച്ചുകൊണ്ട് അത് സ്വീകരിക്കുന്നു. അപ്പോൾ തന്നെ, ഗുംബദ്-ഇ-ഖിസ്രയുടെ തൊട്ടടുത്ത് പോസ്റ്ററിൽ കാണുന്ന  സ്വന്തം ചിത്രത്തിലേക്ക് അദ്ദേഹത്തിന്റെ  ശ്രദ്ധ പോകുന്നു. ഇത് കണ്ടാണ് ഒവൈസി ആദ്യം ഫോട്ടോ  മറയ്ക്കാൻ ആവശ്യപ്പെടുന്നത്. പോസ്റ്റർ നനൽകിയ ആൾ കൈകൊണ്ട് ഒവൈസിയുടെ ചിത്രം മറയ്ക്കുന്നു. തുടർന്ന് ഒവൈസി തൻ്റെ അനുയായിയോട് പറയുന്നു, ‘ഗുംബാദ്-ഇ-ഖിസ്ര എവിടെയാണ്, ഞാൻ എവിടെയാണ്?’ ഇതിന് ശേഷം, പോസ്റ്റർ അനുയായികളോടുതന്നെ  തന്നെ  സൂക്ഷിക്കാൻ ഒവൈസി ട് പറയുന്നു. അദ്ദേഹം ആദരവോടെ പോസ്റ്റർ തിരികെ നൽകി..”

ഒക്‌ടോബർ 3-ലെ NDTV report പ്രകാരം ‘ഐ ലവ് മുഹമ്മദ്’ വിവാദം ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. അതിനിടെ, മുസ്ലീം സമുദായത്തിൽ നിന്നുള്ള ചിലർ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് ‘ഐ ലവ് മുഹമ്മദ്’ ചിത്രം സമ്മാനമായി നൽകി. ഒവൈസി ആദ്യം അത് സ്വീകരിച്ചു. എന്നാൽ തൻ്റെ ചിത്രം ഗുംബദ്-ഇ-ഖിസ്രയുടെ അടുത്താണെന്ന് കണ്ടപ്പോൾ തന്നെ അദ്ദേഹം അൽപ്പം അസ്വസ്ഥനായി. ഫോട്ടോ ഫ്രെയിമിലെ തൻ്റെ ചിത്രം മറയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന ഒരാൾ ആ  ഫോട്ടോ കൈകൊണ്ട് മറച്ചു. അദ്ദേഹം  പറഞ്ഞു, ‘ ഇത് നിങ്ങൾ തന്നെ  സൂക്ഷിക്കുക,’ എന്നിട്ട് അദ്ദേഹം പോയി.”

ഒക്‌ടോബർ 6-ലെ Hindustan Times റിപ്പോർട്ട് പ്രകാരം “ഐ ലവ് മുഹമ്മദ്’ എന്ന മുദ്രാവാക്യം നിയമവിരുദ്ധമല്ലെന്നും അതിൽ ആർക്കും എതിർപ്പില്ലെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി പറഞ്ഞു.”

ഈ പോസ്റ്റിൻ്റെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ അസദുദ്ദീൻ ഒവൈസിയെ ബന്ധപ്പെടുകയും അദ്ദേഹവുമായി വീഡിയോ പങ്കിടുകയും ചെയ്തു. അദ്ദേഹം വിശദീകരിച്ചു: “ഈ വീഡിയോ തെറ്റായ അവകാശവാദത്തോടെയാണ് പ്രചരിക്കുന്നത്.  ‘ഐ ലവ് മുഹമ്മദ്’  കാമ്പെയ്‌നിലെ എൻ്റെ നിലപാട് ഞാൻ ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്.”

അവസാനമായി, ഞങ്ങൾ ഫേസ്ബുക്ക് ഉപയോക്താവായ പ്രമോദ് ശർമ്മയുടെ സോഷ്യൽ മീഡിയ സ്കാൻ നടത്തി.വ്യാജ പോസ്റ്റ് ഷെയർ ചെയ്ത  ഉപയോക്താവിൻ്റെ ബയോയിൽ അദ്ദേഹം നോയ്ഡ ആസ്ഥാനമായുള്ള ഒരു പത്രപ്രവർത്തകനാണെന്നും ഏകദേശം 1000 ഫോളോവേഴ്‌സ് ഉണ്ടെന്നും കണ്ടെത്തി..

നിഗമനം:: വിശ്വാസ്  ന്യൂസിന്റെ  അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. ഗുംബദ്-ഇ-ഖിസ്രയ്ക്ക് സമീപത്തുള്ള  ഒവൈസിയുടെ ചിത്രം ഉൾപ്പെടുത്തിയ ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ ചിലർ ഒവൈസിക്ക് സമ്മാനിച്ചിരുന്നു. ഫ്രെയിമിലെ തൻ്റെ ചിത്രം ഒരു കൈകൊണ്ട് മറയ്ക്കാൻ ആവശ്യപ്പെട്ട് ഒവൈസി അത് തിരികെ നൽകി, “ഗുംബാദ്-ഇ-ഖിസ്ര എവിടെയാണ്, ഞാൻ എവിടെയാണ്? നിങ്ങൾ എന്നെ പാപിയാക്കുന്നു.” ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കുന്നതല്ല,  ആദരവും ഔചിത്യവുമാണ് വീഡിയോയുടെ സന്ദർഭം. തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്… അതുകൊണ്ടുതന്നെ വൈറൽ വീഡിയോ തെറ്റിദ്ധാരണാജനകമാകുന്നു.

  • അവകാശവാദം അവലോകനം: ഒവൈസി   ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ തിരിച്ചുനൽകി.
  • അവകാശപ്പെടുന്നത്: ഫേസ്ബുക്ക് ഉപയോക്താവ് Pramod Sharma   
  • വസ്തുത: വ്യാജം
  • Claim Review : ഒവൈസി   ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റർ തിരിച്ചുനൽകി.
  • Claimed By : Facebook user Pramod Sharma
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later