
സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് ഗോരഖ്പൂര്‍ ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല്ഗഞ്ചില് ഒരാള്‍ നോവല്‍ കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കോഴി മാംസം കഴിച്ചശേഷമാണ് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും പോസ്റ്റ് പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് തെറ്റാണെന്ന് വ്യക്തമായി.
കഡ്ഡര് സമാജ്വാദി എന്ന യൂസര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് ഇങ്ങനെ പറയുന്നു: “ ഉത്തരപ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല്ഗഞ്ചില് ഒരാള്‍ നോവല്‍ കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തെ സമീപത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അന്വേഷണത്തില്‍ കോഴി മാംസം കഴിച്ചശേഷമാണ് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.” ഈ പോസ്റ്റിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
വിശ്വാസ് ന്യൂസ് ഈ പോസ്റ്റിന്റെ അവകാശവാദത്തിലെ വിവിധ ഘടകങ്ങള്‍ ഓരോന്നായി നിരാകരിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്.
അവകാശവാദം 1: ഉത്തരപ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല്ഗഞ്ചില് ഒരാള്‍ നോവല്‍ കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് ആന്വേഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 2, 2020-ന് ഗോരഖ്പൂര്‍ ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത് തിവാരിയുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ ഈ പ്രദേശത്ത് വിദേശത്തുനിന്ന് മടങ്ങിവന്നവരോ രോഗം സംശയിക്കുന്നവരോ ആയ എല്ലാവരേയും ഞങ്ങള്‍ പരിശോധനക്ക് വിധേയരാക്കി. നോവല്‍ കൊറോണവൈറസിനെ സംബന്ധിച്ച് എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു. ബഢ്ഹല്ഗഞ്ചില് ഇതുവരെ ഒരു നോവല്‍ കൊറോണവൈറസ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വൈറല്‍ പോസ്റ്റ് വ്യാജമാണ്.”
ഞങ്ങള്‍ തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ Jagran.com എന്ന വെബ്സൈറ്റില്‍ ഒരു റിപ്പോര്‍ട്ട് കണ്ടു. വിദേശത്തുനിന്നും ഗോരഖ്പൂരില്‍ തിരിച്ചെത്തിയ 35 പേരെ നോവല്‍ കൊറോണവൈറസ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.
Jagran.com വെബ്സൈറ്റില്‍ മറ്റൊരു റിപ്പോര്‍ട്ട് കൂടി ഞങ്ങള്‍ കണ്ടു. ഗോരഖ്പൂരില്‍ ഇതുവരെ ഒരു നോവല്‍ കൊറോണവൈറസ് കേസും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന ഡോ. ശ്രീകാന്ത് തിവാരിയുടെ പ്രസ്താവന ശരിവെയ്ക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ പ്രസ്താവനകളും കാണിക്കുന്നത് ഉത്തരപ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല്ഗഞ്ചില് ഇതുവരെ ഒരു നോവല്‍ കൊറോണവൈറസ് കേസുപോലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ്.അവകാശവാദം
निष्कर्ष: ഉത്തരപ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല്ഗഞ്ചില് ഇതുവരെ ഒരു നോവല്‍ കൊറോണവൈറസ് കേസുപോലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബഢ്ഹല്ഗഞ്ചില് ആര്‍ക്കും കോഴിമാംസം കഴിച്ചതിനാല്‍ നോവല്‍ കൊറോണവൈറസ് ബാധിച്ചിട്ടുമില്ല. അതിനാല്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണ്.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.