Fact Check : ജോർജിയ പാർലമെന്റിൽ നടന്ന കലഹത്തിന്റെ പഴയ വീഡിയോയുമായി ഇസ്രായേലിനെ വ്യാജമായി ബന്ധിപ്പിച്ചു
ഇസ്രായേൽ-ഇറാൻ പിരിമുറുക്കത്തിനിടയിൽ, പാർലമെന്റിനുള്ളിൽ കൈയ്യാങ്കളി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
- By: Umam Noor
- Published: Jun 30, 2025 at 06:59 PM
- Updated: Jul 2, 2025 at 06:38 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഇസ്രായേൽ-ഇറാൻ പിരിമുറുക്കത്തിനിടയിൽ, പാർലമെന്റിനുള്ളിൽ കൈയ്യാങ്കളി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാർലമെന്ററി സെഷനിൽ ഇസ്രായേൽ ലാർലമെൻറ് അംഗങ്ങൾ പരസ്പരം പോരാടുന്നതായുള്ള അവകാശവാദവുമായി വീഡിയോ പങ്കിടുന്നു
വൈറൽ ക്ലെയിം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. ഈ വീഡിയോയ്ക്ക് ഇസ്രായേലുമായി യാതൊരു ബന്ധവുമില്ല. ജോർജിയ പാർലമെന്റിൽ ആണ് ഈ സംഭവം 2024 ഏപ്രിലിൽ നടന്നത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഒരു Facebook user 2025 ജൂൺ 23 ന് ഈ വൈറൽ ക്ലെയിം പോസ്റ്റ് ചെയ്ത് ഇങ്ങനെ എഴുതി, “”ഇസ്രായേലി പാർലമെന്റിലെ യുദ്ധം. ഇസ്രായേലി എംപിമാർ സയണിസ്റ്റ് സർക്കാരിനെ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഇന്ത്യയിലെ പശു ആരാധകർ പറയുന്നു ” നിങ്ങൾ പോരാടൂ , ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.” ലോകസമാധാനത്തിന് എത്രത്തോളം സയണിസ്റ്റുകൾ ഭീഷണിയാണോ അത്രത്തോളം ഈ പശു ആരാധകർ രാജ്യസമാധാനത്തിന് ഭീഷണിയാകുന്നു.
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാംhere.
അന്വേഷണം:
വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ ആദ്യം വീഡിയോയുടെ കുറച്ച് സ്ക്രീൻഷോട്ടുകൾ എടുത്ത് ഗൂഗിൾ ലെൻസിലൂടെ സെർച്ച് ചെയ്തു. നിരവധി ന്യൂസ് വെബ്സൈറ്റുകളിലും അവരുടെ YouTube ചാനലുകളിലും ഞങ്ങൾ ഈ വീഡിയോ കണ്ടെത്തി. ഈ വീഡിയോ ഏപ്രിലിൽ 15, 2024-ൽ Al-Jazeera’s YouTube channel അപ്ലോഡ് ചെയ്തതായി കണ്ടെത്തി. അടിക്കുറിപ്പ് അനുസരിച്ച്, ആ വീഡിയോ ജോർജിയൻ പാർലമെന്റുമായി ബന്ധപ്പെട്ടതാണ്.
ഏപ്രിലിൽ 15, 2024- ലെ The Guardian’s website– ലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കണ്ടെത്തുകയുണ്ടായി. അതിൽ പറയുന്നു, “വിവാദപരമായ ‘ഫോറിൻ ഏജന്റ്’ ബിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് ജോർജിയയുടെ എംപിമാർ പാർലമെന്റിൽ ഏറ്റുമുട്ടി. വിദേശത്ത് നിന്ന് 20% -ൽ കൂടുതൽ ധനസഹായം ലഭിക്കുന്ന സംഘടനകളായി വിദേശ സ്വാധീന ഏജന്റായി രജിസ്റ്റർ ചെയ്യണം എന്നാണ് പ്രസ്തുത ബിൽ നിർദ്ദേശിക്കുന്നത്.”
ഏപ്രിലിൽ 15, 2024- ലെ CNN.edition ലെ റിപ്പോർട്ട് അനുസരിച്ച്, “ജോർജിയയുടെ പാർലമെന്റിലെ ഭരണകക്ഷിയും പ്രതിപക്ഷ എംപിമാരും തമ്മിൽ തിങ്കളാഴ്ച ഒരു നിയമനിർമാണം സംബന്ധിച്ച് ഒരു ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. ഫൂട്ടേജിൽ, പ്രതിപക്ഷതത്തെ ഒരു എംപി ഭരണകക്ഷിയുടെ നേതാവിനെ ഇടിച്ചു. തുടർന്ന് പാർലമെന്റിൽ വലിയ ബഹളമായി . പ്രതിഷേധം മൂലം ഈ നിയമം പാസ്സാക്കുന്നത് കഴിഞ്ഞ വർഷം നിർത്തിവച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ സർക്കാർ അത് വീണ്ടും അവതരിപ്പിച്ചു.”
ഇതുമായി ബന്ധപ്പെട്ട്, ഇസ്രായേലി ഫാക്ട് ചെക്കർ ഉറിയ ബാർ മെയർ പറയുന്നു, “ഈ വീഡിയോ ഇസ്രായേലി പാർലമെന്റിന്റെ അല്ല.”
തെറ്റായ ക്ലെയിം ഉപയോഗിച്ച് വീഡിയോ പങ്കിട്ട ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവിന് അയ്യായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
നിഗമനം: വൈറൽ ക്ലെയിം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. ഈ വീഡിയോയ്ക്ക് ഇസ്രായേലുമായി യാതൊരു ബന്ധവുമില്ല. ജോർജിയ പാർലമെന്റിൽ ആണ് ഈ സംഭവം നടന്നത്.
- Claim Review : ഈ വീഡിയോ ഇസ്രായേലിൽ നിന്നുള്ളതാണ്, അവിടെ അവരുടെ എംപിമാർ ഇപ്പോൾ പരസ്പരം പോരടിക്കുന്നു.
- Claimed By : എഫ് ബി യുസർ റഹ്മത്തുല്ല അൻസാരി ഇഷ്ഖ്:റിവാർഡ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











