എംസിഎ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ ഫാക്റ്റ് ചെക്കർമാർക്കായി വ്യവസായ പിന്തുണയുള്ള ഒരു സമിതി രൂപീകരിക്കേണമെന്ന് നിർദ്ദേശിക്കുകായും ചെയ്തിരിക്കുന്നു.
- By Vishvas News
- Updated: April 24, 2023

ന്യൂഡൽഹി. സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈനിൽ പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാപരമാനോ എന്ന് പരിശോധിക്കാൻ ഒരു സംവിധാനം രൂപീകരിക്കുമെന്ന് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഓൺലൈൻ ചൂതാട്ടത്തെക്കുറിച്ചുള്ള സർക്കാരിന്റെ അന്തിമ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം വഴി ഇക്കാര്യത്തിനായി ഒരു സ്ഥാപനത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു, ആ സ്ഥാപനം, സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈനിലെ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളുടെയും വസ്തുത പരിശോധിക്കും, ” ചന്ദ്രശേഖർ
പറഞ്ഞു.
ഈ നയപ്രഖ്യാപനത്തെത്തുടർന്ന്, മിസിൻഫർമേഷൻ കോംപാക്ട് അലയൻസ് (എംസിഎ) കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കാണുകയും തെറ്റായ വിവരങ്ങൾ ചെറുക്കുന്നതിനുള്ള തങ്ങളുടെ പരിശ്രമങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തെറ്റായ വാർത്തകളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താനുള്ള എംസിഎയുടെ ശ്രമങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചതായി എംസിഎ പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിൽ ആരോഗ്യകരമായ ഒരു വിവര വിനിമയ സംസ്കാരം കെട്ടിപ്പടുക്കുന്നതിനായി സംയുക്തസംരംഭങ്ങൾക്ക് രൂപം നൽകാൻ സ്വീകരിച്ച നടപടികളും എംസിഎ എടുത്തുപറഞ്ഞു…
മന്ത്രാലയത്തിന് സമർപ്പിച്ച ഒരു ഉദ്ദേശവിവരണ പത്രത്തിൽ ഇന്ത്യൻ വസ്തുതാപരിശോധകരുടെ നോഡൽ ഓർഗനൈസേഷനുകളിലൊന്നായി പ്രവർത്തിക്കുന്നതിനായി എംസിഎ ഇന്ത്യയിൽ ഒരു വ്യവസായ-പിന്തുണയുള്ള സ്വയം-നിയന്ത്രണ സംഘടന (എസ് ആർ ഒ ) രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചു. .
സ്വതന്ത്രവും പക്ഷപാതപരമല്ലാത്തതും സുതാര്യവുമായ വസ്തുത പരിശോധനക്കായി മൾട്ടി-സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേറ്റീവ് സമീപനം ഉപയോഗിച്ച് മാനദണ്ഡങ്ങളും തത്വങ്ങളും രൂപീകരിക്കുമെന്നും എംസിഎ അറിയിച്ചു.
2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങളിൽ നോട്ടിഫൈ ചെയ്ത ഭേദഗതി വരുത്തി.
ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം, “കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ട് വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ഹോസ്റ്റുചെയ്യുകയോ ചെയ്യരുത്” എന്നത് മാധ്യമങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. .
തെറ്റിദ്ധാരണാജനകമായ എല്ലാ വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ചെയ്ത വസ്തുതാ പരിശോധന യൂണിറ്റ് കണ്ടെത്തും.. നിലവിലുള്ള ഐടി നിയമങ്ങൾ ഇതിനകം തന്നെ തെറ്റായതും അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു വിവരവും ഹോസ്റ്റ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യാതിരിക്കാൻ ന്യായമായ ശ്രമങ്ങൾ നടത്തണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
മാത്രമല്ല, ഓൺലൈൻ ഗെയിമിംഗിനെ നിയന്ത്രിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, നിലവിലെ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി ഓൺലൈൻ ഗെയിമുകളുടെ നിയമസാധുത സംബന്ധിച്ച് നിരവധി സ്വയം-നിയന്ത്രണ സംഘടനകൾ (എസ്ആർഒ) തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്ആർഒയ്ക്കുള്ള മാതൃകകൾ സ്വകാര്യ കമ്പനികൾ നൽകിയിട്ടുണ്ടെന്നും അവരുമായി ചേർന്ന് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ലെ ഐടി ചട്ടങ്ങൾ അനുസരിച്ച്, ഓൺലൈൻ ചൂതാട്ടത്തിന് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രാലയം വ്യക്തമാക്കിയതനുസരിച്ച് യഥാർത്ഥ പണം ഉപയോഗിക്കുന്നതോ വാതുവെപ്പ് ഉൾപ്പെടുന്നതോ ആയ ഏതൊരു ഓൺലൈൻ ഗെയിമും നിരോധിച്ചിരിക്കുന്നു.
മന്ത്രി വ്യക്തമാക്കിയതനുസരിച്ച് സംഭാവനകൾ അഭ്യർത്ഥിക്കുന്ന ഓൺലൈൻ ഗെയിമുകൾ, കെ വൈ സി മാനദണ്ഡങ്ങൾ കർശനമായും പാലിച്ചിരിക്കണം..

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com