X

വസ്തുത പരിശോധന: ആമിർ ഖാന്റെയും ഫാത്തിമ ഷെയ്ക്കിന്റെയും ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണ്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ ഫോട്ടോ എടുത്തത് 2018 -ൽ ആണ്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ആമിർ ഖാൻ തന്റെ മുൻഭാര്യ കിരൺ റാവുവുനോടൊപ്പം വന്നപ്പോഴാണ് ആ ഫോട്ടോ എടുത്തത്. അതിൽ ആമിർ ഖാന്റെ മുൻ ഭാര്യ കിരൺ റാവുവാണ്, ഫാത്തിമ ഷെയ്ക്ക് അല്ല നടനോടൊപ്പം നിൽക്കുന്നത്.

  • By Vishvas News
  • Updated: January 10, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്):ബോളീവുഡ്  നടൻ  ആമിർ ഖാന്റെയും നടി ഫാത്തിമ ഷെയ്ക്കിന്റെയും ഒരു  ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു.ഫോട്ടോയിൽ ആമീർ ഖാനും ഫാത്തിമയും വധൂവരന്മാരുടെ രീതിയിൽ വസ്ത്രമണിഞ്ഞാണ് കാണപ്പെടുന്നത്.ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട്  യൂസർ അവകാശപ്പെടുന്നത്   ആമിർഖാൻ തന്റെ രണ്ടാമത്തെ ഭാര്യ കിരൺ റാവുവിനെ വിവാഹമോചനം ശേഷം ഫാത്തിമ ഷെയ്ക്കിനെ വിവാഹം ചെയ്തിരിക്കുന്നു എന്നാണ്.വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി.  യഥാർത്ഥ ചിത്രം 2018 -ലേതാണ്. അതിൽ ആമിർ ഖാൻ ഫാത്തിമ ഷെയ്ക്കിനോടൊപ്പമല്ല,കിരൺ റാവുവിനൊപ്പമാണ് നിൽക്കുന്നത്.

എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?

ഈ വൈറൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്ക് യൂസർ “विद्रोही दामाद जी” എഴുതിയതിന്റെ വിവർത്തനം ഇങ്ങനെ: “ Dangal എന്ന ചിത്രത്തിൽ ആമിർ ഖാന്റെ മകളായി അഭിനയിച്ച നടിയാണ് ഫാത്തിമ ഷെയ്ഖ്. ആ ചിത്രത്തിൽ ഗീത ഫോഗാട് എന്ന കഥാപാത്രമായിരുന്നു ഫാത്തിമ. ഇന്ന് അവർ ആമിർ ഖാന്റെ മൂന്നാം ഭാര്യയായിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാം. എന്നാൽ ഇതേ ആമിർ ഖാൻ തന്നെയാണ് തന്റെ സത്യമേവ ജയതേ എന്ന ടി വി പരിപാടിയിൽ ഹിന്ദുക്കളിലെ തിന്മകൾ എന്ന നിലയിൽ ശൈശവ വിവാഹത്തെക്കുറിച്ചും സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചും പറയുന്നത്. നമ്മുടെ രാജ്യത്ത് ഇത്തരം കപട നാട്യക്കാർ സത്യമേവ ജയതേ പോലുള്ള ടി വി പരിപാടികളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും സ്വന്തം ജീവിതത്തിൽ താൻ പിതാവായി അഭിനയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഈ വൈറൽ അവകാശവാദത്തിന് സത്യം അറിയാനായി കീവേഡുകൾ ഉപയോഗി ച്ചുകൊണ്ട് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. 2018 ജൂലായ്1ന് ദൈനിക് ജാഗരണിൽ പ്രസിദ്ധീകരിച്ച യാഥർത്ഥ ചിത്രം ഞങ്ങൾ കണ്ടെത്തി. അതിൽ ആമിർ ഖാന്റെ മുൻ ഭാര്യ കിരൺ റാവുവാണ്,ഫാത്തിമ ഷെയ്ക്ക് അല്ല നടനോടൊപ്പം നിൽക്കുന്നത്.പ്രസ്തുത ചിത്രത്തോടൊപ്പമുള്ള റിപ്പോർട്ട് അനുസരിച്ച് ആ ഫോട്ടോ എടുത്തത് 2018 -ൽ ആണ്.മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ആമിർ ഖാൻ തന്റെ മുൻഭാര്യയോടൊപ്പം വന്നപ്പോഴാണ് ആ ഫോട്ടോ എടുത്തത്.

കൂടുതൽ വിവരങ്ങൾക്കായി ദൈനിക് ജാഗരണിനുവേണ്ടി ആ ചടങ് റോപ്പോർട്ട് ചെയ്ത സ്മിത ശ്രീവാസ്തവയെ ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ വാർത്ത വ്യാജമാണെന്ന് അവർ വ്യക്തമാക്കി. ആമിറിന്റെയും ഫാത്തിമയുടെയും വിവാഹത്തെപ്പറ്റി ഒരു വാർത്തയും ഇതുവരെ വന്നിട്ടില്ല. ആമിർ ഖാൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ  ലാൽ  സിംഗ്  ഛദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി തിരക്കിലാണ്.ഇതുവരെയും വൈറൽ പോസ്റ്റിൽ പറയുന്ന വിവാഹത്തെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവനയും വന്നിട്ടില്ല. വൈറൽ പോസ്റ്റിലെ ചിത്രം എഡിറ്റ്  ചെയ്തതാണ്.

അന്വേഷണത്തിന്റെ അവസാനത്തിൽ, ഈ പോസ്റ്റ്ഫേ പ ങ്കുവെച്ച ഫേസ്‌ബുക്ക് യൂസർ “विद्रोही दामाद जी” -യുടെ സോഷ്യൽ സ്കാനിംഗ് നടത്തി. ഒരു പ്രത്യേക ആശയവാദത്തിന്റെ സ്വാധീനത്തിൽ പെട്ട വ്യക്തിയാണ് ഈ യൂസർ. അയാൾക്ക് 1400 -ൽ ഏറെ ഫേസ്ബുക്ക് ഫ്രണ്ട്സ് ഉണ്ട്. അയാൾ കാൺപൂർ നിവാസിയുമാണ്.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ ഫോട്ടോ എടുത്തത് 2018 -ൽ ആണ്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ആമിർ ഖാൻ തന്റെ മുൻഭാര്യ കിരൺ റാവുവുനോടൊപ്പം വന്നപ്പോഴാണ് ആ ഫോട്ടോ എടുത്തത്. അതിൽ ആമിർ ഖാന്റെ മുൻ ഭാര്യ കിരൺ റാവുവാണ്, ഫാത്തിമ ഷെയ്ക്ക് അല്ല നടനോടൊപ്പം നിൽക്കുന്നത്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later