വസ്തുത പരിശോധന: ഇല്ല, അനുപ് ജലോട്ടയും ജസ്ലീൻ മത്താരുവും വിവാഹം കഴിച്ചിട്ടില്ല, വൈറൽ പോസ്റ്റ് വ്യാജമാണ്
വൈറൽ പോസ്റ്റ് വ്യാജമാണ്. അനുപ് ജലോട്ടയും ജസ്ലീൻ മത്താരുവും തമ്മിൽ ബന്ധമില്ല. അവരുടെ വരാനിരിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണിത്.
- By Vishvas News
- Updated: November 23, 2020

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഗായകൻ അനുപ് ജലോട്ടയുടെയും ഗായിക-നടി ജസ്ലീൻ മത്താരുവിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൈറൽ ഫോട്ടോയിൽ, തലപ്പാവ് ധരിച്ച് ജലോട്ട, പരമ്പരാഗത വസ്ത്രകളണിഞ്ഞു മാത്തരുവിനേയും കാണാം. ഇരുവരും വിവാഹിതരായി എന്ന് അവകാശപ്പെടുന്നു.
വിശ്വാസ് ന്യൂസ് അന്വേഷിച്ച് വൈറൽ പോസ്റ്റുമൊത്തുള്ള അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. അവരുടെ വരാനിരിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നാണ് വൈറൽ ഫോട്ടോ.
അവകാശവാദം:
സയ്യിദ് ഇക്രം ഉൽ ഹഖ് ഹാഷ്മി എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഹിന്ദിയിൽ ഒരു അടിക്കുറിപ്പോടെ ഫോട്ടോ പങ്കിട്ടിട്ടുണ്ട്. “തന്നെക്കാൾ 37 വയസ് കുറവുള്ള ജെസ്ലിൻ മത്തരുവിനെ അനുപ് ജലോട്ട നാലാം തവണ വിവാഹം കഴിച്ചു. വൈറൽ പോസ്റ്റിന്റെ ആർക്കൈവുചെയ്ത പതിപ്പ് ഇവിടെ കാണാം.
അന്വേഷണം:
ഉചിതമായ കീവേഡുകൾ ഉപയോഗിച്ച് ഇൻറർനെറ്റിൽ തിരഞ്ഞാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്, പക്ഷേ ജസ്ലീൻ മത്തരുവും അനുപ് ജലോട്ടയും വിവാഹം കഴിച്ചതായുള്ള വാർത്ത സ്ഥിരീകരിക്കുന്ന വിശ്വസനീയമായ ഒരു മാധ്യമ റിപ്പോർട്ടും കണ്ടെത്തിയില്ല.
ഒക്ടോബർ 8 ന് ഒരു അടിക്കുറിപ്പും നൽകാതെ ജാസ്ലീന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വൈറൽ ഫോട്ടോ ഞങ്ങൾ കണ്ടെത്തി. അവർ ഈഫോട്ടോയിൽ അനുപ് ജലോട്ടയെ ടാഗുചെയ്തിട്ടുണ്ട്.. ആ ദിവസത്തിന് ശേഷം ഫോട്ടോ ഇന്റർനെറ്റിൽ വൈറലാണ്.
വൈറൽ ഫോട്ടോയുടെ പിന്നിലെ സത്യം അറിയാൻ വിശ്വസ് ന്യൂസ് അനുപ് ജലോട്ടയുമായി ബന്ധപ്പെട്ടു. “ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ “വോ മേരി സ്റ്റുഡന്റ് ഹായ്” ൽ നിന്നാണ് വൈറൽ ചിത്രം”, ജലോട്ട ഞങ്ങളോട് പറഞ്ഞു. “ഒരു രംഗത്തിൽ, ഞാൻ ജസ്ലീന്റെ കന്യാദാനം ചെയ്യുന്നു. ഭാഗമുണ്ട്വി. വാഹസമയത്ത് വധുവിന്റെ അച്ഛനും തലപ്പാവ് ധരിക്കുന്നതിനാൽ ഞാനും അത് ധരിക്കുന്നു. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും എല്ലാവരും തലപ്പാവ് ധരിക്കുന്നു. ആളുകൾ ഇപ്പോൾ ഫോട്ടോയെക്കുറിച്ചുള്ള കഥകൾ മെനയാൻ തുടങ്ങി. വൈറൽ പോസ്റ്റുമൊത്തുള്ള അവകാശവാദം വ്യാജമാണ്. സിനിമ ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു, ഇപ്പോൾ ഞങ്ങൾ ഡബ്ബിംഗിന്റെ തിരക്കിലാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം പുറത്തിറങ്ങും.”
സയ്യിദ് ഇക്രം ഉൽ ഹഖ് ഹാഷ്മിയുടെ ഫേസ്ബുക്ക് പേജിൽ 3100 ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: വൈറൽ പോസ്റ്റ് വ്യാജമാണ്. അനുപ് ജലോട്ടയും ജസ്ലീൻ മത്താരുവും തമ്മിൽ ബന്ധമില്ല. അവരുടെ വരാനിരിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണിത്.
- Claim Review : സയ്യിദ് ഇക്രം ഉൽ ഹഖ് ഹാഷ്മി എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഹിന്ദിയിൽ ഒരു അടിക്കുറിപ്പോടെ ഫോട്ടോ പങ്കിട്ടിട്ടുണ്ട്.
- Claimed By : സയ്യിദ് ഇക്രം ഉൽ ഹഖ് ഹാഷ്മി
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Telegram 9205270923
-
Email-Id contact@vishvasnews.com