X

വസ്തുത പരിശോധന: ഉത്തരപ്രദേശിൽ വീണ്ടും യോഗി സർക്കാർ അധികാരത്തിൽ വന്നതിന്റെ സന്തോഷ സൂചകമായി എല്ലാ ഉപയോക്താക്കൾക്കും 3 മാസത്തേക്ക് സൗജന്യ റീചാർജ് നൽകുന്നു എന്ന സന്ദേശം വ്യാജം

ടെലികോം കമ്പനികൾ പുതിയ യുപി സർക്കാരിന്റെ പേരിൽ സൗജന്യ റീചാർജ് നൽകുന്നില്ല. വൈറൽ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

  • By Vishvas News
  • Updated: March 25, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് “* ജിയോ *, * എയർടെൽ * അല്ലെങ്കിൽ * വി * തുടങ്ങിയവയുടെ ഇന്ത്യൻ യൂസർമാർക്ക് * 3 മാസം * സൗജന്യ റീചാർജ് നൽകുന്നു; യോഗി സർക്കാർ യുപിയിൽ വീണ്ടും അധികാരത്തിൽ വന്നതിന്റെ സന്തോഷ സൂചകമായാണിത്.” ഈ പോസ്റ്റിനോടൊപ്പം ഒരു രജിസ്‌ട്രേഷൻ ലിങ്കും നൽകിയിട്ടുണ്ട്. വിശ്വാസ് ന്യൂസ് നടത്തക്കിയ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. ദുരൂഹമായ ഇത്തരം ലിങ്കുകളിൽ ഇന്റര്നെറ് യൂസർമാർ ക്ലിക്ക് ചെയ്യരുതെന്ന് വിദഗ്ധന്മാർ മുന്നറിയിപ്പ് നൽകുന്നു. കാരണം നിങ്ങൾ സ്‌കാം ചെയ്യപ്പെടാൻ ഇടയുണ്ട്.

എന്താണ് വൈറൽ ആകുന്നത്?

ഫേസ്ബുക്ക് യൂസർ രൗഷൻ യാദവ് വികാഷ് (ആർക്കൈവ് ലിങ്ക്) ഈ പോസ്റ്റിൽ അവകാശപ;പെടുന്നു : വർത്തനം : ” “* ജിയോ *, * എയർടെൽ * അല്ലെങ്കിൽ * വി * തുടങ്ങിയവയുടെ ഇന്ത്യൻ യൂസർമാർക്ക് * 3 മാസം * സൗജന്യ റീചാർജ് നൽകുന്നു; യോഗി സർക്കാർ യുപിയിൽ വീണ്ടും അധികാരത്തിൽ വന്നതിന്റെ സന്തോഷ സൂചകമായാണിത്.”. * ശ്രദ്ധിക്കുക : – * താഴെകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് ലഭ്യമാക്കുക.* ദയവായി ശ്രദ്ധിക്കുക : * ഈ ഓഫർ * 31 മാർച്ച് 2022 * വരെ മാത്രം വേഗമാകട്ടെ ..! “

അന്വേഷണം

വിശ്വാസ് ന്യൂസ് ആദ്യം ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ഇതുസംബന്ധിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. ഒരു ആധികാരിക മാധ്യമ പോർട്ടലിലും ഞങ്ങൾക്ക് ഈ വാർത്ത കാണാനായില്ല.

ഞങ്ങളുടെ അന്വേഷണത്തിനിടയിൽ 22 ഏപ്രിൽ 2021-ന് ദൈനിക് ജാഗരൺ വെബ്സൈറ്റ് ആയ jagran.com. -ൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി.അതിൽ , സെല്ലുലാർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി എന്നുപറയുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കുന്നു.. മുഴുവൻ വാർത്തയും നിങ്ങൾക്ക് വായിക്കാം, ഇവിടെ.

വിശ്വാസ് ന്യൂസ് ഒരു സൈബർ വിദഗ്ധനെയും ബന്ധപ്പെട്ടു. സൈബർ സെക്യൂരിറ്റി വിദഗ്ധനും രാജസ്ഥാൻ സർക്കാരിന്റെ പൊതുജന പരാതി പരിഹാര സമിതിയുടെ മുൻ ഐടി കൺസൾട്ടന്റുമായ ആയുഷ് ഭരദ്വാജിനെയാണ് ഞങ്ങൾ സമീപിച്ചത്. അദ്ദേഹത്തിന് ഈ വൈറൽ ലിങ്ക് ഞങ്ങൾ അയച്ചുകൊടുത്തു. .അത് പരിശോധിച്ച അദ്ദേഹം അതൊരു click-bait link ആണെന്നും അതിൽ നമ്മുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെച്ചാൽ മോഷ്ടിക്കാപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ് നൽകു ന്നു. ഇത്തരം ക്ലിക്ക്-ബെയ്റ്റുകൾ ഒരു മാൽവെയർ ആണെന്നും അത് നിങ്ങളുടെ മൊബൈലിന്റെ നിയന്ത്രണം തന്നെ ഏറ്റെടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ഇതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടാനും ഡീപ് വെബ്ബിൽ വിൽക്കപ്പെടാനും ഇടയുണ്ട്. നിങ്ങളുടെ ഇ-വാലറ്റ് ഹാക്ക് ചെയ്യുന്നതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തേക്കാം,” അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് റിലയൻസ് ജിയോയുടെ വക്താവിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” ഈ വൈറൽ പോസ്റ്റ് വ്യാജമാണ്. ഞങ്ങൾ അങ്ങിനെ ഒരു ഓഫറും നൽകിയിട്ടില്ല.”

ഫേസ്‌ബുക്കിൽ ഈ വൈറൽ പോസ്റ്റ് അപ്‌ലോഡ് ചെയ്ത രൗഷൻ യാദവ് വികാഷ് എന്നയാളുടെ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു. ഫേസ്‌ബുക്കിൽ അയാളെ 3390 പേർ ഫോളോ ചെയ്യുന്നുണ്ട്.

निष्कर्ष: ടെലികോം കമ്പനികൾ പുതിയ യുപി സർക്കാരിന്റെ പേരിൽ സൗജന്യ റീചാർജ് നൽകുന്നില്ല. വൈറൽ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

  • Claim Review : ഉത്തരപ്രദേശിൽ വീണ്ടും യോഗി സർക്കാർ അധികാരത്തിൽ വന്നതിന്റെ സന്തോഷ സൂചകമായി ഭാരതത്തിലെ എല്ലാ ഉപയോക്താക്കൾക്കും 3 മാസത്തേക്ക് സൗജന്യ റീചാർജ് നൽകുന്നു.
  • Claimed By : രൗഷൻ യാദവ് വികാഷ്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later