X

വസ്തുതാ പരിശോധന: ഷാരൂക്ക് ഖാന്റെ 2016-ലെ അഭിമുഖത്തിന്റെ ക്ലിപ്പ് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നു.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. ഷാരൂക്ക് ഖാന്റെ ഈ വൈറൽ വീഡിയോ സമീപകാലത്തേതല്ല, 2016-ലേതാണ്.

  • By Vishvas News
  • Updated: September 22, 2022

ന്യൂഡൽഹി (വിശ്വാസ് ന്യുസ്): സമീപകാലത്തെ ബോയ്‌കോട്ട് പ്രവണതയുടെ പശ്ചാത്തലത്തിൽ താൻ സമൂഹ ബഹിഷ്കരണത്തെ ഭയക്കുന്നില്ലെന്ന ബോളീവുഡ് നടൻ ഷാരൂക്ക് ഖാന്റെ പ്രസ്താവനയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. ഈ വൈറൽ വീഡിയോ സമീപകാലത്തേതല്ല. 2016 -ലേതാണ്. ആളുകൾ തെറ്റായ സന്ദർഭത്തിലാണ് ഇത് ഇപ്പോൾ പങ്കുവെക്കുന്നത്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്ക് യൂസർ ‘‘ബോളീവുഡ് സ്വജനപക്ഷപാതം ബഹിഷ്കരിക്കുക – ജസ്റ്റിസ് ഫോർ ശുശാന്ത് സിംഗ് രാജ്പുത്’ അടിക്കുറിപ്പിൽ ഇങ്ങനെ എഴുതുന്നു:, “എസ് ആർ കെ തകന്റെ ചിത്രങ്ങളുടെ സമൂഹബഹിഷ്കരണത്തെപ്പറ്റി: ഷാരുഖ് ഖാന്റെ റിലീസ് ആകാൻ പോകുന്ന “പത്താൻ” എന്ന ചിത്രത്തെക്കുറിച്ചാണ് ഇതെന്ന് ആളുകൾ കരുതുന്നു.

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.

അന്വേഷണം:

ഈ 1.19-മിനിറ്റു വീഡിയോവിൽ ഷാരൂക്ക് ഖാൻ കോമൾ നാഥുമായുള്ള ഒരു ടാക്ക് ഷോയിൽ പങ്കെടുക്കുന്നതാണ് കാണുന്നത്., അതിൽ അദ്ദേഹം പറയുന്നു : ” ചിലപ്പോൾ ഇതൊരു നല്ല കാര്യമാണ്,കോമൾ.… ഒരു സിനിമ പ്രതീക്ഷിച്ചപോലെ ഓടിയില്ലെങ്കിൽ നിങ്ങൾ അതിന് എന്തെങ്കിലും ഒഴികഴിവുകൾ കണ്ടെത്തുന്നു.… ഇത് സാമൂഹ്യ ബഹിഷ്കരണം കൊണ്ട് സംഭവിച്ചതാണെന്ന് നിങ്ങൾ പറയും.” അപ്പോൾ നാഥ് ഷാരൂഖിനോട് ചോദിക്കുന്നു .:”, സിനിമകൾ ബഹിഷ്കരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഭയം ഇപ്പോഴുമുണ്ടോ?” അതിന് ഖാന്റെ മറുപടി , “…ഞാൻ ഊറ്റം പറയുകയല്ല അത്തരം കാറ്റുകളിൽ പറന്നുപോകുന്ന ആളല്ല ഞാൻ.… ഈ കാറ്റുകൾ കുറ്റിക്കാടുകളെ മാത്രമേ പിടിച്ചുലക്കുകയുള്ളു.… എന്നാൽ ഈ രാജ്യത്തിൽ,ഇന്ത്യയിൽ എനിക്ക് ലഭിക്കുന്ന സ്നേഹമുണ്ട് . അതിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.. അത്തരം സ്നേഹം വളരെ കുറച്ചുപേർക്കുമാത്രമേ ലഭിക്കുന്നുള്ളുവെന്ന് ഞാൻ പറയും.ഒരു പ്രതികരണത്തിനോ ഏതാനും പേരുടെ നിലപാടിനോ ഈ സ്നേഹത്തെ ദുര്ബലപ്പെടുത്താനാവില്ല.തെറ്റും ശരിയും ജനങ്ങൾക്ക് തിരിച്ചറിയാനാകും. ബഹിഷ്കരണ മുറവിളി എന്നെയോ എന്റെ സിനിമകളെയോ ബാധിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ഒരുകാലത്തും അതെന്നെ ബാധിക്കാനും പോകുന്നില്ല.”

