X

വസ്തുത പരിശോധന: ദേശവ്യാപകമായ ലോക്ക്ഡൗണിനെപ്പറ്റി ഒരു വാർത്താചാനൽ പ്രസ്താവിക്കുന്നതായുള്ള വ്യാജ സ്ക്രീൻഷോട്ട് വൈറലാകുന്നു

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. റായ്പ്പൂർ , പുനെ എന്നീ വാർത്താ തലക്കെട്ടുകൾ ഉപയോഗിച്ചാണ് ഈ വ്യാജ സ്ക്രീൻഷോട്ട് തയാറാക്കിയിട്ടുള്ളത്.

  • By Vishvas News
  • Updated: April 27, 2021

വിശ്വാസ് ന്യൂസ് (ന്യൂ ദൽഹി): കൊറോണ മഹാമാരിക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സാഹചര്യം അസ്വസ്ഥമാക്കാൻ ചില ആളുകൾ ശ്രമിക്കുന്നു. ഒരു വാർത്താചാനലിൻറെ വ്യാജ സ്ക്രീൻഷോട്ട് സമൂഹമാധ്യമ ഉപയോക്താക്കൾ വൈറലാകുകയാണ്. രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ   നടപ്പാക്കാൻ പോകുന്നതായി ഇത് അവകാശപ്പെടുന്നു. ഞങ്ങളുടെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

വിശ്വാസ് ന്യൂസ്  ഈ വൈറൽ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ വ്യക്തമായത് വ്യത്യസ്തങ്ങളായ വാർത്തകളുടെ ഉള്ളടക്കങ്ങളുംചില പ്രോഗ്രാമുകളുടെ   ഫോട്ടോകളും   കൂട്ടിചേർത്താണ്   ഈ ‌ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ്. സമൂഹമാധ്യമ ഉപയോക്താക്കളാകട്ടെ  സത്യമാണെന്നുകരുതി   ഇത് വൈറലാക്കി.

എന്താണ് വൈറലാകുന്നത്

ഫേസ്‌ബുക്ക് യൂസറായ അഹിർ  ചോറ 'Gaya Bypass&#39 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഒരു വ്യാജ പോസ്റ്റ് അപ്‌ലോഡ് ചെയ്തു. ഏപ്രിൽ 9 മുതൽ ഏപ്രിൽ 19 വരെ ലോക്ക്ഡൗൺ ഉണ്ടാകുമെന്നാണ് അതിൽ അവകാശപ്പെടുന്നത്. കൂടാതെ അമിത് ഷായുടെ ഒരു പഴയ ചിത്രവും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ സന്ദർശിക്കാം.

അന്വേഷണം

ഈ വൈറൽ പോസ്റ്റിന്റെ ഉള്ളടക്കം  നാല്  ഭാഗങ്ങളാക്കി വിഭജിച്ചുകൊണ്ടാണ് വിശ്വാസ് ന്യുസ് അന്വേഷണം ആരംഭിച്ചത്. ആദ്യമായി ഞങ്ങൾ അന്വേഷിച്ചത് ‘ഏപ്രിൽ 9 മുതൽ ഏപ്രിൽ 19 വരെ ലോക്ക്ഡൗൺ ‘ TV9’s എന്ന യൂട്യൂബ്  ചാനലിന്റെ വൈറലായ സ്ക്രീൻ ഷോട്ടിന്മേൽ എഴുതപ്പെട്ട വരി എന്നിവയാണ്. ഏപ്രിൽ 8-ലെ  ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി. റായ്പ്പൂരിലെ ലോക്ക്ഡൗൺ സംബന്ധിച്ച ഒരു വാർത്ത ആയിരുന്നു അത്. പ്രസ്തുത വീഡിയോയുടെ 12- ആം സെക്കന്റിൽ വൈറൽ സ്ക്രീൻ ഷോട്ടിൽ കണ്ട അതേ വരി ഞങ്ങൾ കണ്ടെത്തി.  റായ്പ്പൂർ എന്ന വാക്കുമാത്രം അതിൽ ഒഴിവാക്കിയിരുന്നു. ആ വാർത്ത മുഴുവനായി ഇവിടെ വായിക്കാം.

