വസ്തുതാ പരിശോധന: എവിടെനിന്നെന്നറിയാതെ ഒരു മാസത്തോളം പ്രത്യക്ഷപ്പെട്ട അത്ഭുത നദിയല്ല ഇത്, ഈ വൈറൽ അവകാശവാദം വ്യാജം
- By Vishvas News
- Updated: October 31, 2022

ന്യൂ ദൽഹി (വിശ്വാസ് ന്യൂസ്). ഒരു വരണ്ട ഭൂപ്രദേശത്തുകൂടെ ഒരു നദി ഒഴുകുന്നതും അതിനെ ജനങ്ങൾ ആദരവോടെ വണങ്ങുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. പ്രസ്തുത പോസ്റ്റിൽ അവകാശപ്പെടുന്നത് ദക്ഷിണേന്ത്യയിൽ ഒരിടത്ത് എല്ലാവർഷവും പിത്ര പക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ദീപാവലിയോടെ വറ്റി അപ്രത്യക്ഷമാകുകയും ചെയ്യുന്ന നദിയാണ് ഇതെന്നാകുന്നു. എന്നാൽ ഇതൊരു അത്ഭുത നദിയൊന്നുമല്ലെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ വൈറൽ പോസ്റ്റ് വ്യാജമാണ്.
എന്താണ് ഈ വൈറൽ പോസ്റ്റിൽ ഉള്ളത്?
ഈ വീഡിയോ സത്യാവസ്ഥ പരിശോധിക്കാനായി വിശ്വാസ് ന്യൂസിന് അതിന്റെ ടിപ്ലൈൻ ചാറ്റ് ബോട്ട് നമ്പർ 1 95992 99372 -ൽ “ദക്ഷിണേന്ത്യയിൽ ഒരിടത്ത് എല്ലാവർഷവും പിത്ര പക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ദീപാവലിയോടെ വറ്റി അപ്രത്യക്ഷമാകുകയും ചെയ്യുന്ന നദിയാണ് ഇത് .ഒരു മാസം മാത്രം പ്രത്യക്ഷപ്പെടുന്ന ഈ നദി പിന്നീട് പ്രകൃതിയിൽ വിലയിക്കുന്നു. ഇത് പ്രകൃതിയുടെ ഒരു അത്ഭുതം തന്നെയല്ലേ?” എന്ന അടിക്കുറിപ്പോടെ ലഭിച്ചു.
ഇതേ അവകാശവാദത്തോടെ ഈ വീഡിയോ ഫേസ്ബുക്കിലും വൈറലായി. ഇവിടെയും ഇവിടെയും ഇതിന്റെ ആർക്കൈവ് ലിങ്കുകൾ കാണാം .
അന്വേഷണം
ഇതിന്റെ സ്‌ക്രീൻഗ്രാബുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ബി പ്രഭു എന്ന യുട്യൂബ് ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് 2017-ൽ ആണ്. ” കാവേരി വെള്ളം തമിഴ്നാട്ടിലെ മായാവാരം ജില്ലയിൽ എത്തുന്നു ” എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്.
ഹിന്ദു പാഡ് എന്ന യുട്യൂബ് ചാനലിലും ഈ വീഡിയോ 2017- ൽ അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി .”കാവേരി വെള്ളം തമിഴ്നാട്ടിലെ മായാവാരം ജില്ലയിൽ എത്തുന്നത് എങ്ങനെയെന്ന് കാണുക. കാവേരി മാതാവിന്റെ ദിവ്യാനുഗ്രഹം തന്നെ ” എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്.
ഈ വീഡിയോയുടെ പല ഭാഗത്തും “കാവേരി മാതാ പുഷ്കരം ” എന്ന് പരാമർശിക്കുന്നുണ്ട് . 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാവേരി നദി ഉത്സവം ആണ് കാവേരി മാതാ പുഷ്കരം എന്നത്. 2017-ൽ നടന്ന ഈ ഉത്സവത്തിന്റെ കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിൽ വായിക്കാം.
ഞങ്ങളുടെ അന്വേഷണത്തിൽ മായാവാരം എന്ന സ്ഥലം മയിലാടുതുറൈ എന്നും അറിയപ്പെടുന്നതായി മനസ്സിലായി .
