വസ്തുത പരിശോധന: ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല. ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിച്ചുകൊണ്ട് കോവിഡ് 19 തടയാനാവില്ല.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു.വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല. കൊറോണ വൈറസിനെ നേരിടാൻ അതിൽ പറയുന്ന ചികിത്സയും തെറ്റാണ്. ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിക്കുന്നത് ആപൽക്കരമാകാമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധന്മാർ പറയുന്നത്.
- By Vishvas News
- Updated: February 10, 2022

വസ്തുത പരിശോധന: ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല. ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിച്ചുകൊണ്ട് കോവിഡ് 19 തടയാനാവില്ല.
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിച്ചുകൊണ്ട് കോവിഡ് 19 തടയാനാകുമെന്ന് ഒരു വൈറൽ വീഡിയോവിൽ ഒരാൾ അവകാശപ്പെടുന്നു. ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ ആണെന്നും പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. എന്നാൽ ആ അവകാശവാദം തെറ്റാണ്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു.വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല. കൊറോണ വൈറസിനെ നേരിടാൻ അതിൽ പറയുന്ന ചികിത്സയും തെറ്റാണ്. മെഡിക്കൽ രംഗത്തെ വിദഗ്ധന്മാർ പറയുന്നത് ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിക്കുന്നത് ആപൽക്കരമാകാമെന്നാണ്.
എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?
സമൂഹമാധ്യമ ഉപയോക്താവ് ‘സോഫി സഹൂർ ‘ ആണ് കൊറോണ വസൈറസിന്റെ വകഭേദമായ ഒമിക്രോൺ തടയാൻ ഇത് ഫലപ്രദമാണെന്ന് ഷെയർ ചെയ്തിട്ടുള്ളത്. ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ ആണെന്നും അദ്ദേഹം അവകാശപ്പെടുന്നു. സമാനമായ അവകാശവാദത്തോടെ മാറ്റ് പലരും സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അന്വേഷണം
ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ ആണെന്നും വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു.
ഞങ്ങൾ ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത് ഡോക്ടർ സുശീൽ റസ്ദാ എന്ന കീവേഡ് ഉപയോഗിച്ചുകൊണ്ടാണ്. അപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോവിൽ ഡോക്ടർ സുശീൽ റസ്ദായെ അഭിമുഖം നടത്തുന്നതായാണ് ( ഓഡിയോയും വീഡിയോയും) മനസ്സിലായത്. അതിൽ തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് അദ്ദേഹം പറയുന്നു. വൈറൽ വീഡിയോവിൽ കാണുന്ന വ്യക്തി താനല്ലെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.
ഫേസ്ബുക്ക് യൂസർ ‘ആർജെ നസീർ‘ തന്റെ ഫേസ്ബുക്ക് പേജിൽ ഡോക്ടർ സുശീൽ റസ്ദാനുമായുള്ള ഒരു അഭിമുഖം നൽകിയിട്ടുണ്ട്. അതിൽ തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഡോക്ടർ സുശീൽ റസ്ദാൻ വ്യക്തമാക്കുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു: ‘ വൈറൽ വീഡിയോവിലെ വ്യക്തി പറയുന്ന വാക്കുകൾ ഒട്ടും കണക്കിലെടുക്കരുത്. ആ വ്യക്തി ഞാനല്ല.”

മറ്റൊരു ഫേസ്ബുക്ക് യൂസർ ‘ബദൽ ജന’ തന്റെ ടൈംലൈനിൽ ഡോക്ടർ റസ്ദാന്റെ ഓഡിയോ അഭിമുഖം നൽകിയിട്ടുണ്ട്. അതിൽ ഡോക്ടർ റസ്ദാൻ പറയുന്നു, ‘വീഡിയോവിൽ കാണുന്ന ആളും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല.’
ഡോക്ടർ സുശീൽ റസ്ദാൻ ഗുരുഗ്രാമിലെ മെഡാന്റ മെഡിസിറ്റി ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു ന്യൂറോളജിസ്റ്റ് ആണ്. താഴെ കൊടുത്ത കൊളാഷിൽനിന്ന് വീഡിയോവിൽ കാണുന്ന വ്യക്തി ഡോക്ടർ റസ്ദാൻ അല്ലെന്ന് വ്യക്തമാണ്.

ഇതുവരെയുള്ള ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത് വൈറൽ വീഡിയോ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോക്ടർ സുശീൽ റസ്ദാന്റേതല്ല എന്നാകുന്നു. വീഡിയോവിൽ കാണുന്ന വ്യക്തി മറ്റാരോ ആണ്.
ഇതിന് ശേഷം, ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിച്ചുകൊണ്ട് കോവിഡ് 19 തടയാനാകുമെന്ന അവകാശവാദത്തെപ്പറ്റി ഞങ്ങൾ അന്വേഷിച്ചു. ആർ എം എല്ലിൽ ജോലിചെയ്യുന്ന ഡോക്ടർ ഗൗതം ശർമയെ വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു,” കൊറോണ വസൈറസിന്റെ വകഭേദമായ ഒമിക്രോൺ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ ഉടനടി രോഗനിർണയ പരിശോധന നടത്തുകയും ഡോക്ടറുമായി ബന്ധപ്പെടുകയും വേണം. രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ തേടണം അല്ലാതെ ഇത്തരം വീഡിയോകളിൽ കാണുന്നതുപോലെ സ്വയം ചികിത്സ നടത്തുന്നത് ആരോഗ്യത്തിന് ആപൽക്കരമാണ്. ഈ വീഡിയോവിൽ കാണിച്ചിട്ടുള്ള ചികിത്സാരീതി തികച്ചും തെറ്റാണ്. ഈ വൈറസിൽനിന്നും സംരക്ഷണം ലഭിക്കാൻ വാക്സിൻ മാത്രമാണ് മാർഗം. ഇതുവരെ രണ്ട് വാക്സിൻ എടുത്തിട്ടില്ലാത്തവർ ഉടൻ അതിനുവേണ്ടി ശ്രമിക്കണം.”
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു.വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല. കൊറോണ വൈറസിനെ നേരിടാൻ അതിൽ പറയുന്ന ചികിത്സയും തെറ്റാണ്. ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിക്കുന്നത് ആപൽക്കരമാകാമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധന്മാർ പറയുന്നത്.

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com