രണ്ടാമത്തെ വരിയുടെ സത്യം അറിയാനായി ഞങ്ങളുടെ അടുത്ത ശ്രമം. ”നാളെ മുതൽ  ഒരാഴ്ചക്കാലത്തേക്ക് ലോക്ക്ഡൗൺ  ഉണ്ടായിരിക്കും’ എന്ന വരി ടൈപ് ചെയ്തുകൊണ്ട്  ഞങ്ങൾ യൂട്യൂബിൽ വീണ്ടും സെർച്ച് ചെയ്തു. അപ്പോൾ ഏപ്രിൽ 2-ലെ വാർത്ത കാണാനായി. പ്രസ്തുത വീഡിയോയുടെ 12- ആം സെക്കന്റിൽ വൈറൽ സ്ക്രീൻ ഷോട്ടിൽ കണ്ട അതേ വരി ഞങ്ങൾ കണ്ടെത്തി.  ഒപ്പം അമിത് ഷായുടെ ഫോട്ടോയും ഉണ്ടായിരുന്നു. പൂനെയിലെ ലോക്ക്ഡൗണിനെ സംബന്ധിച്ച  വിവരമാണ് ആ വാർത്തയിലുണ്ടായിരുന്നത്. ആ വാർത്ത മുഴുവനായി ഇവിടെ വായിക്കാം.

അടുത്തതായി ഞങ്ങൾക്ക് അറിയേണ്ടിയിരുന്നത് വൈറൽ സ്ക്രീൻ ഷോട്ടിലെ അമിത് ഷായുടെ ഫോട്ടോ സംബന്ധിച്ചായിരുന്നു. ഡൽഹിയിൽ കൊറോണ സംബന്ധിച്ച് 2020 ജൂൺ 14-ന്  നടന്ന  ഒരു  യോഗത്തിൽ ആഭ്യന്തരമന്ത്രി പങ്കെടുത്തിത്തത്തിന്റെ ചിത്രമായിരുന്നു  അത്. ആ വാർത്ത മുഴുവനായി ഇവിടെ വായിക്കാം.

അന്വേഷണത്തിനിടയിൽ  'സ്ക്കൂൾ-കോളേജ്  പരീക്ഷകൾക്ക് നിരോധനം , അടിയന്തിര യോഗത്തിൽ തീരുമാനം &#39′ എന്ന വരിയുടെ സത്യം കണ്ടെത്താനായി വിശ്വാസ് ന്യുസ് ഗൂഗിൾ സെർച്ച് നടത്തി. ഇതിനെ സ്ഥിരീകരിക്കുന്ന ഒരു വാർത്തയും കണ്ടെത്താനായില്ല. സ്ക്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഓരോ സംസ്ഥാന സർക്കാരുമാണ് തീരുമാനമെടുക്കുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ വിശ്വാസ് ന്യുസ്  TV9ന്യുസ് ചാനലിന്റെ സീനിയർ എഡിറ്ററെ ബന്ധപ്പെട്ടു. പ്രസ്തുത സ്ക്രീൻഷോട്ട് തനിക്കും ലഭിച്ചുവെന്നും അത് വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിന്റെ അവസാനഭാഗമായി ഈ വ്യാജവാർത്ത പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് യൂസർ  അഹിർ  ചോറയെപ്പറ്റി നടത്തിയ അന്വേഷണത്തിൽ അദ്ദേഹം തന്റെ അക്കൗണ്ട് ലോക്ക് ചെയ്തതായി മനസ്സിലായി. അതിനാൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. റായ്പ്പൂർ , പുനെ എന്നീ വാർത്താ തലക്കെട്ടുകൾ ഉപയോഗിച്ചാണ് ഈ വ്യാജ സ്ക്രീൻഷോട്ട് തയാറാക്കിയിട്ടുള്ളത്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later