X
X

Fact Check :  ഇറാൻ ഒരു മോസദ് ചാരനെ  തൂക്കിലി ട്ടിരിക്കുന്നതായുള്ള   വൈറൽ വീഡിയോ യഥാർത്ഥത്തിൽ ഒരു സിനിമയിലെ  രംഗമാണ്

ഒരു ബുൾഡോസറിൽ നിന്ന് ഒരു മനുഷ്യനെ പരസ്യമായി തൂക്കിലിടുന്നതായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നു.

  • By: Umam Noor
  • Published: Jul 9, 2025 at 10:59 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു ബുൾഡോസറിൽ നിന്ന് ഒരു മനുഷ്യനെ പരസ്യമായി തൂക്കിലിടുന്നതായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നു.  ഇസ്രായേൽ-ഇറാൻ സംഘർഷം  ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ലിപ്പ് പങ്കിടുന്നത്. മൊസ്സാദിന് ചാരപ്പണി ചെയ്യുന്ന പല ജൂതന്മാരെയും ഇറാൻ അറസ്റ്റ്  ചെയ്യുകയും ക്രൂരമായി വധിക്കുകയും ചെയ്യുന്നതായി ഇതുവഴി അവകാശപ്പെടുന്നു..

എന്നാൽ വിശ്വാസ് ന്യൂസിന്റെ   അന്വേഷണത്തിൽ വൈറൽ വീഡിയോ ഒരു സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്ന്  വെളിപ്പെടുത്തി.  ഒരു ഫിലിം ഷൂട്ടിലെ ഫൂട്ടേജ് മൊസ്സാദ് ചാരന്മാരെ  ഇറാനിൽ വധശിക്ഷക്ക് വിധേയമാക്കുന്നതായുള്ള  തെറ്റായ അവകാശവാദങ്ങളുമായി പ്രചരിപ്പിക്കുന്നു.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഒരു ഫേസ്ബുക്ക് ഉപയോക്താവ് ജൂലൈ 1, 2025 ന് ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിച്ചു: “സ്വന്തം രാജ്യത്തോട് അതിരറ്റ സ്നേഹമുള്ള 7000 -ൽ പരം ഇസ്രായേലികൾ ഇറാനിലുണ്ട്. ഇതിൽ രണ്ട് ജനറൽമാർ അടക്കം പല സൈനികരും ഇറാൻ ആർമിയിൽ ഉണ്ട് . ഇറാൻ മന്ത്രിസഭയിൽ പോലും ഒരു ജൂതനുണ്ട്.   എന്നാൽ ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചപ്പോൾ  700 – ഓളം ജൂതന്മാരെ  ‘മൊസാദ് ഏജന്റുമാരാണെന്ന് ആരോപിക്കുകയും ക്രെയിനുകൾ ഉപയോഗിച്ച് പരസ്യമായി തൂക്കിലിടുകയും ചെയ്യുന്നു.  മനുഷ്യാവകാശ പ്രവർത്തകർ എവിടെ ??? “

View  ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ  here.

അന്വേഷണം:

ഈ ക്ലെയിം സ്ഥിരീകരിക്കുന്നതിന്, വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ ആദ്യം ഒരു ഗൂഗിൾ  ലെൻസ് സെർച്ച്  നടത്തി. 2025 ജൂൺ 29-ന്  സമാനമായ ക്ലെയിമുകളുള്ള, ഇറാനിയൻ അറബി ‘എന്ന പേരിൽ വന്ന ഒരു x (മുമ്പ് ട്വിറ്റർ) കുറിപ്പിലേക്ക് ഈ സെർച്ച്  ഞങ്ങളെ നയിച്ചു. അതിനോടൊപ്പമുള്ള കമന്റുകളിൽ, ഒരു ഉപയോക്താവ് ഈ  ക്ലിപ്പ് ഒരു മൂവി ഷൂട്ട് ആണെന്ന് ചൂണ്ടിക്കാട്ടി.

