X
X

Fact Check: വസ്തുതാപരിശോധന: പഹൽഗാമിനെ ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാക്കൾ അപലപിച്ചില്ല എന്ന വൈറൽ ക്ലെയിം തെറ്റാണ്

  • By: Ashish Maharishi
  • Published: May 9, 2025 at 04:15 PM
  • Updated: May 9, 2025 at 04:33 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ ശ്രീനാതെ എന്നീ   പ്രതിപക്ഷ നേതാക്കർ ഏപ്രിൽ 22-ൽ   ജമ്മു കശ്മീരിലെ പഹൽഗാമിനെ ഭീകരാക്രമണത്തെ അപലപിച്ചില്ല എന്ന ഒരു വൈറൽ അവകാശവാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു..   

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ   വൈറൽ പോസ്റ്റ്  വ്യാജമാണെന്ന്  കണ്ടെത്തി. പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന പ്രതിപക്ഷ നേതാക്കൾ ആക്രമണത്തെ അപലപിക്കുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വൈറൽ അവകാശവാദം അടിസ്ഥാനരഹിതമാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്‌ബുക്ക് യൂസർ Bhupendra Chauhan  ഏപ്രിൽ 28, 2025 ഒരു കൊളാഷ് പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ അവകാശപ്പെട്ടു: “പച്ചക്കറി, പഴ വണ്ടികളിൽ പേരുകൾ എഴുതിയതിൽ  പ്രശ്നമുള്ളവർ മതത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൊലപാതകങ്ങളിൽ നിശബ്ദരാണ് … സംഭവം അവരുടെ അജണ്ടക്ക് അ നുയോജ്യമെങ്കിൽ മാത്രമേ അവരുടെ വികാരം ഉണരുകയുള്ളു.” രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ ശ്രീനാതെ എന്നിവരുടെ ചിത്രങ്ങൾ    പോസ്റ്റ് പങ്കിട്ടു. 

പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് കാണാം,here.

അവകാശവാദം: 

2025 ഏപ്രിൽ 22 ന് തീവ്രവാദികൾ പഹൽഗാമിലെ ബൈസരൺ    പ്രദേശത്തെ വിനോദസഞ്ചാരികളെ ആക്രമിച്ചു, ഒരു നേപ്പാളി സ്വദേശി  ഉൾപ്പെടെ 26 പേരെ അവർ വധിച്ചു. ഒരു പ്രാദേശിക നിവാസിക്കും   ആക്രമണത്തിൽ ജീവിതവും നഷ്ടപ്പെട്ടു.

സംഭവത്തിന് ശേഷം ദേശീയ അന്തർദേശീയ നേതാക്കൾ  സംഭവത്തെ  അപലപിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അന്വേഷണം ആരംഭിക്കുന്നതിന്, കീവേഡ് സെർച്ച്  ഉപയോഗിച്ച് വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന പ്രതിപക്ഷ നേതാക്കളിൽ നിന്നുള്ള പ്രസ്താവനകൾ ഞങ്ങൾ ആദ്യം തിരയാൻ തുടങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവും  കോൺഗ്രസ് എംപിയുമായ  രാഹുൽ ഗാന്ധിയുടെ  നേതാവിനെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ  സ്കാൻ ചെയ്തുകൊണ്ടാണ് ഞങ്ങൾ ആരംഭിച്ചത്. ഞങ്ങൾ ആദ്യം അദ്ദേഹത്തിന്റെ  X ഹാൻഡിൽ സ്കാൻ ചെയ്തു.

