X
X

Fact Check : പുക നിറഞ്ഞ ക്യാബിന്റെ വൈറൽ വീഡിയോ അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ടിട്ടില്ല

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ അഹമ്മദാബാദ് ദുരന്തവുമായി ബന്ധപ്പെട്ടിട്ടില്ല. 2020-ൽ റൊമാനിയയിൽ ഒരു റയാൻ എയർ  ഫ്‌ളൈറ്റിന് സംഭവിച്ച അപകടത്തിന്റേതാണ് ആ ക്ലിപ്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിന്റെ ദാരുണമായ ഒരു അപകടം 2025 ജൂൺ 12 ന് അഹമ്മദാബാദിൽ നടന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട വിമാനം,  ടേക്ക് ഓഫ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയും അതിലെ   242 പേരിൽ 241 പേരും കൊല്ലപ്പെടുകയും  ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  ഈ  വിമാനമാണെന്ന പേരിൽ  പുകനിറഞ്ഞ  ഒരു വിമാനത്തിന്റെ   വീഡിയോ വൈറലായി.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ അഹമ്മദാബാദ് ദുരന്തവുമായി ബന്ധപ്പെട്ടിട്ടില്ല. 2020-ൽ റൊമാനിയയിൽ ഒരു റയാൻ എയർ  ഫ്‌ളൈറ്റിന് സംഭവിച്ച അപകടത്തിന്റേതാണ് ആ ക്ലിപ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

ത്രെഡ്‌സ് യൂസർ marieannensalaf   ജൂൺ 13, 2025 ന് പങ്കിട്ട ഈ വൈറൽ പോസ്റ്റ് അടിക്കുറിപ്പിൽ പറയു ന്നു:, “ലണ്ടനിലേക്ക് പുറപ്പെട്ട 242 എയർ ഇന്ത്യ യാത്രക്കാർ വിമാനം തകർന്നുവീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പ്.” 

പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാംhere.

അന്വേഷണം:

അന്വേഷണം ആരംഭിക്കുന്നതിനു പ്രാരംഭമായി ഈ  വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു ഗൂഗിൾ  റിവേഴ്സ് ഇമേജ് സെർച്ച്  ഞങ്ങൾ നടത്തി. 2023 ഏപ്രിൽ 3 ന് X account named BPT അപ്ലോഡ് ചെയ്ത വീഡിയോ ഞങ്ങൾ കണ്ടെത്തി. 

അതേ  വീഡിയോ മറ്റൊരു ആംഗിളിൽനിന്ന് ചിത്രീകരിച്ചത് 2023 മാർച്ച് 17 ന് Polish news outlet WP ഒരു വാർത്താ റിപ്പോർട്ടിൽ നൽകിയിരുന്നു. 

ഇതേ വീഡിയോ   റൊമാനിയയിൽ സംഭവിച്ചതാണെന്ന അവകാശവാദത്തോടെ 2023 മാർച്ച് 17 ന് Facebook page of Daily Mail അപ്‌ലോഡ് ചെയ്തിരുന്നു.

കീവേഡുകളുമായി സെർച്ച് ചെയ്തപ്പോൾ  റൊമാനിയയിൽനിന്നുള്ള  അത്തരം ഒരു വാർത്തയും മാർച്ച് 2023 ന്  ഞങ്ങൾ കണ്ടെത്തിയില്ല. എന്നാൽ  റോമനിയയിലെ ഒരു റിയാൻ എയർ  ഫ്ലൈറ്റ്, 2020  ജനുവരിയിൽ വൈറൽ വീഡിയോയ്ക്ക് സമാനമായ ഒരു സംഭവത്തിൽ ഉൾപ്പെട്ടതിന്റെ ഒന്നിലധികം റിപ്പോർട്ടുകൾ  ഞങ്ങൾ  കണ്ടെത്തി. NDTV ജനുവരി23, 2020-ന് റിപ്പോർട്ട് ചെയ്തു: “റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറസ്റ്റിൽനിന്നും ലണ്ടനിലേക്കുള്ള   ഒരു വിമാനം പെട്ടെന്ന് പുക നിറഞ്ഞ്   ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡെയ്‌ലി  മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറസ്റ്റിൽ നിന്ന് ലണ്ടനിലേക്ക് 169 യാത്രക്കാരുമായി പറക്കുകയായിരുന്നു ആ വിമാനം.  എന്നാൽ, ടേക്ക്ഓഫിന് തൊട്ടുപിന്നാലെ പുക നിറഞ്ഞതോടെ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.” 

