X

]വസ്തുതാപരിശോധന: ടൊയോട്ടയുടെ പേരിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ സന്ദേശം വ്യാജമാണ്.

വിശ്വാസ് ന്യൂസിലെ അന്ദേഷണത്തിൽ, ഈ വൈറൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. അതിന് ടൊയോട്ടയുമായി ഒരു ബന്ധവുമില്ല. പ്രാമാണീകരിക്കാനാവാത്ത അത്തരം ‘ക്ലിക്ക് ബെയ്റ്റ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങൾക്ക് അപായകരമാവാം.

  • By Vishvas News
  • Updated: May 31, 2022

ന്യൂ ഡൽഹി (വിശ്വാസ് ടീം). ടൊയോട്ട കാർ കമ്പനിയെക്കുറിച്ച് ഒരു സന്ദേശം വാട്ട്സ്ആപ്പിലും, ഫേസ്ബുക്കിലും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ടോയോട്ട, അതിൻറെ 68മത് വാർഷികവേളയിൽ ഒരു കാർ സൗജന്യമായി നൽകുന്നു എന്നതാണ് ഈ പ്രഖ്യാപനം. ചില പോസ്റ്റുകളോടൊപ്പം, ഒരു ലിങ്കും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതിൻറെ വസ്തുത പരിശോധിക്കാനായി വിശ്വാസ് ന്യൂസിനും ഈ പ്രഖ്യാപനം ലഭിച്ചിട്ടുണ്ട്. വിശ്വാസ് ന്യൂസിൻറെ അന്വേഷണത്തിൽ ഈ പ്രഖ്യാപനം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു.

എന്താണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്

വാട്ട്സ്ആപ്പിൽ ഒരു സന്ദേശം വൈറൽ ആയിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു ഉപയോക്താവ്, വസ്തുതാപരിശോധനക്കായി ഇതുപോലെ ഒരു സന്ദേശം ഞങ്ങളുടെ വാട്ട്സ്ആപ്പിലേക്കും അയച്ചു. ഈ സന്ദേശം ഇപ്രകാരമാണ്, ‘ഞങ്ങളുടെ 68മത് വാർഷികവേളയിൽ, ഏറ്റവും പുതിയ ഒരു 2021 ടൊയോട്ട 4റണ്ണർ, ശനിയാഴ്ച വൈകുന്നേരം 4 മണിക്കുള്ളിൽ (Done) എന്ന് ടൈപ്പ് ചെയ്യുന്നവരിൽ ആർക്കെങ്കിലും ഒരാൾക്ക് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു!’

പോസ്റ്റും, ആർക്കീവ് ലിങ്കും

അന്വേഷണം

വിശ്വാസ് ന്യൂസ് ആദ്യം, ഈ പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. ഈ ലിങ്ക് മൊബൈലിൽ മാത്രമേ തുറക്കുകയുള്ളൂ എന്നും, ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ തുറക്കുകയില്ലെന്നും ഞങ്ങൾ കണ്ടെത്തി. ഫോണിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന പേജ് ടൊയോട്ടയുടെ ആധികാരികമായ സൈറ്റിലേക്കുള്ള ഒരു ലിങ്ക് അല്ല. സുരക്ഷാകാരണങ്ങളാൽ, ഞങ്ങൾ ഈ ലിങ്കിൽ പിന്നീട് ക്ലിക്ക് ചെയ്തില്ല.

അനുയോജ്യമായ കീവേർഡുകളുടെ സഹായത്തോടെ ഞങ്ങൾ ഇൻറർനെറ്റിൽ പരിശോധിക്കുകയും ചെയ്തു. അത്തരം ഒരു ഉപഹാരത്തെക്കുറിച്ചുള്ള ഒരു വിവരവും ഞങ്ങൾക്ക് ലഭിച്ചില്ല. ടൊയോട്ട പോലെയുള്ള പ്രശസ്തമായ ഒരു സ്ഥാപനം അത്തരത്തിലുള്ള ഒരു സംരംഭം സംഘടിപ്പിക്കുമ്പോൾ, വിശ്വസനീയമായ മാദ്ധ്യമങ്ങൾ അത് പരസ്യപ്പെടുത്തും.

ഇതു സംബന്ധിച്ച് ഞങ്ങൾ ടൊയോട്ടയുമായി നേരിട്ട് ബന്ധപ്പെട്ടു. ടൊയോട്ട കസ്റ്റമർ കെയർ നമ്പറിലൂടെ ഞങ്ങൾ അഭിജീത് എന്നു പേരായ ഒരു എക്സിക്യൂട്ടീവുമായി ബന്ധപ്പെടുകയും, ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, “ടൊയോട്ടയിൽ അത്തരത്തിലുള്ള ഒരു ഉപഹാരവുമില്ല. ദയവായി അത്തരത്തിലുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഈ കാര്യത്തെക്കുറിച്ച് ഞങ്ങൾ ഫേസ്ബുക്കിലും പരാതി നൽകിയിട്ടുണ്ട്.”.

ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ സൈബർ സുരക്ഷാവിദഗ്ദ്ധനും, രാജസ്ഥാൻ സർക്കാറിൻറെ പബ്ളിക് ഗ്രീവൻസ് കമ്മിറ്റിയുടെ മുൻ ഐ ടി ഉപദേഷ്ടാവുമായ ആയുഷ് ഭരദ്വാജുമായി ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു, “ഇത്തരത്തിലുള്ള മിക്ക പോസ്റ്റുകൾക്കും ഒരു ലിങ്കുകളും ഇല്ലാത്തതു കാരണം, ഈ സന്ദേശം ഇടപാടുകൾ വർദ്ധിപ്പിക്കുവാൻ ലക്ഷ്യമാക്കിയുള്ളതാണെന്നു തോന്നുന്നു. ഇതിനെ ‘ക്ലിക്ക്-ബെറ്റിംഗ്’ എന്നു വിളിക്കുന്നു. ഇതിൽ ഉപയോക്താക്കളെ ലോട്ടറികൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, മൊബൈൽ ഫോണുകൾ മുതലായവ കൊണ്ട് പ്രലോഭിപ്പിച്ച്, അവരെ വെബ്സൈറ്റിൽ പരമാവധി സമയം വ്യാപൃതരാക്കും. ഇങ്ങിനെ ചെയ്തുകൊണ്ട്, പരസ്യങ്ങൾ അവരെ കാണിക്കും. ഈ പരസ്യങ്ങൾ വെബ്സൈറ്റിലെ വ്യത്യസ്തപേജുകളിൽ കാണിക്കുന്നു. സർവ്വേ എന്ന പേരിൽ ഉപയോക്താവിനെ വ്യത്യസ്തപേജുകളിലേക്ക് കൊണ്ടു പോകുന്നു. അത് “പേ പെർ വ്യൂ (ഓരോ തവണ കാണുമ്പോഴും പണം)” എന്ന അടിസ്ഥാനത്തിലാണ്. അതിൻറെ അർത്ഥം, ഈ സൈബർ ക്രിമിനലുകൾക്ക് “ഓരോ തവണ കാണുമ്പോഴും” പണം ലഭിക്കുന്നു. അത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ആയുഷ് ഭരദ്വാജ് പൊതുജനങ്ങളെ ഉപദേശിക്കുന്നു. അദ്ദേഹം പറഞ്ഞു, “ചിലപ്പോൾ അത്തരം വെബ്സൈറ്റുകൾ നിർമ്മിക്കുന്നത് വിദേശത്തുള്ള സൈബർ ക്രിമിനലുകളാണ്. അത്തരം വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിൻറെ അടിസ്ഥാനപരമായ ഉദ്ദ്യേശ്യം ഉപയോക്താക്കളുടെ മൊബൈലുകളിൽ ‘മാൽവെയർ’ സ്ഥാപിക്കുകയാണ്. പിന്നീട് ലോഗ്ഇൻ ചെയ്യുമ്പോൾ, ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന രഹസ്യവിവരങ്ങൾ – നെറ്റ് ബാങ്കിംഗ് ഐഡി, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ലോഗിൻ വിവരങ്ങൾ, ഇമെയിൽ അക്കൗണ്ടുകളുടെ പാസ് വേർഡുകൾ പോലെയുള്ളവ – മോഷ്ടിക്കാൻ ഇത് ഉപയോഗപ്പെടുത്താം. ഈ കീ ലോഗർമാർ, ഉപയോക്താക്കളുടെ ഈ വിവരങ്ങൾ ടെക്സ്ട് ഫയലായി സൈബർ ക്രിമിനലുകൾക്ക് ഓരോ മണിക്കൂറിലും അയക്കുന്നു.

ഈ വൈറൽ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിൽ ഷെയർ ചെയ്തത് ടൊയോട്ട-റണ്ണർ എന്നു പേരുള്ള ഒരു പേജിലൂടെയാണ്. ഈ പേജിൽ മറ്റു വിവരങ്ങളൊന്നുമില്ല. ഈ പേജിൽ മെയ് 16ലെ 2 പോസ്റ്റുകളുണ്ട്, അതിനു മുമ്പിലുള്ള ഒരു പോസ്റ്റുകളുമില്ല.

निष्कर्ष: വിശ്വാസ് ന്യൂസിലെ അന്ദേഷണത്തിൽ, ഈ വൈറൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. അതിന് ടൊയോട്ടയുമായി ഒരു ബന്ധവുമില്ല. പ്രാമാണീകരിക്കാനാവാത്ത അത്തരം ‘ക്ലിക്ക് ബെയ്റ്റ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങൾക്ക് അപായകരമാവാം.

  • Claim Review : വാട്ട്സ്ആപ്പിൽ ഒരു സന്ദേശം വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒരു ഉപയോക്താവ് അത്തരം ഒരു സന്ദേശം, വസ്തുതാപരിശോധനക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പിലേക്കും അയച്ചു. ആ സന്ദേശം ഇങ്ങിനെയാണ്, 'ഞങ്ങളുടെ 68മത് വാർഷികവേളയിൽ, ഏറ്റവും പുതിയ ഒരു 2021 ടൊയോട്ട 4റണ്ണർ, ശനിയാഴ്ച വൈകുന്നേരം 4 മണിക്കുള്ളിൽ (Done) എന്ന് ടൈപ്പ് ചെയ്യുന്നവരിൽ ആർക്കെങ്കിലും ഒരാൾക്ക് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു
  • Claimed By : ടൊയോട്ട-റണ്ണർ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later