സംഭവ ദിവസം വൈകുന്നേരം 6.19 ന് രാഹുൽ ഗാന്ധി ഒരു X പോസ്റ്റ് പോസ്റ്റ് ചെയ്തു. അദ്ദേഹം അതിൽ  എഴുതി, “ജമ്മു കശ്‍മീറിലെ  പഹല്ഗാമിലെ ലെ ഭീരുത്വത്തോടെയുള്ള  തീവ്രവാദ ആക്രമണത്തിന്റെ വാർത്തയും  അതിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും മറ്റു പലർക്കും പരിക്കേൽക്കുകയും ചെയ്തു എന്നതും  ഞാൻ എന്റെ ഏറ്റവും അപലപനീയവും ഹൃദയഭേദകവുമാണ്.  കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ  അനുശോചനം പ്രകടിപ്പിക്കുകയും പരിക്കേറ്റവർ  വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന്  ആശിക്കുകയും ചെയ്യുന്നു. മുഴുവൻ രാജ്യവും തീവ്രവാദത്തിനെതിരെ ഐക്യപ്പെടുന്നു. ജമ്മു കശ്മീരിലെ സാധാരണ നിലയെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങൾ  നടത്തുന്നതിനുപകരം, സർക്കാർ ഇപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വ്യക്തമായ നടപടികൾ  എടുക്കുകയും വേണം. അതുവഴി  അത്തരം ക്രൂരമായ സംഭവങ്ങൾ വീണ്ടും സംഭവിക്കുകയില്ലെന്നും നിരപരാധികളായ  ഇന്ത്യക്കാർക്ക് ഈ രീതിയിൽ ജീവൻ നഷ്ടപ്പെടുകയില്ലെന്ന് ഉറപ്പാക്കുകയും വേണം.”

കൂടുതൽ അന്വേഷണത്തിനായി , കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനകൾ   ഞങ്ങൾ തിരഞ്ഞു, അവരുടെ ഒരു പ്രസ്താവന  X ഹാൻഡിൽ ഞങ്ങൾ കണ്ടെത്തി. ആക്രമണദിവസം വൈകുന്നേരം   5:23 ന്  ഇത് പോസ്റ്റുചെയ്തു. അതിൽ പറയുന്നു: “ജമ്മു കശ്മീർ, പഹല്ഗാമിലെ വിനോദ സഞ്ചാരികളുടെ നേരെ നടന്ന ഭീരുത്വം നിറഞ്ഞ തീവ്രവാദി  ആക്രമണം വളരെ അപലപനീയവും    ലജ്ജാകരവുമായ ഒരു പ്രവൃത്തിയാണ്. നിരപരാധികളും നിരായുധരുമായ സാധാരണക്കാർക്ക് നേരെ നടന്ന ഈ ആക്രമണം മനുഷ്യരാശിക്കുനേരെയുള്ള കുറ്റകൃത്യമാണ്. രാജ്യം മുഴുവനും തീവ്രവാദത്തിനെതിരെ ഐക്യപ്പെടുകയും അതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം ഒട്ടേറെ വിനോദസഞ്ചാരികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.അവരുടെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ. പരിക്കേറ്റവരുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ഞാൻ പ്രാറ്ത്ഥിക്കുന്നു.”

സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവിന്റെ X ഹാൻഡിലും ഞങ്ങൾ സെർച്ച് ചെയ്തു.2025 ഏപ്രിൽ 22 മുതൽ നിലവിലുള്ള ഒരു പോസ്റ്റ് അതിൽ കണ്ടെത്തി.അതിൽ പറയുന്നു, “ജമ്മു കശ്മീർ,പഹാൽഗാമിലെ തീവ്രവാദ ആക്രമണത്തിന്റെ ഭീകരമായ ചിത്രങ്ങൾ ഹൃദയഭേദകമാണ്. ഈ ആക്രമണം എല്ലാ കാഴ്ചപ്പാടിലും അപലപിക്കപ്പെടേണ്ടതാണ്.പരിക്കേറ്റവരുടെ  വേഗത്തിലുള്ള ചികിത്സയ്ക്കായി രാജ്യത്തിന്റെ മികച്ച മെഡിക്കൽ സേവനങ്ങളും സൗകര്യങ്ങളും ഉടനടി ഉറപ്പാക്കണം. എല്ലാവരുടെയും ആരോഗ്യത്തിനും സൗഖ്യത്തിനും  ഹൃദയംഗമമായ ആശംസകൾ. സുരക്ഷയുടെ അന്തരീക്ഷം കേന്ദ്രസർക്കാർ ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ തദ്ദേശവാസികളുടെയും  വിനോദസഞ്ചാരികളുടെയും ജീവിതം  സുരക്ഷിതമാകുകയുള്ളു.”