ഈ ലീഡ് പിന്തുടർന്നുകൊണ്ട് , ‘Alireza Donyadide’ എന്ന ഒരു YouTube ചാനലിൽ  അപ്ലോഡുചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. ഇതോടൊപ്പമുള്ള, 2024ഏപ്രിൽ 16 ലെ വിവരണത്തിൽ  ഒരു ചിത്രത്തിലെ  സ്റ്റണ്ട് സീക്വൻസിന്റെ ഭാഗമാണെന്ന് ഈ രംഗമെന്ന് വ്യക്തമാക്കി.

Alireza Donyadide-ന്റെ YouTube channel സിനിമകളിലെ  ഒരു സ്റ്റണ്ട് പ്രകടനക്കാരനായി അയാളെ  തിരിച്ചറിയുന്നു, അദ്ദേഹത്തിന്റെ പേജിൽ സമാനമായ നിരവധി ക്ലിപ്പുകൾ ഞങ്ങൾ കണ്ടെത്തി.

കൂടുതൽ സ്ഥിരീകരണത്തിനായി, ഇറാനിയൻ ജേണലിസ്റ്റ് ഫാത്തീം കരീം ഖാനുമായി ഞങ്ങൾ ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ ഇറാനിലും പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അത് യാഥാർത്ഥമല്ലെന്നും ഒരു സിനിമാഫൂട്ടേജ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.  .

ജൂൺ 17-ന്റെ   സി എൻ എൻ report  പറയുന്നു: “ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിൽ ഇസ്രായേലിന്റെ മൊസാദ് ഇന്റലിജൻസ് ഏജൻസിയുടെ നുഴഞ്ഞുകയറ്റത്തിൽ ആശങ്കകൾ വളരുന്ന സാഹചര്യത്തിൽ  ചാരവൃത്തിയിൽ സംശയിക്കുന്ന ഡസൻ കണക്കിന് ആളുകളെ ഇറാൻ അറസ്റ്റ് ചെയ്തു.”

അതുപോലെ, ഫ്രാൻസ് 24 ഇംഗ്ലീഷ്, 2025 ന് ജൂൺ 26-ന് റിപ്പോർട്ട് ചെയ്തു:” ഇറാൻ മൂന്ന് പേരെ ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിച്ച് ജൂൺ 25 -ന്  തൂക്കിലേറ്റി, ഇസ്രായേൽ-ഇറാൻ യുദ്ധം തുടങ്ങിയശേഷം  ആറ് പേർക്ക് ഇതേ കാരണത്താൽ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.”

ഇസ്രായേൽ-ഇറാൻ സംഘർഷത്തെക്കുറിച്ച്  തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. . മോസാദിനായി ചാരപ്പണി ചെയ്തതിന് ഇറാനിൽ ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി വ്യാജമായി അവകാശപ്പെട്ട ഒരു ഫോട്ടോയും വൈറൽ ആയിരുന്നു. എന്നാൽ വിശ്വാസ് ന്യൂസ്  ആ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി.

ഈ വ്യാജ പോസ്റ്റ് പങ്കിട്ട  ഫേസ്ബുക്ക് ഉപയോക്താവിന്  ഏകദേശം 4,500 ഫോളോവേഴ്സ് ഉണ്ട്.

നിഗമനം:  വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ വീഡിയോ ഒരു സിനിമാ രംഗമാണെന്ന് സ്ഥിരീകരിച്ചു. മൊസാദ് ചാരവൃത്തി ആരോപിച്ച് ഇറാനിൽ പൊതു വധശിക്ഷകൾ നടത്തിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി ഒരു സിനിമാ ഷൂട്ടിംഗിൽ നിന്നുള്ള ദൃശ്യങ്ങൾ തെറ്റായി പങ്കിടപ്പെടുന്നു.

  • Claim Review : മൊസാദിനുവേണ്ടി ചാരപ്പണി നടത്തിയെന്ന സംശയത്തിൽ നിരവധി ജൂതന്മാരെ അറസ്റ്റ് ചെയ്യുകയും പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു.
  • Claimed By : ഫേസ്ബുക്ക് പേജ്-ശുക്ല യൂരാജ്.
  • Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later