
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നത് പാവയ്ക്ക ജൂസ് നോവല്‍ കൊറോണവൈറസ് ബാധയെ 2 മണിക്കൂര്‍കൊണ്ട് ഫലപ്രദമായി സുഖപ്പെടുത്തുമെന്നാണ്. തങ്ങള്‍ പുറത്തുവിട്ട ഈ വാര്‍ത്തക്ക് ആധാരമായി ബീഹാര്‍ ആരോഗ്യ വകുപ്പിന്റെ പേരുകൂടി ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിനെ പിന്തുണയ്ക്കുന്ന യാതോരു തെളിവുമില്ലെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ധര്‍ ഈ അവകാശവാദത്തെ തള്ളിക്കളയുന്നു.
അവകാശവാദം
എം ഡി ഷാഹിദ് എന്ന ഒരു യൂസര്‍ തന്റെ ഫേസ്ബുക്കില്‍ ശ്ഝെയര് ചെയ്ത ഒരു പോസ്റ്റ് ഇങ്ങനെ പറയുന്നു: കൊറോണവൈറസിനുള്ള പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. പാവയ്ക്ക ജൂസ് കഴിക്കുന്നത് നോവല്‍ കൊറോണവൈറസിനെ 2 മണിക്കൂര്‍കൊണ്ട് നശിപ്പിക്കുമെന്ന് ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയിരിക്കുന്നു. ഈ വാര്‍ത്തക്ക് ആധാരമായി ബീഹാര്‍ ആരോഗ്യ വകുപ്പിന്റെ പേരുകൂടി ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പോസ്റ്റിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
അന്വേഷണം
ബീഹാര്‍ ആരോഗ്യ വകുപ്പിലെ രോഗനിയന്ത്രണ,പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഇന്‍ ചീഫ് ഡോ. നവീന്‍ ചന്ദ്ര പ്രസാദുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിശ്വാസ് ന്യൂസ് അതിന്റെ അന്വേഷണം ആരംഭിച്ചത്. അദ്ദേഹം പറഞ്ഞു: “ഇതൊരു തെറ്റായ അവകാശവാദമാണ്. ഇത്തരത്തില്‍ യാതോരു പ്രസ്താവനയും ഞങ്ങള്‍ പുറത്തിറക്കിയിട്ടില്ല. ഇവ തികച്ചും കിംവദന്തികളാണ്. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവുമില്ല.”
ഇതിന്റെ അര്‍ത്ഥം ഈ വൈറല്‍ അവകാശവാദത്തെ ബീഹാര്‍ ആരോഗ്യ വകുപ്പുമായി വ്യാജമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നാണ്.
തുടര്‍ന്ന് ഞങ്ങള്‍ പാവയ്ക്ക ജൂസിന് കൊറോണവൈറസ് ബാധ സുഖപ്പെടുത്താന്‍ കഴിയുമോ എന്ന് അന്വേഷണം നടത്തി. സയന്‍സ് ഡയരക്ടില് (Science Direct) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പാവയ്ക്കക്ക് ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ ഒരിടത്തും പാവയ്ക്ക കൊറോണവൈറസ് ബാധയെ 2 മണിക്കൂര്‍കൊണ്ട് സുഖപ്പെടുത്തുമെന്ന് പ്രസ്താവിച്ചിട്ടില്ല.
ആയുഷ് മന്ത്രാലയത്തിലെ ഫാര്‍മകോവിജിലന്‍സ് ഓഫീസര്‍ ഡോ. എന്‍ വിമലിനോടും വിശ്വാസ് ന്യൂസ് സംസാരിച്ചു. “ ഇത് വ്യാജ വാര്‍ത്തയാണ്. പാവയ്ക്ക കൊറോണവൈറസ് ബാധക്ക് ഒരു പ്രതിവിധിയല്ല,” ഈ വ്യാജ അവകാശവാദം നിരാകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
പാവയ്ക്ക ജൂസ് നോവല്‍ കൊറോണവൈറസ് ബാധക്ക് ഒരു പ്രതിവിധി അല്ലെന്നും അതൊരു വ്യാജ അവകാശവാദമാണെന്നും വ്യക്തമാക്കുന്ന ഒരു പ്രസ്താവന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും പുറത്തിറക്കിയിട്ടുണ്ട്.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ (Centres for Disease Control and Prevention) വ്യക്തമാക്കുന്നതനുസരിച്ച് കോവിഡ്-19 ബാധയ്ക്ക് നിലവില്‍ ഒരു വാക്സിന് ഇല്ല. എന്നാല്‍ ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന വൈറസുകളെ തടയുന്നതിന് സഹായിക്കുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
निष्कर्ष: പാവയ്ക്ക നോവല്‍ കൊറോണവൈറസ് ബാധയെ 2 മണിക്കൂര്‍കൊണ്ട് സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന പോസ്റ്റ് വ്യാജമാണ്. ബീഹാര്‍ ആരോഗ്യ വകുപ്പ് അത്തരത്തില്‍ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.