ഈ വീഡിയോ സമീപകാലത്തേതാണെന്നും ഷാരൂക്ക് ഖാന്റെ റിലീസ് ആകാൻ പോകുന്ന പത്താൻ എന്ന ചിത്രത്തെയാണ് അതിൽ പരാമര്ശിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ആളുകൾ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

ഈ വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനായി ഞങ്ങൾ അതിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. വീഡിയോവിൽ ‘Zee etc’ എന്ന ലോഗോ കാണാവുന്നതാണ്. അതിനാൽ ഞങ്ങൾ ‘Zee etc’, ഷാരൂക്ക് ഖാൻ, കോമൾ നാഥാ എന്നീ കീവേഡുകളും സെർച്ചിൽ ഉൾപ്പെടുത്തി. 2016 -ൽ dailymotion.com ഈ വീഡിയോ അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. അതിൽ ഖാൻ സംസാരിക്കുന്നത് തൻറെ ഉടൻ റിലീസ് ആകാൻ പോകുന്ന ‘ഫാൻ’ എന്ന ചിത്രത്തെ കുറിച്ചാണ്.

2016 -ൽ ETC Bollywood -ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ അഭിമുഖത്തിന്റെ ഒരു ഭാഗം അപ്‌ലോഡ് ചെയ്തതും ഞങ്ങൾ കണ്ടെത്തി.

ഈ വീഡിയോ സമീപകാലത്തേതല്ലെന്നും 2016 -ലേതാണെന്നും വ്യക്തമാണ്.

സീനിയർ എന്റർടൈൻമെന്റ് ജേര്ണലിസ്റ്റ് പരാഗ് ചപീക്കറുമായി ഇക്കാര്യത്തെപ്പറ്റി ഞങ്ങൾ സംസാരിച്ചു. ഈ വീഡിയോ 2016 -ലേതാണെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു.

കീവേഡ് സെർച്ച് നടത്തിയിട്ടും ഇത്തരത്തുള്ള ഷാരൂക്ക് ഖാന്റെ പ്രസ്താവന ഞങ്ങൾക്ക് കണ്ടെത്താനായില്ല.

സമീപകാലത്തായി വിശ്വാസ് ന്യൂസ് ബോളീവുഡ് ബഹിഷ്കരണത്തെപ്പറ്റി പല വസ്തുത പരിശോധനകളും നടത്തി. ഇവ ഇവിടെ വായിക്കാവുന്നതാണ്.

അന്വേഷണത്തിന്റെ അവസാനത്തിൽ ‘Boycott Bollywood Nepotism- Justice for Shushant Singh Rajput’ എന്ന യൂസറുടെ സോഷ്യൽ സ്കാനിംഗ് നടത്തി. ഈ ഗ്രൂപ്പിന് 128 .4 ആയിരം ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. ഷാരൂക്ക് ഖാന്റെ ഈ വൈറൽ വീഡിയോ സമീപകാലത്തേതല്ല, 2016-ലേതാണ്.

  • Claim Review : തന്റെ സിനിമകളുടെ സാമൂഹ്യ ബഹിഷ്കരണത്തെ താൻ ഭയക്കുന്നില്ലെന്ന് ഷാരൂക്ക് ഖാൻ പറഞ്ഞു.
  • Claimed By : ബോളീവുഡ് സ്വജനപക്ഷപാതം ബഹിഷ്കരിക്കുക - ജസ്റ്റിസ് ഫോർ ശുശാന്ത് സിംഗ് രാജ്പുത് .
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later