X

വസ്തുത പരിശോധന: രാജസ്ഥാനിൽ നടന്ന ഒരു കൊലപാതകത്തിന്റെ വീഡിയോ വർഗീയ ചുവയോടെ പങ്കുവയ്ക്കപ്പെടുന്നു

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങൾ ഉത്തരപ്രദേശിലെ ബറേലിയിൽ നിന്നുള്ളതല്ല, രാജസ്ഥാനിലെ ജയ്‌പ്പൂരിൽനിന്നുള്ളതാണ്. പ്രസ്തുത സംഭവത്തിൽ വർഗീയ പ്രശ്‍നം ഒന്നുമില്ല.

  • By Vishvas News
  • Updated: April 10, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലിന്റെ വീഡിയോ വർഗീയ നിറത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നു.പ്രസ്തുത വീഡിയോവിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതുകാണാം. ഇടയിൽ ഒരു പയ്യൻ ബൈക്കിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. അവനെ ചില ആളുകൾ ആക്രോശത്തോടെ വടിയുമായി ആക്രമിക്കുന്നു. അക്രമികൾ ഒരു വറവ് ചട്ടികൊണ്ട് അവനെ തുടർച്ചയായി അടിക്കുകയും അവൻ ബോധരഹിതനാകുകയും ചെയ്യുന്നു.

ഹോളി ദിനത്തിൽ മുസ്‌ലിംകൾ ബറേലിയിലെ ഹിന്ദുക്കളെ ആക്രമിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത് . വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങൾ ഉത്തരപ്രദേശിലെ ബറേലിയിൽ നിന്നുള്ളതല്ല, രാജസ്ഥാനിലെ ജയ്‌പ്പൂരിൽനിന്നുള്ളതാണ്. പ്രസ്തുത സംഭവത്തിൽ വർഗീയ പ്രശ്‍നം ഒന്നുമില്ല.

എന്താണ് വൈറൽ ആകുന്നത്?

ഫേസ്ബുക്ക് യൂസർ പി .കെ . അഗർവാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതുന്നു,“ 18/03/22 യുപിയിലെ ബറേലിലിയിൽ ,ഒരേയൊരു മുസ്‌ലിം എം എൽ എ മാത്രമാണ് വിജയിച്ചത്. എന്നിട്ടും ഹോളോയിൽ അവരുടെ ധൈര്യം നോക്കൂ. അവർ ഒരു ബൈക്ക് യാത്രികനെ മർദ്ദിച്ചു.. ദയവായി ഈ വീഡിയോ യോഗിജിക്ക് അയച്ചുകൊടുക്കൂ,അങ്ങനെ ഇവർ ഒരു പാഠം പഠിക്കട്ടെ.”

അന്വേഷണം-

ഈ വീഡിയോയുടെ സത്യം മനസ്സിലാക്കാൻ ചില കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി.അപ്പോൾ സീ ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വൈറൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു വാർത്ത കണ്ടെത്തി.16 മാർച്ച് 2022 -ന് അപ്‌ലോഡ് ചെയ്ത ആ വാർത്തയിൽ ഈ സംഭവം ഉത്തരപ്രദേശിലേതല്ല, രാജസ്ഥാനിലേതാണെന്ന് വ്യക്തമാക്കുന്നു.

ദൈനിക് ജാഗരണിൽ 16 മാർച്ച് 2022-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഈ സംഭവം മാർച്ച് 14 -ന് ജയ്‌പ്പൂരിലെ വൈശാലി നഗറിലാണ് നടന്നത്. അതിലെ ബൈക്ക് യാത്രികന്റെ പേര് വിശാൽ യാദവ് എന്നാണ്. വിശാലാൽ ചില സുഹൃത്തുക്കളോടൊപ്പം തന്റെ ജന്മദിനം ആഘോഷിക്കാൻ മാർച്ച് 13 -ന് രാത്രി വൈശാലി നഗറിലെ ഒരു ഹോട്ടലിൽ എത്തി. എന്നാൽ അതിനിടയിൽ അയാളുടെ സുഹൃത്തുക്കൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. വൈകാതെ ആ തർക്കം ഏറ്റുമുട്ടലിൽ എത്തി.

ഹോട്ടൽ ജീവനക്കാർ വടികളും ഇരുമ്പുദണ്ഡുകളും വറവ് ചട്ടികളുമായി അവരെ ആക്രമിച്ചു.അതോടെ വിശാലും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.വിശാൽ ഒരു ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഹോട്ടൽ ജീവനക്കാർ അയാളെ വളഞ്ഞു. അവരുടെ ആക്രമണത്തിൽ വിശാൽ കൊല്ലപ്പെട്ടു

ഞങ്ങളുടെ അന്വേഷണത്തിനിടയിൽ ഈ വൈറൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് യു പി പോലീസിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ മാർച്ച് 21, 2022 -ന് . പോസ്റ്റ് ചെയ്തതായി കണ്ടു. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ :, “#FactCheck – വൈറൽ വീഡിയോ ഉത്തരപ്രദേശുമായി ബന്ധപ്പെട്ടതല്ല, രാജസ്ഥാനിലെ വൈശാലി നഗർ ജില്ലയിലേതാണ് . പരിശോധിച്ച് ഉറപ്പുവരുത്താതെ തെറ്റിദ്ധാരണാജനകമായ ഇത്തരം കിംവദന്തികൾ ദയവായി പ്രചരിപ്പിക്കരുത്.”

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ വൈശാലി നഗർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഹരി ലാലുമായി ബന്ധപ്പെട്ടു. മാർച്ച് 13 -14 രാത്രിയിൽ ഹോളി ദിനത്തിൽ ഉണ്ടായ സംഭവമാണിത്. ഇതിൽ വർഗീയമായ ഒന്നുമില്ല. സംഭവത്തിലെ രണ്ട് വിഭാഗങ്ങളും ഹിന്ദുക്കളാണ്. കുറ്റവാളികളായ ഒമ്പത് പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ഈ യൂസറുടെ സോഷ്യൽ സ്കാനിംഗിൽ, അയാൾ ഒരു പ്രത്യേക ആദർശത്തിന്റെ സ്വാധീനവലയത്തിൽ പെട്ട വ്യക്തിയാണെന്ന് വ്യക്തമായി. ഫേസ്‌ബുക്കിൽ അയാൾക്ക് 786 ഫോളേവേഴ്‌സ് ഉണ്ട്.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങൾ ഉത്തരപ്രദേശിലെ ബറേലിയിൽ നിന്നുള്ളതല്ല, രാജസ്ഥാനിലെ ജയ്‌പ്പൂരിൽനിന്നുള്ളതാണ്. പ്രസ്തുത സംഭവത്തിൽ വർഗീയ പ്രശ്‍നം ഒന്നുമില്ല.

  • Claim Review : 18/03/22 യു.പിയിലെ ബറേലിയിലെ ബഹേരിയിൽ ഒരു മുസ്ലിം എം.എൽ.എ മാത്രമാണ് വിജയിച്ചത്. എന്നിട്ടും ഹോളി ദിനത്തിൽ അവരുടെ ധൈര്യം കാണുക, ബൈക്ക് യാത്രക്കാരെ മർദ്ദിക്കുക. ഈ വീഡിയോ യോഗിജിയുടെ അടുത്തേക്ക് കൊണ്ടുപോകുക, അപ്പോൾ അവർക്ക് അതിന്റെ ചൂട് ലഭിക്കും.
  • Claimed By : പി കെ അഗർവാൾ.
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later