X

വസ്തുത പരിശോധന: ധാന്യചാക്കുകൾക്കു മുകളിൽ ഇരുന്നു തീറ്റ കൊറിക്കുന്ന തത്തകളുടെ ചിത്രം അടുത്തിടെ വൈറലായി; കോവിഡ് ലോക്ക്ഡൗണുമായി ഇതിനു ഒരു ബന്ധവുമില്ല!

ധാന്യങ്ങളുടെ ചാക്കുകൾക്ക് മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന തത്തകളുടെ വൈറൽ ചിത്രം പഴയതാണ്, ഇത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ടതല്ല. തെറ്റായ അവകാശവാദത്തോടെ പഴയ ചിത്രം വൈറലായതാണ്.

  • By Vishvas News
  • Updated: May 30, 2020

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ലോക്ക്ഡൗണിനിടയിൽ, പഴയ പല ചിത്രങ്ങളും അടുത്തിടെ വൈറലാകുന്നുണ്ടായിരുന്നു. അത്തരം ഒരു വൈറൽ പോസ്റ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതിൽ ചില തത്തകൾ ധാന്യങ്ങളുടെ ചാക്കുകൾക്കു മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. വിശ്വാസ് ന്യൂസ് അന്വേഷിച്ചപ്പോൾ ഈ വൈറൽ ചിത്രം പഴയതാണെന്നും സമീപകാലത്തെ
ലോക്ക്ഡൗണുമായി ഇതിനു ഒരു ബന്ധവുംമില്ലെന്നും കണ്ടെത്തി.

അവകാശവാദം:

വികാസ് മിശ്ര ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ ചില തത്തകൾ ധാന്യങ്ങളുടെ ചാക്കുകൾക്കു മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്നു. പോസ്റ്റിന് ഹിന്ദിയിൽ ഒരു അടിക്കുറിപ്പും ഉണ്ട്: “ലോക്ക്ഡൌൺ കാലത്തല്ലാതെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾക്ക്സാ ക്ഷ്യം വഹിക്കാൻ ആർക്കും കഴിയില്ല.” പോസ്റ്റിന്റെ ആർക്കൈവുചെയ്‌ത പതിപ്പ് ഇവിടെ പരിശോധിക്കാം.




അന്വേഷണം:

2020 മാർച്ച് 25 മുതൽ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണിലാണ്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വൈറൽ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് തിരയൽ വിശ്വാസ് ന്യൂസ് നടത്തി. ചിത്രം യഥാർത്ഥത്തിൽ മാർച്ച് 15, 2014 ന് നേച്ചർ ഫോറെവർ സൊസൈറ്റി ബ്ലോഗിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. വിവേക് ​​റാത്തോഡ് എന്ന എഴുത്തുകാരൻ എഴുതിയ ബ്ലോഗ് പോസ്റ്റ് ഒരു ഭാഗം ഇങ്ങനെ വായിക്കുന്നു: “ഞങ്ങൾ അടുത്ത ദിവസം യാനത്തിൽ നിന്ന് നർസാപൂരിലെ അമലപുരത്തുള്ള  സുഹൃത്തിന്റെ അടുത്തേക്ക് പുറപ്പെട്ടു. പല്ലകോളുവിനടുത്തുള്ള ഗ്രാമം… അവിടെ 50 അല്ല, ഏതാണ്ട് 100 അല്ലെങ്കിൽ അതിൽ കൂടുതൽ തത്തകളുടെ ഈ അതിശയകരമായ ചിത്രം കിട്ടി, ധാന്യ ചാക്കുകൾക്കു മുകളിൽ കയറിയിരുന്നു ഭക്ഷണം കൊറിക്കുന്നു. അതൊരു നല്ല കാഴ്ചയായിരുന്നു.”

വൈറൽ ചിത്രത്തെക്കുറിച്ച് 2020 മെയ് 13 ന് വിശ്വാസ് ന്യൂസ് വിവേക് ​​റാത്തോഡിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു: “ഇവ സമീപകാല ഫോട്ടോകളല്ല, ലോക്ക്ഡൗണുമായി ഇതിനെ ബന്ധപ്പെടുത്താൻ പാടില്ല. ഞാൻ ഈ ഫോട്ടോകൾ എടുത്തത് 2014 ലാണ്.”

വിവേക് ​​റാത്തോഡും ഇതേ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

വികാസ് മിശ്രയാണ് ഫേസ്ബുക്കിൽ ഈ ചിത്രം പങ്കിട്ടത്. വിശ്വാസ് ന്യൂസ് ഇയാളുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ, ഇന്ത്യയിലെ ഗോണ്ടയിൽ നിന്നാണെന്ന് കണ്ടെത്തി. ധാന്യങ്ങളുടെ ചാക്കുകൾക്ക് മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന തത്തകളുടെ വൈറൽ ചിത്രം പഴയതാണ്, ഇത് ലോക്ക്ഡൗ ണുമായി ബന്ധപ്പെട്ടതല്ല. തെറ്റായ അവകാശവാദത്തോടെ പഴയ ചിത്രം വൈറലായതാണ്.



निष्कर्ष: ധാന്യങ്ങളുടെ ചാക്കുകൾക്ക് മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന തത്തകളുടെ വൈറൽ ചിത്രം പഴയതാണ്, ഇത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ടതല്ല. തെറ്റായ അവകാശവാദത്തോടെ പഴയ ചിത്രം വൈറലായതാണ്.

  • Claim Review : ऐसा नजारा फिर कभी नहीं मिलेगा जो #लॉकडाउन में देखने को मिल रहा है |
  • Claimed By : Vikas Mishra
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later