Fact Check : കോൺഗ്രസ് വക്താവ് സുപ്രിയ ഷ്‌റിൻറെയുടെ അന്തരിച്ച പിതാവിനൊപ്പമുള്ള ഒരു ഫോട്ടോ തെറ്റായ അവകാശവാദവുമായി ദുരുപയോഗം ചെയ്തു
മുൻ കോൺഗ്രസ് നേതാവ് രമേശ് ചന്ദ്ര തിവാരിയുടെകൂടെയുള്ളതെന്ന് അവകാശപ്പെടുന്ന, കോൺഗ്രസ് വക്താവ് സുപ്രിയ ഷ്‌റിൻറെയുടെ പ്രായമായ ഒരാളോടൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
- By: Ashish Maharishi
- Published: Sep 26, 2025 at 05:17 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): മുൻ കോൺഗ്രസ് നേതാവ് രമേശ് ചന്ദ്ര തിവാരിയുടെകൂടെയുള്ളതെന്ന് അവകാശപ്പെടുന്ന, കോൺഗ്രസ് വക്താവ് സുപ്രിയ ഷ്‌റിൻറെയുടെ പ്രായമായ ഒരാളോടൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗവും തന്റെ പിതാവുമായ ഹർഷവർദ്ധൻ ശ്രിന്റയോടോപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് അത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ദിനേശ് ത്രിപാഠി എന്ന ഒരു X user 2025 സെപ്തമ്പർ9-ന് ഈ അടിക്കുറിപ്പോടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു, “രമേശ് ചന്ദ്ര തിവാരി, ടൈംസ് ഓഫ് ടൈംസ് ഗ്രൂപ്പ് സീനിയർ എഡിറ്റർ സുപ്രിയ ഷ്‌റിൻറെയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ, സമൂഹമാധ്യമങ്ങളിൽ വളരെക്കാലമായി വൈറലാണ്.സുപ്രിയയുടെ വഴിവിട്ട ബന്ധങ്ങളുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ജേര്ണലിസ്റ്റ് ആയതുകൊണ്ട് അവർ പലപ്പോഴുംദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയശേഷം അവർ പലവിദേശി അതിഥികളെയും ഇന്ത്യാവിരുദ്ധശക്തികളെയും കാണുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം അവർ സ്വന്തം ഭർത്താവ് ഷഹബാദ് ഷെരീഫ് മുനീറിനെക്കാൾ അമേരിക്കൻ ഭർത്താവിനോട് കൂടുതൽ സ്നേഹം കാണിക്കുന്നു. ”
മറ്റ് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമാനമായ ക്ലെയിമുകളുമായി ഈ വീഡിയോ പങ്കിട്ടു. കുറ്റകരമായ വാക്കുകൾ നീക്കംചെയ്യുന്നതിന് വൈറൽ പോസ്റ്റിന്റെ ഉള്ളടക്കം എഡിറ്റുചെയ്തിട്ടുണ്ട്.ഇതിന്റെ ഒരു ആർക്കൈവ്ഡ് പതിപ്പ് കാണാം here.
അന്വേഷണം:
വിശാസ് ന്യൂസ് ഈ വൈറൽ പോസ്റ്റ് സ്ഥിരീകരിക്കുന്നതിന് ആദ്യം സുപ്രിയയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ Xസ്കാൻ ചെയ്തു.2025 സെപ്റ്റംബർ 9 ന് നടത്തിയ ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ അവർ ഒരു ഉപയോക്താവിനെ പരാമർശിച്ച് എഴുതി:
” പിതാവിനൊപ്പമുള്ള എന്റെ ഫോട്ടോയെക്കുറിച്ച് അസംബന്ധം പോസ്റ്റുചെയ്യുന്നവർ ദയവായി പോസ്റ്റ് ഡിലീറ്റ് ചെയ്യുക, അല്ലെങ്കിൽ എന്റെ നിയമനടപടി നേരിടാൻ തയാറാവുക. Orkkuka, ഇതൊന്നും ഒരുനിലക്കും ഞാൻ പൊറുക്കുകയില്ല.”
