X

വസ്തുത പരിശോധന: ഈ സിംഹത്തിന്റെ വീഡിയോ ഗുജറാത്തിലെ ഗിർ ഗിർ വന്യജീവി സങ്കേതത്തിൽനിന്നുള്ളതല്ല. വ്യാജ അവകാശവാദമാണ് വൈറലായിരിക്കുന്നത്.

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോക്ക് ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി. ആ വീഡിയ അവിടത്തേതല്ലെന്ന് ഗിർ, ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്ററും വ്യക്തമാക്കി.

  • By Vishvas News
  • Updated: October 30, 2021

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്):. ഒരു സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിഹം ഒരു ടോയ്‌ലറ്റിൽനിന്ന് പുറത്തുവരുന്നതാണ് വീഡിയോവിൽ കാണുന്നത്. ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിൽനിന്നുള്ളതാണ് യൂസർമാർ അവകാശപ്പെടുന്നത്. വിശ്വാസ്  ന്യുസ് ഈ വൈറൽ  വീഡിയോ പരിശോധിച്ചപ്പോൾ അതിന് ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി. ഗിർ വന്യജീവി സങ്കേതത്തിലെ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്ററും  ഈ അവകാശവാദം തള്ളിക്കളഞ്ഞു.

എന്താണ് വൈറലായിരിക്കുന്നത്?

നമോ ബ്ലോഗ്സ് എന്ന പേരുള്ള ഒരു യുസർ ആണ് ഈ വീഡിയോ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  ആ യുസർ അവകാശപ്പെടുന്നു:” നിങ്ങൾ ഗുജറാത്തിലെ ഗിർ സ ന്ദര്ശിക്കാന് പോകുകയാണെങ്കിൽ തീർച്ചയായും ടോയ്‌ലറ്റ്  ഉപയോഗിക്കുന്നതിനുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണം, അല്ലെങ്കിൽ   ടോയ്‌ലറ്റ് ഉപയോഗിക്കരുത്. “

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

വിശ്വാസ് ന്യുസ് ഈ വീഡിയോയും വാർത്തയും ആദ്യം പരിശോധിച്ചത്  ഗുഗിളിൽ കീവേഡ് ഉപയോഗിച്ചാണ്. ഈ വാർത്ത ഞങ്ങൾ republicworld.com എന്ന വെബ്‌സൈറ്റിൽ കണ്ടെത്തി. എന്നാൽ സംഭവം നടനാണ് സ്ഥലം അതിൽ നൽകിയിരുന്നില്ല. .

എന്നാൽ , എന്നാൽ പലസ്ഥലങ്ങളിൽ നിന്നും ഈ വാർത്ത ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  അതിൽ അവകാശപ്പെടുന്നത്  അത് ടാൻസാനിയയിലെ തരംകിരെ നാഷണൽ പാർക്കിൽ (Tanzania’s Tarangire National Park ) നിന്നുള്ളതാണെന്നാണ്.   എന്നാൽ ഇതിന്റെ ഒരു വ്യക്തമായ തെളിവ് എവിടെയും കാണാനായില്ല.

ഇതുസംബന്ധിച്ച് ഞങ്ങൾ ടാൻസാനിയയിലെ തരംകിരെ നാഷണൽ പാർക്ക് അധികൃതരെ ഈമെയിൽവഴി  ബന്ധപ്പെട്ടു.  അവരുടെ പ്രതികരണം ലഭിച്ചാലുടൻ ഫാക്ട് ചെക്ക് വിവരം അപ്ഡേറ്റ്  ചെയ്യുന്നതാണ്.

അന്വേഷണം തുടർന്നുകൊണ്ട് വിശ്വാസ് ന്യുസ് ജുനാഗഡ് വന്യജ്ജീവി  (സാസംഗിർ ) ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർ  ദുഷ്യന്ത് വാസവദയെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” വനത്തിലെ ടോയ്‌ലറ്റ്-ൽനിന്നും പുറത്തുവരുന്ന സിംഹത്തിന്റെ ഈ വീഡിയോ കുറെ കാലമായി വൈറലാണ്. ഇത് ഗുജറാത്തിലെ ഗിർ വനത്തിൽനിന്നുള്ളതല്ല. ഗിർ  വനത്തിൽ ഇതുപോലെ ഒരു ടോയ്‌ലറ്റ്  നിര്മിച്ചിട്ടില്ല. സിംഹം കാഴ്ചയിൽ ഏഷ്യനല്ല, ആഫ്രിക്കൻ ആണ്. അതിന്റെ മുഖം തന്നെ ഏഷ്യൻ സിംഹങ്ങളിൽനിന്നും അല്പം വ്യത്യസ്തമാകുന്നു. അതിന്റെ നിറവും രോമവുമെല്ലാം  ഏഷ്യൻ സിംഹങ്ങളിൽനിന്നും വ്യത്യസ്തമാകുന്നു. ഗിർ വനത്തിൽ  ഇതുപോലെ പക്കാ  ആയ ടോയ്‌ലറ്റ് ഇല്ല. എല്ലാം താൽക്കാലികമായി സ്ഥാപിച്ചവയാണ്.”

അന്വേഷണത്തിന്റെ അവസാനം ഇത് പോസ്റ്റ് ചെയ്ത യൂസറെപ്പറ്റിയും ഞങ്ങൾ അന്വേഷിച്ച്, നമോ ബ്ലോഗ്സ് എന്ന ഈ ഫേസ്‌ബുക്ക് യൂസർക്ക് 49,523  ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോക്ക് ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി. ആ വീഡിയ അവിടത്തേതല്ലെന്ന് ഗിർ, ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്ററും വ്യക്തമാക്കി.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later