മഹാപുഷ്കരം, കാവേരി നദി, മായാവാരം, മയിലാടുതുറൈ എന്നീ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ സെർച്ചിൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ 2017 സെപ്തമ്പർ 10-ന് വന്ന ഒരു റിപ്പോർട്ട് കണ്ടു.അതിൽ പറയുന്നു:” കല്ലാനി അണക്കെട്ടിൽനിന്നും കാവേരി നദിയിലേക്ക് വെള്ളം തുറന്നുവിടുന്നതിനുമുന്നോടിയായി ജനങ്ങൾ മഴയുടെ ദേവനായ വരുണനെ ആരാധിക്കുന്നു. 2017-ൽ കാവേരി പുഷ്കരം ഉത്സവത്തിന്റെ സംഘാടകർ മയിലാടുതുറൈയിലെ തുലാ ഘട്ടിൽ ഒരു താൽക്കാലിക സ്നാന ഘട്ടം സജ്ജീകരിച്ചിരിക്കുന്നു. അവിടെ തീർത്ഥാടകർക്ക് കുളിക്കാനായില്ലെങ്കിൽ വെള്ളം എടുത്ത് തലയിൽ തളിക്കുകയെങ്കിലും ആകാം. സെപ്തമ്പർ 12-24 ദിവസങ്ങളിലെ ഉത്സവവേളയിൽ അഞ്ച് ലക്ഷം തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നു.”
2017,സെപ്തമ്പർ 19-ലെ ഹിന്ദു പത്രത്തിലെ ഒരു വാർത്തയിൽ മഹാപുഷ്കരം ഉത്സവത്തിനായി മേട്ടൂർ അണക്കെട്ടിൽനിന്നും വെള്ളം തുറന്നുവിട്ടതായി പറയുന്നു.
സ്ഥിരീകരണത്തിനായി ഞങ്ങൾ മയിലാടുതുറൈയിലെ മായുമാതർ ക്ഷേത്രത്തിന്റെ ഭാരവാഹികളുമായി ഞങ്ങൾ ബന്ധപ്പെട്ടു. “12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാപുഷ്കാരത്തിൽ കാവേരിയിൽ സ്നാനം ചെയുന്നത് പുണ്യമായി ജനങ്ങൾ കരുതുന്നു. 2017-ലെ മഹാപുക്ഷക്കാരത്തിന് മേട്ടൂർ അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം മായാവരാത്തത് എത്തി” അവർ വ്യക്തമാക്കി. വൈറൽ വീഡിയോ ഞങ്ങൾ ക്ഷേത്രമാനേജർ കിഷോർ ഉൻലിയുമായി പങ്കുവെച്ചപ്പോൾ അത് മയിലാടുതുറൈയിലേതന്നെയാണോ എന്ന് ഉറപ്പുപറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ദക്ഷിണേന്ത്യയിൽ ഒരിടത്തും വർഷത്തിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെട്ട് ഒരു മാസം കഴിഞ്ഞ് അപ്രത്യക്ഷമാകുന്ന നദി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ദിനമലർ പത്രത്തിലെ സീനിയർ ജേണലിസ്റ്റായ എം എസ് ദണ്ഡപാണിയുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ” ഇതിൽ അത്ഭുതമൊന്നുമില്ല .മേട്ടൂർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടാൽ തമിഴ്‌നാട്ടിൽ എത്തുകതന്നെ ചെയ്യും .
വർഷത്തിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെട്ട് ഒരു മാസം കഴിഞ്ഞ് അപ്രത്യക്ഷമാകുന്ന അത്ഭുതനദി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ഹിന്ദു പത്രത്തിലെ ജേണലിസ്റ്റായ രമ്യ കണ്ണനും പറഞ്ഞു:” ഇതിൽ അത്ഭുതമൊന്നുമില്ല .കർണാടകത്തിലെ അണക്കെട്ട് നിറഞ്ഞ് വെള്ളം തുറന്നുവിട്ടാൽ തമിഴ്‌നാട്ടിൽ എത്തുകതന്നെ ചെയ്യും .ഇത് എല്ലാവർഷവും നടക്കുന്ന കാര്യമാണ് .”
വസ്തുതാന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും ബന്ധപ്പെട്ടു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ വ്യക്തമാക്കി :” വൈറൽ പോസ്റ്റിലെ വിവരം തെറ്റാണ്. അങ്ങനെ ഒരു സംഭവമില്ല . ശൂന്യതയിൽനിന്ന് ഒരു നദിയും ഉണ്ടാകുന്നില്ല. അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളമാണ് വൈറൽ വീഡിയോവിൽ കാണുന്നത്.”
ശിവം തിവാരിയാണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചത്. അയാളുടെ പേജിന് 1500 ഫോളോവേഴ്സ് ഉണ്ട് .
നിഗമനം: ഇതൊരു അത്ഭുത നദിയൊന്നുമല്ലെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി.ഈ വൈറൽ പോസ്റ്റ് വ്യാജമാണ്.
- Claim Review : എല്ലാവർഷവും പിത്ര പക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ദീപാവലിയോടെ വറ്റി അപ്രത്യക്ഷമാകുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ നദിയാണ് ഇത് ..
- Claimed By : ഡിംപിൾ മുഞ്ജൽ
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com