X
X

Fact Check: ഇല്ല, അരവിന്ദ് കെജ്രിവാൾ രാഹുൽ ഗാന്ധിയെ അവഗണിച്ചില്ല; വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ എഡിറ്റ് ചെയ്‌തതാണ് എന്ന് കണ്ടെത്തി., യഥാർത്ഥ  ക്ലിപ്പിൽ കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ കാണുകയും അദ്ദേഹവുമായി ഹസ്തദാനം നടത്തുകയും  ചെയ്യുന്നു. ഇതേത്തുടർന്ന് അദ്ദേഹം കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയും കെജ്‌രിവാളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ക്ലിപ്പ് ചെയ്യുകയും തെറ്റായ അവകാശവാദങ്ങളുമായി വീഡിയോ ഇപ്പോൾ പങ്കിടുകയും ചെയ്യുന്നു..

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിൻ്റെ ഒരു വീഡിയോ വൈറലാകുന്നു. ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹം  അവഗണിച്ചെന്നും അദ്ദേഹവുമായി ഹസ്തദാനം ചെയ്തില്ലെന്നുമുള്ള അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ എഡിറ്റ് ചെയ്‌തതാണ് എന്ന് കണ്ടെത്തി., യഥാർത്ഥ  ക്ലിപ്പിൽ കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ കാണുകയും അദ്ദേഹവുമായി ഹസ്തദാനം നടത്തുകയും  ചെയ്യുന്നു. ഇതേത്തുടർന്ന് അദ്ദേഹം കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയും കെജ്‌രിവാളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ക്ലിപ്പ് ചെയ്യുകയും തെറ്റായ അവകാശവാദങ്ങളുമായി വീഡിയോ ഇപ്പോൾ പങ്കിടുകയും ചെയ്യുന്നു..

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

2024 നവംബർ 28-ന് ഫേസ്ബുക്ക് ഉപയോക്താവ് ‘ഘൻശ്യാം ഗോയൽ’, “കെജ്‌രിവാൾ ജി രാഹുൽ ഗാന്ധിയുമായി ഹസ്തദാനം ചെയ്തില്ല, അതിനർത്ഥം ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രാധാന്യം നൽകാനുള്ള മാനസികാവസ്ഥയിലല്ല എഎപി” എന്ന അടിക്കുറിപ്പോടെയുള്ള വൈറൽ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

അന്വേഷണം:

വൈറൽ അവകാശവാദത്തിന്  ആധികാരികത പരിശോധിക്കാൻ, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി, അരവിന്ദ് കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ അവഗണിച്ചതായി സൂചിപ്പിക്കുന്ന വിശ്വസനീയമായ വാർത്തകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. എന്നാൽ  സഖ്യത്തിൻറെ ശക്തി ഉയർത്തിക്കാട്ടുന്ന നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു.

അന്വേഷണം തുടർന്നുകൊണ്ട് , ഹേമന്ത് സോറൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ വീഡിയോയ്ക്കായി ഞങ്ങൾ തിരയാൻ തുടങ്ങി.2024 നവംബർ 28-ന് അപ്‌ലോഡ് ചെയ്‌ത ജാർഖണ്ഡ് സർക്കാരിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സത്യപ്രതിജ്ഞാ ചടങ്ങിൻറെ മുഴുവൻ വീഡിയോയും ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ 2:56:08 ന് അരവിന്ദ് കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ സമീപിക്കുന്നതും അദ്ദേഹത്തിന് കൈ കൊടുക്കുന്നതും കാണാം. തുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ കാണുകയും  ഹസ്തദാനം ചെയ്യുകയും അതിനുശേഷം  മറ്റു നേതാക്കളെ കാണുകയും ചെയ്തു..

2024 നവംബർ 28-ന് അപ്‌ലോഡ് ചെയ്‌ത ലൈവ് ഹിന്ദുസ്ഥാൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഹേമന്ത് സോറൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ വീഡിയോയും ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോയിലും കെജ്‌രിവാളും രാഹുൽ ഗാന്ധിയും അതിന്റെ 49.28 സമയത്ത്  കൈ കുലുക്കുന്നത് കാണാം..

കൂടുതൽ വിവരങ്ങൾക്ക്, ഈ സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്ത റാഞ്ചിയുടെ  സ്റ്റേറ്റ് ബ്യൂറോ ചീഫ് പ്രദീപ് സിങ്ങുമായി ഞങ്ങൾ ബന്ധപ്പെട്ടു. വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വൈറലായ അവകാശവാദം തെറ്റാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഈ ചടങ്ങിനിടെ  ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു.

ഒടുവിൽ, തെറ്റായ അവകാശവാദവുമായി വീഡിയോ പങ്കിട്ട ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവിന് ഏകദേശം 500 സുഹൃത്തുക്കളുണ്ട് കൂടാതെ അയാൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി യോജിപ്പിച്ച പോസ്റ്റുകൾ പതിവായി പങ്കിടുന്നു.

നിഗമനം: അരവിന്ദ് കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ അവഗണിച്ചു എന്ന വൈറൽ അവകാശവാദം തെറ്റാണെന്നും വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥ വീഡിയോയിൽ കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ കാണുകയും അദ്ദേഹവുമായി ഹസ്തദാനം നടത്തുകയും  ചെയ്യുന്നു. തുടർന്ന് അദ്ദേഹം കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ കാണുന്നു. രാഹുൽ ഗാന്ധിയും കെജ്‌രിവാളും ഹസ്തദാനം ചെയ്യുന്ന വീഡിയോ എഡിറ്റ് ചെയ്ത് നീക്കം ചെയ്താണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഇപ്പോൾ തെറ്റായ അവകാശവാദങ്ങളോടെയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. 

  • Claim Review : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ  അരവിന്ദ് കെജ്‌രിവാൾ അവഗണിച്ചു.
  • Claimed By : എഫ് ബി യുസർ 'ഘനശ്യാം ഗോയൽ’.
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later