Fact Check : ബിഹാർ ബന്ദിൽ ഒരു സാരീ ഷോപ്പ് കൊള്ളയടിച്ചു എന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ യാഥാർത്ഥത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നാണ്.
ഇന്നലത്തെ ബിഹാർ ബന്ദിൽ , ബിജെപി മഹിള മോർച്ച നേതാക്കൾ മുസാഫർപൂരിൽ ഒരു സാരീ ഷോപ്പ് 'ഞാനും അമ്മയാണ് ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് കൊള്ളയടിച്ചു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
- By: Pallavi Mishra
- Published: Sep 12, 2025 at 05:50 PM
- Updated: Sep 12, 2025 at 06:25 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഇന്നലത്തെ ബിഹാർ ബന്ദിൽ , ബിജെപി മഹിള മോർച്ച നേതാക്കൾ മുസാഫർപൂരിൽ ഒരു സാരീ ഷോപ്പ് ‘ഞാനും അമ്മയാണ് ‘ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് കൊള്ളയടിച്ചു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. പങ്കിട്ട വീഡിയോ യാഥാർത്ഥത്തിൽ ഈ വീഡിയോ ബർഹാർ ബാൻഡുമായി ബന്ധമുള്ളതല്ല, സാരി വിൽപ്പനയ്ക്കിടെ ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടിയ രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു സാരി വില്പനയുടേതാണ്..
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
‘humhaifunny’ (archive link) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് സെപ്തംബര് 5, 2025-ന് ഈ അടിക്കുറിപ്പോടെ പ്രസ്തുത വീഡിയോ പങ്കുവച്ചു; “ഇന്നലത്തെ ബിഹാർ ബന്ദിൽ , ബിജെപി മഹിള മോർച്ച നേതാക്കൾ മുസാഫർപൂരിൽ ഒരു സാരീ ഷോപ്പ് ‘ഞാനും അമ്മയാണ് ‘ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് കൊള്ളയടിച്ചു.”
അന്വേഷണം:
ഗൂഗിൾ ലെന്സ് ഉപയോഗിച്ച് വൈറൽ വീഡിയോ പരിശോധിച്ചപ്പോൾ യഥാർത്ഥ ക്ലിപ്പ് uploaded on an Instagram account named ‘agarwalsarees’ ‘ൽ ആഗസ്ത് 20, 2025,ന് ഇങ്ങനെ അടിക്കുറിപ്പോടെ പങ്കുവച്ചത് കണ്ടെത്തി : “ 60 ആം, ദിവസം വമ്പിച്ച വില്പന 2025. അഗർവാൾ സാരീസ്”
Instagram page of Agarwal Sarees. -ൽ സമാനമായ ഒന്നിലധികം വീഡിട്ടോകൾ ഞങ്ങൾ കണ്ടെത്തി.
അവരുടെ പ്രൊഫൈലിൽ നൽകിയ അഫോൺ നമ്പറിൽ വിളിച്ചപ്പോൾ അവർ സ്ഥിരീകരിച്ചു, “ഉദയ്പൂരിലെ (രാജസ്‌ഥാൻ ) ഹാത്തിപോളിലെ ഞങ്ങളുടെ സ്റ്റോറിൽനിന്നുള്ള ആദായ വിൽപ്പനയുടെ വീഡിയോ ആണ് അത്. ആഗസ്ത് 20, 2025-നാണ് അത് അപ്‌ലോഡ് ചെയ്തത്.”
സെപ്തംബര് 4-നാണ് ബീഹാർ ബന്ദ് സംഘടിപ്പിച്ചത്
സെപ്തംബര് 4, 2025, നാണ് എൻ ഡി എ Bihar Bandh നടത്തിയത്. കോണ്ഗ്രസ്സ് – ആർ ജെ ഡി ‘വോട്ടർ അധികാര യാത്ര’ക്ക് ഇടയിൽ പ്രധാനമന്ത്രി മോദിക്കും അമ്മയ്ക്കും എതിരെ അപമാനകരമായ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫാക്ട് ചെക്ക് നടത്തിയത് കാണാം:Vishvas News in the recent past can be read here.
വ്യാജ അവകാശവാദത്തോടെ വൈറൽ പോസ്റ്റ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം ഉപയോക്താവ് humhaifunny -ക്ക് 200 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.
നിഗമനം: ബീഹാർ ബന്ദിനിടെ മുസാഫർപൂരിൽ ഒരു കട കൊള്ളയടിക്കുന്നതായി പറയുന്ന വീഡിയോ യാഥാർത്ഥത്തിൽ ഉദയ്പൂരിലെ ഒരു സാരി ആദായ വില്പനയുടേതാണ് എന്ന് വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ, ഈ വീഡിയോയോ സാരി വിൽപ്പനയ്ക്കിടെ ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടിയ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നാണ്.
- Claim Review : ഇന്നലത്തെ ബിഹാർ ബന്ദിൽ , ബിജെപി മഹിള മോർച്ച നേതാക്കൾ മുസാഫർപൂരിൽ ഒരു സാരീ ഷോപ്പ് 'ഞാനും അമ്മയാണ് ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് കൊള്ളയടിച്ചു
- Claimed By : ഇൻസ്റ്റാഗ്രാം ഉപയോക്താവ് ‘humhaifunny’
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











