X
X

Fact Check : നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം ആക്രമിച്ചിട്ടില്ല, പഴയ ഉത്സവ വീഡിയോ വൈറലുകൾ വ്യാജ അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നു

ഒരു വലിയ ജനക്കൂട്ടം നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിന്റെ ഗെറ്റ് പിടിച്ഛ്ച്ചുകയറുന്ന വീഡിയോ ഇസെഡ് പ്രക്ഷോഭകാരികൾ ക്ഷേത്രം ആക്രമിക്കുന്നു എന്ന തെറ്റായ അവകാശവാദത്തോടെ  പങ്കിടുന്നു.

  • By: Umam Noor
  • Published: Sep 19, 2025 at 06:08 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു വലിയ ജനക്കൂട്ടം നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിന്റെ ഗെറ്റ് പിടിച്ഛ്ച്ചുകയറുന്ന വീഡിയോ ഇസെഡ് പ്രക്ഷോഭകാരികൾ ക്ഷേത്രം ആക്രമിക്കുന്നു എന്ന തെറ്റായ അവകാശവാദത്തോടെ  പങ്കിടുന്നു.  

വിശ്വാസ്  ന്യൂസിന്റെ  അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. മാർച്ച്  2025-ൽ നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിന്റെ   ഉത്സവത്തിൽ വൻ ജനക്കൂട്ടം പങ്കെടുത്തതി ന്റെ വീഡിയോ ആണിത്..

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

Facebook page ‘Apna Pradesh News Network’ സെപ്തംബര്  10-ന് ഈ വീഡിയോ ഈ അടിക്കുറിപ്പോടെ പങ്കുവച്ചു, “ജനരോഷം സർക്കാരിനോടാണെങ്കിൽ എന്തിന് പശുപതിനാഥ് ക്ഷേത്രത്തിനെതിരെ ? ,ഒരു ക്ഷേത്രം കല്ലും ഇഷ്ടികകളുംകൊണ്ട് പടുത്തുയർത്തിയ ഒരു കെട്ടിടം മാത്രമല്ല. മുഷുവാണ് ഹിന്ദു സമൂഹത്തിന്റെയും വിശ്വാസത്തിന്റെയും അസ്തിത്വത്തിന്റെയും പ്രതീകമാണ്. സർക്കാരിനെതിരായ പോസ്റ്റ് മനസ്സിലാക്കാം. പക്ഷെ, ക്ഷേത്രകവാടം പൊളിക്കാനുള്ള ശ്രമമോ? എന്തിനാണ് ക്ഷേതത്തെ ആക്രമിക്കുന്നത്?   #NepalRiots #AttackonPashupatinathmandir.”

പോസ്റ്റിന് റെ ആർക്കൈവ്ഡ് വേർഷൻ കാണാം here.

അന്വേഷണം:

ഗൂഗിൾ ലെൻസിൽ വൈറൽ വീഡിയോയുടെ കീ ഫ്രയിമുകൾ പരിശോധിച്ചപ്പോൾ  വിശ്വാസ് ന്യൂസ് സമൂഹമാധ്യമ ഉപയോപക്താവ് രാഹുൽ  ഝാ  സെപ്തംബര്  10, 2025-ന് വീഡിയോ പങ്കുവെച്ചത്തക്കതായി കണ്ടെത്തി. ഒരു ഉപയോക്താവ് ഈ വീഡിയോ വ്യാജമാണെന്ന് അതിനടിയിൽ കമന്റ് ചെയ്തിട്ടുമുണ്ട്. അദ്ദേഹം പങ്കുവച്ച സ്‌ക്രീൻ ഷോട്ടിൽ പശുപതി നാഥ്  ക്ഷേത്ര സെമിതി പറയുന്നു : “പശുപതി  നാഥ് ക്ഷേത്രത്തിന്റെ ഈ വീഡിയോ വളരെ പഴയതാണ്, അതിൽ ക്ഷേത്രവും പരിസരവും വളരെ സുരക്ഷിതമായാണ് കാണപ്പെടുന്നത്.”

ജുലൈ  14, 2025 -ന് ഈ വീഡിയോ പങ്കുവച്ച “Hamro jatra,”  എന്ന ഫേസ്‌ബുക്ക് പേജിലേക്കാണ് ഞങ്ങളുടെ തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത്. വീഡിയോയുടെ വിവരണം അനുസരിച്ച്, അത് പശുപതി ക്ഷേത്രത്തിലെ ശോഭായാത്ര ( ഘോഷയാത്ര) ആണ്.  അതെ ആഘോഷസത്തിന്റെ തന്നെ മറ്റൊരു വീഡിയോ W“Jatra Bewastapan Samati,” എന്ന ഫേസ്‌ബുക്ക് പേജിൽ  മാർച്ച്  21, 2025-ന്  upload ചെയ്തതായി ഞങ്ങൾ കണ്ടെത്തി.  “Ghode Jatra” (ഉത്സവം) എന്നാണ് എ സംഭവത്തെ അതിൽ വിശേഷിപ്പിക്കുന്നത്.

സ്ഥിരീകരണത്തിനായി ഞങ്ങൾ യഥാർത്ഥ വീഡിയോ പങ്കുവച്ച ‘Hamro jatra’ എന്ന പേജിന്റ അഡ്മിൻ  ശ്യാമിനെ  ബന്ധപ്പെട്ടു.  തൻ ഒരു ജേര്ണലിസ്ററ്    ആണെന്നും പ്രസ്തുത വീഡിയോ പശുപതി നാഥ് ക്ഷേത്ര ഉത്സവത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ പോസ്റ്റ് പങ്കുവച്ച  ‘Apna Pradesh News Network’ എന്ന ഫേസ്‌ബുക്ക് പേജിന്റെ സ്കാനിങ്ങും ഞങ്ങൾ നടത്തി. പ്രസ്തുത പേജിന്  525 ഫോളോവേഴ്സ് ഉണ്ട്.

നിഗമനം: വിശ്വാസ്  ന്യൂസിന്റെ  അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. 2025 മാർച്ചിൽ നേപ്പാളിലെ പശുപതീനാഥ്   ക്ഷേത്രത്തിൽ ഒത്തുകൂടിയ ഒരു ജനക്കൂട്ടത്തിന്റേതാണ്  ഈ വീഡിയോ. നേപ്പാളിലെ ജെൻ-ഇസഡ് പ്രതിഷേധവുമായി ബന്ധിപ്പിച്ച് ഈ വീഡിയോ തെറ്റായ അവകാശവാദവുമായി പങ്കിടുന്നു..

  • Claim Review : ജെൻ-ഇസഡ് പ്രതിഷേധക്കാർ നേപ്പാളിന്റെ പശുപതിനാഥ് ക്ഷേത്രത്തെ ആക്രമിച്ചു 
  • Claimed By : ഫേസ്ബുക്ക് ഉപയോക്താവ് ‘Apna Pradesh News Network’
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later