X

വസ്തുത പരിശോധന: ഈ 3D പെയിന്റിംഗുകൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേതല്ല; ഇത് വ്യാജ അവകാശവാദമാണ്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽപോസ്സ്റ്റിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. ഇപ്പോൾ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ പണിയാണ് നടക്കുന്നത്. അതിനാൽ ഈ പെയ്ന്റിംഗ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ ചെയ്തതല്ല.

  • By Vishvas News
  • Updated: January 23, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ മനോഹരമായ 3D പെയ്ന്റിംഗ് ചെയ്‌തിരിക്കുന്നതായി പറയുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽപോസ്സ്റ്റിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. ഈ പെയ്ന്റിംഗ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ ചെയ്തതല്ല.

എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഭിത്തികളിൽ ഉള്ളതാണ് 3D പെയ്ന്റിംഗ് എന്ന് ജനുവരി 3-ലെ ഒരു പോസ്റ്റിൽ ഫേസ്‌ബുക്ക് യൂസർ ബൽജോന്ദർ ശർമ അവകാശപ്പെടുന്നു.
പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ പരിശോധിക്കുക

അന്വേഷണം

വിശ്വാസ് ന്യൂസ് ആദ്യം ഗൂഗിൾ സെർച്ചിലൂടെ ഈ വൈറൽ പോസ്റ്റിനെപ്പറ്റി അന്വേഷിച്ചു. ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റിനെ ശരിവെക്കുന്ന ഒരു വാർത്തയും എവിടെയും ഞങ്ങൾക്ക് കണ്ടെത്താനായില്ല.

ജനുവരി 14-ന് Jagran.com -ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ രാമജന്മഭൂമിയിൽ രാംലാല എന്ന ഒരു ഗംഭീരക്ഷേത്രം പണിയുന്നതായി പറയുന്നു. ഇപ്പോൾ അതിന്റെ അടിത്തറയുടെ പണിയാണ് നടക്കുന്നത്. വാർത്ത പൂർണമായി വായിക്കാം, ഇവിടെ

കൂടുതൽ അന്വേഷണത്തിനായി വിശ്വാസ് ന്യൂസ് ദൈനിക് ജാഗര ണിന്റെ അയോദ്ധ്യ ബ്യൂറോ മേധാവി രാമശരൺ അവസ്തിയുമായി ബന്ധപ്പെട്ടു. ഇപ്പോൾ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ പണിയാണ് നടക്കുന്നത് എന്നും അതിനാൽ ഈ പോസ്റ്റ് വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വ്യാജപോസ്റ്റിലെ ഫോട്ടോ യാഥാർത്ഥത്തിൽ എവിടെനിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാൻ വിശ്വാസ് ന്യൂസിന് സാധിച്ചില്ല. എന്നാൽ അതിന് അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് ഞങ്ങൾ ഉറപ്പാക്കി.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽപോസ്സ്റ്റിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. ഇപ്പോൾ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ പണിയാണ് നടക്കുന്നത്. അതിനാൽ ഈ പെയ്ന്റിംഗ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ ചെയ്തതല്ല.

  • Claim Review : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഭിത്തികളിൽ 3D പെയ്ന്റിംഗ്
  • Claimed By : ബൽജോന്ദർ ശർമ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later