
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നത് കൊറോണവൈറസ് ബാധയെ നേരിടുന്നതിനുള്ള ഒരു പുതിയ വാക്സിന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നാകുന്നു. മാത്രമല്ല, ഈ വരുന്ന ഞായറാഴ്ച റോച്ച് മെഡിക്കല്‍ കമ്പനി പ്രസ്തുത വാക്സിന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായും ഈ പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. പോസ്റ്റില്‍ കാണിച്ചിട്ടുള്ള ചിത്രം കൊറോണവൈറസ് വാക്സിന്‍റേതല്ല; അത് യഥാര്‍ത്ഥത്തില്‍ ഒരു കോവിഡ്-19 ടെസ്റ്റ് കിറ്റ് ആണ്.
അവകാശവാദം
ബച്ച ബാബു യാദവ് എന്ന ഒരു യൂസര്‍ തന്‍റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് ഇങ്ങനെ പറയുന്നു: കൊറോണവൈറസ് ബാധയെ നേരിടുന്നതിനുള്ള ഒരു പുതിയ വാക്സിന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വരുന്ന ഞായറാഴ്ച റോച്ച് മെഡിക്കല്‍ കമ്പനി പ്രസ്തുത വാക്സിന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
അന്വേഷണം
വിശ്വാസ് ന്യൂസ് ചിത്രത്തിന്‍റെ വിശ്വാസ്യത കണ്ടെത്താനുള്ള ഗൂഗില്‍ ഇമേജ് സെര്‍ച്ച് നിര്‍വഹിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. പോസ്റ്റില്‍ വാക്സിന്‍റെ ചിത്രമായി കാണിച്ചിട്ടുള്ളത് കൊറോണവൈറസ് വാക്സിന്‍റേതല്ല; അത് യഥാര്‍ത്ഥത്തില്‍ ഒരു കോവിഡ്-19 ടെസ്റ്റ് കിറ്റ് ആണ് എന്ന് ഈ സെര്‍ച്ചില്‍ വ്യക്തമായി. വൈറല്‍ പോസ്റ്റില്‍ കാണിച്ച ചിത്രത്തിലെ ഉല്‍പന്നത്തിന്‍റെ നിര്‍മാതാക്കളായ Sugentech ന്‍റെ വെബ്‍സൈറ്റില്‍ ഞങ്ങള്‍ പ്രവേശിച്ചു.
ഉല്‍പന്ന വിവരണത്തില്‍ ഇങ്ങനെ കാണുന്നു: “SGTi-flex COVID-19 IgM/IgG എന്നത് മനുഷ്യന്‍റെ മുഴുരക്തം (വിരലില്‍നിന്ന് കുത്തിയോ ധമനിയില്‍നിന്നോ എടുക്കുന്നത്), സിറം അല്ലെങ്കില്‍ പ്ലാസ്മ എന്നിവയിലെ കോവിഡ്-19-ന്‍റെ IgM, IgG പ്രതിദ്രവ്യങ്ങളുടെ ഗുണാത്മക നിര്‍ണയത്തിനുള്ള ഒരു ഗോള്‍ഡ് നാനോപാര്‍ട്ടിക്കിള്‍-അധിഷ്ഠിത ഇമ്യൂണോക്രൊമാറ്റോഗ്രാഫിക് ടെസ്റ്റ് കിറ്റ് ആണ്. ഈ കിറ്റുകള്‍ കൃത്യതയുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും പരിശോധനാഫലം 10 മിനിറ്റുകള്‍ക്കുള്ളില്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാവുന്നതുമാണ്.”
ഞങ്ങള്‍ സുഗെന്‍ടെക്കിന്‍റെ (Sugentech) പേജിലെ “എബൗട്ട് അസ്” എന്ന ഭാഗം പരിശോധിച്ചപ്പോള്‍ കൊറിയ ആസ്ഥാനമാക്കിയുള്ള സുഗെന്‍ടെക് ഇന്‍ക്വ്. എന്ന ഈ കമ്പനി ഒട്ടേറെ ഇന്‍വിട്രോ ഡയഗണ്‍സ്റ്റിക് ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മനസ്സിലായി.
ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് ന്യൂ ദല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ പള്‍മോണോളജിസ്റ്റ് ഡോ. നിഖില്‍ മോദിയുമായി സംസാരിച്ചു.ഞങ്ങള്‍ വൈറല്‍ ചിത്രം കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ കൊറോണവൈറസ് പരിശോധനക്കായി ഒരു കൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത കിറ്റ് ആണ് ഇത്. ഇത് ഒരു വാക്സിന്‍ അല്ല. ഇതുവരെ കൊറോണവൈറസിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല.”
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഈ ടെസ്റ്റ് കിറ്റ് വാണിജ്യോപയോഗത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സെന്‍റേഴ്സ് ഫോര്‍ ഡിസീസ് https://www.cdc.gov/coronavirus/2019-ncov/about/prevention-treatment.htmlകണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ വ്യക്തമാക്കുന്നതനുസരിച്ച് കോവിഡ്-19 ബാധയ്ക്ക് നിലവില്‍ ഒരു വാക്സിന്‍ ഇല്ല. എന്നാല്‍ ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന വൈറസുകളെ തടയുന്നതിന് സഹായിക്കുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
निष्कर्ष: വിശ്വാസ് ന്യൂസ് ഇത്തരത്തില്‍ കൊറോണവൈറസിനെപറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വൈറല്‍ പോസ്റ്റുകളുടെ കാപട്യം തുറന്നുകാണിക്കുന്നു. ഈ പോസ്റ്റുകള്‍ ഹെല്‍ത്ത് ഫാക്റ്റ് ചെക്ക് പേജില്‍ പരിശോധിക്കാവുന്നതാണ്.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.