ഞങ്ങളുടെ അന്വേഷണ വേളയിൽ, അച്ഛനെ അനുസ്മരിച്ചുകൊണ്ട് 2020 ഒക്ടോബർ 4 ന് അപ്‌ലോഡ് ചെയ്ത സുപ്രീയയുടെ മുൻ അക്കൗണ്ടിലെ യഥാർത്ഥ ഫോട്ടോ ഞങ്ങൾ കണ്ടെത്തി, ഇപ്പോൾ, ഇതേ ഫോട്ടോ ദുരുപയോഗം ചെയ്യുകയും ചില സോഷ്യൽ മീഡിയ ഉഉപയോക്താക്കൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് സ്ഥിരീകരണത്തിനായി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിലെ അംഗം ഗിരീഷ് കുമാറിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വൈറൽ പോസ്റ്റ് വളരെ ആക്ഷേപകരമാണെന്ന് വ്യക്തമാക്കുകയും സുപ്രിയയുടെ പിതാവാണ് ചിത്രത്തിലുള്ളതെന്ന് വെളിപ്പെടുത്തുകയും ചെയ്തു..
Jagran.com -ലെ ഒരു റിപ്പോർട്ട് പറയുന്നു: “അന്തരിച്ച ഹർഷ വർദ്ധന് മഹാരാജ്ഗഞ്ചിൽ ശക്തമായ രാഷ്ട്രീയാടിത്തറയുണ്ട്. രണ്ടുതവണ അദ്ദേഹം ഇവിടെനിന്ന് എം പി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ അഫാരേണ്ട മണ്ഡലത്തിൽനിന്ന് എംഎൽ എ ആയും വിജയിച്ചു. 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർഥി ആയിരുന്ന അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥി ജിതേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തി. 2009 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി ബി എസ പിയിലെ ഗണേഷ് ശങ്കർ പാണ്ഡെയെ പരാജയപ്പെടുത്തി. ഹർഷ് വർധനിൽ 3.05 ലക്ഷം വോട്ടുകൾ ലഭിച്ചു, രണ്ടാം സ്ഥാനത്തെത്തിയ ഗണേഷ് ശങ്കർ പാണ്ഡെക്ക് ലഭിച്ചത് 1.81 ലക്ഷം വോട്ടുകൾ.”
രണ്ടാമത്തെ ചിത്രം
അധോലോക ഡോൺ ദാവൂദ് ഇബ്രാഹിം, സുപ്രിയ എന്നിവ തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തുന്ന മറ്റൊരു ഫോട്ടോയും വൈറൽ ആണ്. ഏറ്റവും പുതിയ ഈ വൈറൽ പോസ്റ്റിലും അതേ തന്ത്രം ഉപയോഗിച്ചു. രണ്ടാമത്തെ ഫോട്ടോയിൽ ദാവൂദിനൊപ്പം ഒരു സ്ത്രീ ഇരിക്കുന്നു. വിശ്വാസ് ന്യൂസ് ഇതിന് മുമ്പ് നിരവധി തവണ ഈ ഫോട്ടോ പരിശോധിച്ചു. 1987 ൽ ദുബായിയുടെ പേൾ ബിൽഡിംഗിൽ ദാവൂദിനെ അഭിമുഖം നടത്തിയ പത്രപ്രവർത്തകൻ ഷീല ഭട്ട് ആണ് ചിത്രത്തിലുള്ളത്, സുപ്രിയ അല്ല.
വിശ്വാസ് ന്യൂസിന്റെ വിശദമായ ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കാം,here.
നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. കോൺഗ്രസ് വക്താവ് സുപ്രിയയുടെ അന്തരിച്ച പിതാവിനൊപ്പമുള്ള ഒരു ഫോട്ടോ അവരുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താൻ തെറ്റായ അവകാശവാദവുമായി ദുരുപയോഗം ചെയ്തു.
- Claim Review : മുൻ കോൺഗ്രസ് നേതാവ് രമേശ് ചന്ദ്ര തിവാരിയോടൊപ്പം കോൺഗ്രസ് വക്താവ് സുപ്രിയ ഷ്‌റിൻറെ
- Claimed By : X ഉപയോക്താവ് Dinesh Tripathi
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











