X

വസ്തുത പരിശോധന: കേരളത്തിലെ ചുഴലിക്കാറ്റിനെക്കുറിച്ച് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ 2019 -ൽ മഹാരാഷ്ട്രയിലെ ധൂലെയിൽ സംഭവിച്ചതാണ്

നിഗമനം: കേരളത്തിലെ ചുഴലിക്കാറ്റ് എന്ന പേരിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുള്ള ഈ വീഡിയോ മഹാരാഷ്ട്രയിലെ ധൂലെയിൽ സംഭവിച്ചതാണ്. 2019 -ൽ ആണ് ആ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചത്.

  • By Vishvas News
  • Updated: June 10, 2021

ന്യൂ ദൽഹി (വിശ്വാസ് ന്യൂസ്): രാജ്യം and നേരിട്ട ഒട്ടേറെ ചുഴലിക്കാറ്റുകളെക്കുറിച്ച്‌ ഉള്ള റിപ്പോർട്ടുകൾക്കിടയിൽ പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ആയിരക്കണക്കിനുപേരുടെ ശ്രദ്ധയാകാർഷിച്ച അത്തരത്തിലൊരു വീഡിയോ വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിലും പെട്ടു. അത് പോസ്റ്റ് ചെയ്ത യൂസർ അവകാശപ്പെടുന്നത് അത്  കേരളത്തിലെ ചുഴലിക്കാറ്റാണ് എന്നാകുന്നു. വിശ്വാസ്  ന്യൂസ് നടത്തിയ അന്വേഷണത്തിൽ പ്രസ്തുത വീഡിയോ   2019 -ൽ മഹാരാഷ്ട്രയിൽ സംഭവിച്ച ചുഴലിക്കാറ്റിന്റെതാണ് എന്ന് വ്യക്തമായി.

അവകാശവാദം:

ഫേസ്‌ബുക്ക് യൂസർ  ഡച്ചൻ മർവ കഴിഞ്ഞ മെയ് 21 നാണ് കേരളത്തിലെ ചുഴലിക്കാറ്റ്    എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. അതിൽ ഒരു വ്യാവസായശാലയുടെ സജ്ജീകരണം കാണാം. കടുത്ത ചുഴലിക്കാറ്റിൽ സാധനങ്ങളെല്ലാ എം പറന്നുപോകുന്നതും കാണാം. ഈ വീഡിയോ 101 പേര് ഷെയർ ചെയ്തു. ഈ വാർത്ത എഴുതപ്പെടുന്നതുവരെ 5500   പേര് അത് കണ്ടിട്ടുമുണ്ട്.

ഇതിന്റെ വീഡിയോ ഇവിടെയും ആർക്കൈവ് വേർഷൻ ഇവിടെയും ക്ലിക് ചെയ്‌താൽ കാണാം.:

അന്വേഷണം:

വിശ്വാസ് ന്യൂസ് അന്വേഷണത്തിന്റെ ഭാഗമായി ഈ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.  അതിലെ ആളുകൾ മറാത്തിയാണ് സംസാരിക്കുന്നതെന്നും സ്ഥലം മഹാരാഷ്ട്രയാണ് എന്നും  ഞങ്ങൾ ശ്രദ്ധിച്ചു. “ഗഡി ചെല്ലി പഹാ” { നോക്കൂ, ആ വാഹനം അതാ ചലിക്കുന്നു) ആളുകൾ പറയുന്നതും കേൾക്കാമായിരുന്നു. ഇതിൽനിന്നും   ഈ വീഡിയോ മഹാരാഷ്ട്രയിൽനിന്ന് ഉള്ളതാണെന്ന് വ്യക്തമായി.

വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയ  മറ്റൊരു വസ്തുത ആ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ‘Old’ എന്ന കമന്റ് ആണ്.  ഇതും  ഈ വീഡിയോ രാജ്യത്ത് സമീപകാലത്തുണ്ടായ ചുഴലിക്കാറ്റിന്റെതല്ലെന്ന്  വിശ്വസിക്കാൻ പ്രേരണയായി.

പിന്നീട് ഈ വൈറൽ വീഡിയോയുടെ സ്‌ക്രീൻ ഗ്രാബുകൾ എടുത്ത് അവയ്ക്കുമീതെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ആ സെർച്ച്   ഞങ്ങളെ അമർ ഉജാല ന്യൂസ് എന്ന ഒരു വീഡിയോവിലി എത്തിച്ചു.

2019 ജൂൺ 15  -ന്  അപ്‌ലോഡ്  ചെയ്ത പ്രസ്തുത വീഡിയോ   അതിലെ വിവരങ്ങൾ അനുസരിച്ച്  മഹാരാഷ്ട്രയിലെ ധൂലെയിൽ  സംഭവിച്ച ചുഴലിക്കാറ്റിന്റെതാണ് എന്ന് വ്യക്തമായി.

കീബോർഡ് സെർച്ചിൽ നവഭാരത ടുഡേ എന്ന യൂട്യൂബ് ചാനലിലും പ്രസ്തുത വീഡിയോ കാണാൻ സാധിച്ചു. അതും2019 ജൂൺ 15  -ന്  അപ്‌ലോഡ്  ചെയ്തതാകുന്നു.

വീഡിയോയുടെ വിവരണത്തിൽ ” മഹാരാഷ്ട്രയിലെ ധൂലെയിലെ ചുഴലിക്കാറ്റ് ” എന്നാണ് പറയുന്നത്.  

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ധൂലെയിലെ സീനിയർ പത്രപ്രവർത്തകനായ പ്രശാന്ത് പർദേശിയെ വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു.   ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ 2019-ൽ  ധൂലെയിലെ എം ഐ ഡി സി ഏരിയയിൽനിന്ന് എടുത്തതാണെന്ന് അദ്ദേഹം വിശ്വാസ് ന്യൂസിനോട് വ്യക്തമാക്കി.

2019 ജൂൺ 12  -ന്  അപ്‌ലോഡ്  ചെയ്ത ഒരു വീഡിയോയും ഞങ്ങൾ കണ്ടു. അതിന്റെ വിവരണത്തിൽ “ധൂലെ ബ്രെയ്ക്കിംഗ്  ന്യൂസ്” എന്നാണ് പറയുന്നത്. ‘ന്യൂസ് 18 ലോക്   മാതാ ‘ എന്ന മറാത്തി വാർത്താചാനലിന്റേതാണ് ആ വീഡിയോ.

ആ വീഡിയോ ഇവിടെ കാണാം:

ഈ വീഡിയോ ഷെയർ ചെയ്തവരുടെ പേജിന്റെ സാമൂഹ്യ പശ്ചാത്തലവും വിശ്വാസ് ന്യൂസ് പരിശോധിച്ചു. അതിൽ ഒരാളായ ഡച്ചൻ മർവക്ക് ഫേസ്‌ബുക്കിൽ 32.7K  ഫോളോവേഴ്സ് ഉണ്ട്. എല്ലാ വൈറൽ വീഡിയോകളും ആ പേജ് ഷെയർ ചെയ്യുന്നു.

निष्कर्ष: നിഗമനം: കേരളത്തിലെ ചുഴലിക്കാറ്റ് എന്ന പേരിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുള്ള ഈ വീഡിയോ മഹാരാഷ്ട്രയിലെ ധൂലെയിൽ സംഭവിച്ചതാണ്. 2019 -ൽ ആണ് ആ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചത്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later