സുപ്രിയ ശ്രീനാതെ ആക്രമണദിവസത്തിൽ തന്റെ x -ൽ പോസ്റ്റുചെയ്ത കുറിപ്പിൽ എഴുതി, “ജമ്മു കശ്മീർ, പഹല്ഗാമിലെ  വിനോദ സഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയ  ക്രൂരത ഭയപ്പെടുത്തുന്നതാണ്. രാജ്യം മുഴുവൻ ഈ ഭീരുത്വ പ്രവൃത്തിക്കെതിരെ   ഐക്യപ്പെടുന്നു – ഈ രാജ്യത്തിനെതിരെ  ദൃഷ്ടി ഉയർത്താൻ ധൈര്യപ്പെടുന്നവർ   ഓരോ തവണയും ഭീകരതയ്ക്കെതിരെ ഈ രാജ്യം  വിജയം വരിച്ചുവെന്ന്  ഓർക്കണം.. ജമ്മു കശ്മീരിൽ സാധാരണ നിലയിലാണ് സാഹചര്യമെന്ന്  മോദി സർക്കാർ പൊള്ളയായ അവകാശവാദങ്ങൾ നടത്തുന്നുണ്ടെങ്കിലും യാഥാർത്ഥ്യത്തിൽ സ്ഥിതി അങ്ങേയറ്റം അസ്വാസ്ഥ്യജനകമാണ് . ഇന്ന്, ശക്തവും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് – വീമ്പിളക്കുന്ന സമയം അവസാനിച്ചു കഴിഞ്ഞു – നിരപരാധികൾ  കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മടിപിടിച്ച  മനോഭാവം സ്വീകരിക്കാൻ കഴിയില്ല.” 

വിശ്വാസ് ന്യൂസ്  കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിന്റെ നാഷണൽ കോർഡിനേറ്ററായ നിതിൻ അഗർവാളിനോടും സംസാരിച്ചു. മുതിർന്ന പ്രതിപക്ഷ നേതാക്കൾ  സംഭവം നടന്ന ഉടൻതന്നെ ആക്രമണത്തെ അപലപിച്ചതായും  വൈറൽ പോസ്റ്റ് തെറ്റായ വിവരങ്ങൾ നൽകി തങ്ങളെ അപകീർത്തിപ്പെടുത്താൻ  ശ്രമിക്കുന്നതായും  അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിന്റെ അവസാനത്തിൽ, വ്യാജ പോസ്റ്റ്  പോസ്റ്റുചെയ്ത ഉപയോക്താവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവായ  ഭൂപേന്ദ്ര ചൗഹാന്  അയ്യായിരത്തിലധികം ഫോളോവേഴ്സ് ഉണ്ടെന്നും അയാൾ  ഖാൻഡ്‌വ നിവാസിയാണെന്നും  വ്യക്തമായി..

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ  വൈറൽ ക്ലെയിം വ്യാജമാണെന്ന് കണ്ടെത്തി. പഹൽഗാം ഭീകരാക്രമണം നടന്നശേഷം ഉടൻതന്നെ  രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ ശ്രീനാതെ  എന്നിവർ  ദുഃഖം പ്രകടിപ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു.

  • അവകാശവാദം അവലോകനം: പഹൽഗാം തീവ്രവാദ ആക്രമണത്തെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ ശ്രീനാതെ  എന്നിവർ  അപലപിച്ചില്ല.
  • അവകാശപ്പെടുന്നത്: എഫ് ബി യുസർ ഭൂപേന്ദ്ര ചൗഹാൻ 
  • വസ്തുത: വ്യാജം
  • Claim Review : പഹൽഗാം തീവ്രവാദ ആക്രമണത്തെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, സുപ്രിയ ശ്രീനാതെ എന്നിവർ അപലപിച്ചില്ല.
  • Claimed By : എഫ് ബി യുസർ ഭൂപേന്ദ്ര ചൗഹാൻ
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later