2020  January -യിൽ Romania-യിൽ ഉണ്ടായ  ഈ സംഭവത്തെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി.

കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ റയാനയർ പ്ലെയിൻ സീറ്റുകളിലേക്ക് സെർച്ച് നടത്തിയപ്പോൾ , ഈ എയർലൈനിന്റെ സീറ്റുകൾക്ക് വൈറൽ വീഡിയോയിൽ ഉള്ളതുപോലെ yellow upper part ഉണ്ടെന്ന്  ഞങ്ങൾ കണ്ടെത്തി.

ക്ലെയിം സംബന്ധിച്ച കൂടുതൽ സ്ഥിരീകരണ  പരിശോധനക്ക്  ഗുജറാത്തിലെ ദൈനിക് ജാഗരൺ  സീനിയർ ലേഖകനായ ശത്രുഘ്‌നൻ   ശർമയെ ബന്ധപ്പെട്ടു.  അഹമ്മദാബാദിൽ തകർന്ന  എയർ ഇന്ത്യ വിമാനം ഇതല്ലെന്ന്  അദ്ദേഹം സ്ഥിരീകരിച്ചു. “വീഡിയോയിൽ കാണുന്ന വിമാനം ഒരു ചെറിയ വിമാനമാണ്, അതേസമയം തകർന്ന വിമാനം ഒരു വലിയ ഡ്രീംലൈനറായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.

അഹമ്മദബാദ് വിമാന അപകടം

ഒരു എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിന്റെ ദാരുണമായ ഒരു അപകടം 2025 ജൂൺ 12 ന് അഹമ്മദാബാദിൽ നടന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട വിമാനം,  ടേക്ക് ഓഫ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ അഹമ്മദാബാദിലെ ഒരു ജനവാസകേന്ദ്രമായ മേഘ്‌നഗറിൽ ബി ജെ മെഡിക്കൽ കോളേജ്   കാമ്പസിനും ഡോക്ടർമാരുടെ ഹോസ്റ്റലിനും മുകളിൽ  തകർന്നുവീഴുകയും അതിലെ   242 പേരിൽ 230  യാത്രക്കാരും 2 പൈലറ്റുമാരും  10  ക്യാബിൻ ജീവനക്കാരും അടക്കം 241 പേരും കൊല്ലപ്പെടുകയും  ചെയ്തു. യാത്രക്കാരിൽ ഇന്ത്യൻ വംശജരായ ഒരു  ബ്രിട്ടീഷ് പൗരൻ വിശ്വാസ്  കുമാർ രമേശ് (സീറ്റ് 11 എ) രക്ഷപ്പെട്ടു. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ news reports– ൽ വായിക്കാൻ കഴിയും

അവസാമായി, തെറ്റായ വിവരങ്ങൾ അടങ്ങിയ  വീഡിയോ പങ്കിട്ട ഉപയോക്താവിന്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ത്രെഡ്സ്  യൂസർ marieannensalaf- ന് 70 ഫോളോവേഴ്സ് ഉണ്ടെന്ന്  ഞങ്ങൾ കണ്ടെത്തി

അവകാശവാദം: പുക നിറഞ്ഞ ക്യാബിന്റെ വൈറൽ വീഡിയോ അഹമ്മദാബാദ് വിമാന അപകടവുമായി  ബന്ധപ്പെട്ടിട്ടില്ല. റൊമാനിയയിൽ ഒരു റയാൻഎയർ വിമാനത്തിൽ  പുക നിറഞ്ഞ സംഭവത്തിന്റേതാണ്  ഈ വീഡിയോ.

  • Claim Review : അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പ് ക്യാബിനിലെ പുകയുടെ വീഡിയോ
  • Claimed By : ത്രെഡ്സ്  യൂസർ മാറിയേൻഎൻസലഫ് 
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later