Fact Check: റാണി മുഖർജി രാജ്ദീപ് സര്ദേശായിയെ ശകാരിക്കുകയല്ല, ‘മർദാനി’ എന്ന സിനിമയിൽനിന്ന് ഒരു രംഗം അഭിനയിച്ചുകാണിക്കുകയാണ്.
നടി റാണി മുഖർജി പത്രപ്രവർത്തകൻ രാജ്ദീപ് സര്ദേശായിയെ ശകാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
- By: Pallavi Mishra
- Published: Oct 10, 2025 at 05:12 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : നടി റാണി മുഖർജി പത്രപ്രവർത്തകൻ രാജ്ദീപ് സര്ദേശായിയെ ശകാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റാണിയുടെ വിവാഹശേഷം അവരുടെ ‘ശരീരഭാരം വർദ്ധിച്ചത് ‘ ചോദിച്ചപ്പോൾ അത് അവരെ മൂർച്ചയുള്ള പ്രതികരണത്തിലേക്ക് നയിച്ചു എന്ന് വീഡിയോ പ്രചരിപ്പിച്ചവർ അവകാശപ്പെടുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. വൈറൽ വീഡിയോ ക്ലിപ്പ് യഥാർത്ഥത്തിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ റാണി മുഖർജി ‘മർദാനി’ എന്ന സിനിമയിൽനിന്ന് ഒരു രംഗം അഭിനയിച്ചുകാണിക്കുന്നതാണ്. വൈറൽ ക്ലെയിം അടിസ്ഥാനരഹിതമാണ്.
വൈറൽ പോസ്റ്റ്
ഫേസ്ബുക്ക് ഉപയോക്താവ് Brajesh Singh ഈ വീഡിയോ ഒക്ടോബർ 4, 2025 ന് ഈ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു(archived link), “റാണി മുഖർജി വിവാഹശേഷം ശരീരഭാരം വർദ്ധിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ചോദിച്ചപ്പോൾ ഉടനടി ഒരു നായയെപ്പോലെ റാണി മുഖർജി അദ്ദേഹത്തെ ശകാരിച്ചു. എന്നാൽ ഈ ഭാഗം പെട്ടെന്ന് എഡിറ്റുചെയ്തതിനാൽ സംപ്രേഷണം ചെയ്തിട്ടില്ല.”
അന്വേഷണം:
വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തു. വീഡിയോയിൽ, ഒരു സ്റ്റേജിൽ ഇരിക്കുമ്പോൾ റാണി മുഖർജി ഒരു ഇന്ത്യാടുഡേ മൈക്രോഫോൺ പിടിച്ചിരിക്കുന്നത് കാണാം. ഫൂട്ടേജുകൾ വ്യക്തമാക്കുന്നത് അത് ഇന്ത്യാടുഡേ കോൺക്ലേവിൽനിന്നുള്ളതാണ് എന്നാകുന്നു.
ഞങ്ങൾ ഞങ്ങളുടെ അന്വേഷണം ആരംഭിച്ചു, 2025 സെപ്റ്റംബർ 26 ന് ഇന്ത്യാടുഡേയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത സമ്പൂർണ്ണ വീഡിയോ ഞങ്ങൾ കണ്ടെത്തി. ‘റാണി മുഖർജിയും മീരൻ ഛദ്ദ ബോർവാങ്കറും എക്സ്ക്ലൂസീവ് | ഇന്ത്യ ടുഡേ കോൺക്ലേവ് മുംബൈ 2025 ‘. റാണിയുടെ കരിയറും ദേശീയ അവാർഡ് നേടിയതും മീര ഛദ്ദ ബോർവാങ്കറും (മർദനി ‘സീരീസിന്റെ പ്രചോദനം) ആ സെഷനിൽ ചർച്ച ചെയ്തതായി അതിന്റെ വിവരണത്തിൽ പറയുന്നു.
ഈ വീഡിയോയിൽ, 32 മിനിറ്റ് മാർക്ക് വരുമ്പോൾ , രാജ്ദീപ് സർദേസായ് റാണി മുഖർജിയോട് ‘മർദാനി’ എന്ന സിനിമയിൽ നിന്ന് ഒരു രംഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു. Sardesai suggested, സർദേശായി അവരോട് പറഞ്ഞു: “ഞാൻ ഒരു ഗുണ്ടകയെപ്പോലെ പോലെ അഭിനയിക്കാം. ‘മർദാനി’യിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥ അഭിനയിക്കുന്ന ഒരു രംഗം നിങ്ങൾ കാണിച്ചുതരൂ.” വൈറൽ ക്ലിപ്പിൽ കാണുന്ന തുടർന്നുള്ള രംഗം റാണി മുഖർജി സിനിമയിലെ പോലീസ് ഓഫീസറായി അഭിനയിച്ച് കാണിക്കുന്നതാണ്.
മുഴുവൻ വീഡിയോയിലും, വിവാഹത്തിന് ശേഷം ര്ഫാനി മുഖർജിയുടെ ശരീരഭാരം കൂടിയതിനെക്കുറിച്ച് സർദേസായ് ഒരു വ്യക്തിഗത ചോദ്യങ്ങളും ചോദിച്ചില്ല.
റാണി മുഖർജി ‘മർദാനി’ എന്ന സിനിമയിൽ നിന്ന് ഒരു രംഗം അഭിനയിച്ചുകാണിക്കുന്നതാണ് സർദേശായിയും സ്ഥിരീകരിച്ചു.
തെറ്റായ ക്ലെയിമുമായി വൈറൽ പോസ്റ്റ് പങ്കിട്ട ഉപയോക്താവ് ബ്രജേഷ് സിംഗിന് ഫേസ്ബുക്കിൽ 3000 -ത്തിൽ പരം അനുയായികളുണ്ട്.
നിഗമനം: വിശാസ് നിഹോസ് നടത്തിയ അന്വേഷണത്തിൽ ഒരു വ്യക്തിപരമായ ചോദ്യത്തിന് റാണി മുഖർജി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായിയെ കുറ്റപ്പെടുത്തി എന്ന അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ കാണിക്കുന്ന വൈറൽ വീഡിയോ ക്ലിപ്പ് യഥാർത്ഥത്തിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ റാണി മുഖർജി ‘മർദാനി’ എന്ന സിനിമയിൽ നിന്ന് ഒരു രംഗം അഭിനയിച്ചുകാണിക്കുന്നതാണ്. വൈറൽ ക്ലെയിം അടിസ്ഥാനരഹിതമാണ്.
- Claim Review : വിവാഹശേഷം ശരീരഭാരം വർദ്ധിച്ചതിനെപ്പറ്റി ചോദിച്ചതിനെതുടർന്ന് റാണി മുഖർജി രാജ്ദീപ് സർദേസായിയെ അധിക്ഷേപിച്ചു.
- Claimed By : ഫേസ്ബുക്ക് ഉപയോക്താവ് Brajesh Sin
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











