Fact Check : കങ്കണ റണൗത്ത് രാഹുൽ ഗാന്ധിയെ ‘വോട്ട് മോഷണ’ വിവാദത്തിൽ പിന്തുണയ്ക്കുന്നില്ല, വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാണ്
നിയമസഭാ തെരഞ്ഞെടുപ്പ് ബീഹാറിൽ അടുക്കുന്നു, കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ ) കീഴിൽ വോട്ടർ പട്ടിക അപ്ഡേറ്റ് ചെയ്യുന്നു.
- By: Pragya Shukla
- Published: Aug 30, 2025 at 07:47 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : നിയമസഭാ തെരഞ്ഞെടുപ്പ് ബീഹാറിൽ അടുക്കുന്നു, കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ ) കീഴിൽ വോട്ടർ പട്ടിക അപ്ഡേറ്റ് ചെയ്യുന്നു. പ്രതിപക്ഷം ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ബീഹാറിലെ ‘വോട്ടർ അവകാശ യാത്ര ‘ നയിക്കുകയാണ്, അദ്ദേഹത്തിന്റെ റാലികളിൽ എസ് ഐ ആറിൽ അനിഷ്ടം പ്രകടിപ്പിക്കുകയും ഇസിയും ബിജെപിയും ‘വോട്ട് മോഷ്ടിച്ച’തായി ആരോപിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ , ബിജെപി എംപി കങ്കണ റണൗത്ന്റെ ഒരു വീഡിയോ വൈറലാണ്. അതിൽ അവർ ‘വോട്ട് മോഷണത്തിന്റെ’പേരിൽ ബി ജെ പിയെ വിമർശിക്കുകയും രാഹുലിനെ പിന്താങ്ങുകയും ചെയ്യുന്നു..
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം എഡിറ്റുചെയ്തതും വ്യാജവുമാണെന്ന് കണ്ടെത്തി. യഥാർത്ഥ വീഡിയോയിൽ , ഇസിക്കോ ബിജെപിക്കോ എതിരായി അവർ ഒരു പ്രസ്താവനയും നടത്തുന്നില്ല. മുഴുവൻ വീഡിയോയിലും, അവർ രാഹുലിനെയും പ്രതിപക്ഷ സമരത്തെയും വിമർശിക്കുകയാണ്. , സർക്കാണ് പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിക്കുന്നത്. ഈ വീഡിയോയുടെ ക്ലിപ്പ് ചെയ്തതും എഡിറ്റുചെയ്തതുമായ ഒരു ഭാഗം ഇപ്പോൾ രാഹുലിനു അവർ പിന്തുണ നൽകിയതായി വ്യാജമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു.വാസ്തവത്തിൽ, രാഹുലിനെയും പ്രതിപക്ഷത്തെയും വിമർശിക്കുകയാണ് അവർ ചെയ്തത്
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
സോഷ്യൽ മീഡിയ ഉപയോക്താവ് ‘Moni Singh ‘ ഈ viral video ഈ caption, നൽകി ആഗസ്റ്റ് 25, 2025-ന് പങ്കുവച്ചു: “”വോട്ട് മോഷണ പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കങ്കണ റണൗത് കോപിച്ചു, കങ്കണ ഇപ്പോൾ ബിജെപിക്ക് വിടാൻ പോകുന്നുണ്ടോ? “
അന്വേഷണം:
വൈറൽ ക്ലെയിമിന്റെ ആധികാരികത സ്ഥിരീകരിക്കുന്നതിന്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു ഗൂഗിൾ തിരയൽ നടത്തി. 2025 ഓഗസ്റ്റ് 18 ന് അപ്‌ലോഡ് ചെയ്ത ന്യൂസ് ഏജൻസി എ എൻ ഐ യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ videoയുടെ സമ്പൂർണ്ണ വേര്ഷനിലേക്ക് ഇത് ഞങ്ങളെ നയിച്ചു. അതിൽ നൽകിയ വിവരങ്ങൾ അനുസരിച്ച്, രാഹുലിനെ ഇസിയുടെ ശാസന യുമായി ബന്ധപ്പെട്ട് കങ്കണ വിമർശിച്ചു, “തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസനയ്ക്ക് ശേഷം നാടകം തുടരുന്നു.” ഈ വീഡിയോയിൽ കങ്കണ പറയുന്നത് കോൾക്കാം , “നിങ്ങൾക്ക് കാണാവുന്നതുപോലെ, എത്ര അധികമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനെ ശാസിച്ചിട്ടുള്ളത്. ജനങ്ങളെ, വോട്ടർമാരെ, അദ്ദേഹം പേരെടുത്ത് പറഞ്ഞ വോട്ടർമാരെ രാഹുൽ ശരിക്കും അപമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അവരിൽ ഒട്ടേറെ പേര് അവരുടെ വേദന പങ്കിടുന്നു. സമൂഹത്തിൽ അവർ അവഹേളക്കപ്പെടുന്നു.അവരുടെ മാന്യത രാഹുൽ ഗാന്ധി തകർത്തിരിക്കുന്നു. ഇന്നലെ തെരഞ്ഞെടുപ്പുകമ്മീഷൻ ഏറെ ശാസിച്ചിട്ടും ഇന്നും അദ്ദേഹം ഇവിടെ നാടകം സൃഷ്ടിച്ചിരിക്കുന്നു. തനിക്ക് അധികാരം ലഭിച്ചില്ലെങ്കിൽ ഇവിടെ കാര്യങ്ങൾ നടക്കാൻ സമ്മതിക്കുകയില്ല എന്ന ഇതിൽനിന്നും നിങ്ങൾക്ക് മനസിലാക്കാം. എവിടെയും അദ്ദേഹം കുഴപ്പങ്ങൾ സൃഷ്ടിക്കും. അവസരം ലഭിച്ചപ്പോൾ അദ്ദേഹം അഴിമതിക്ക് വഴങ്ങി.ഇപ്പോൾ രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം അതിൽ ദു:ഖിതനാണ്. ഇനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു തെരഞ്ഞ്ഞെടുപ്പിലും വിജയിക്കാത്തത്.”
അന്വേഷണത്തിനിടയിൽ 2025 ഓഗസ്റ്റ് 18 ന് the Navbharat Times website, -ൽ വന്ന ഒരു റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ആ റിപ്പോർട്ടിൽ പറയുന്നു , “ബിജെപി എംപി കങ്കണ റണൗത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ സമീപനത്തെ ശക്തമായി വിമർശിച്ചു. . രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിപക്ഷം അസന്തുഷ്ടരാണെന്ന് അവർ പറഞ്ഞു. ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിനേപ്പറ്റി പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധത്തെയും തെരഞ്ഞെടുപ്പുകമ്മീഷനെതിരായ വോട്ട് മോഷണ ആരോപണത്തെയും ഒരു തമാശ എന്നാണ് അവർ വിശേഷിപ്പിച്ചത്.”
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കങ്കണയുടെ സഹോദരി രംഗോൾ ചന്ദേൽ-നെ ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ എഡിറ്റ് ചെയ്തതും വ്യാജ അവകാശവാദത്തോടെയുള്ളതും ആണെന്ന് അവർ വ്യക്തമാക്കി.
അവസാനമായി, വ്യാജ അവകാശവാദത്തോടെ ഈ വീഡിയോ പങ്കുവെച്ച ഫേസ്‌ബുക്ക് അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. അയാൾക്ക് 19000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.ഉത്തരപ്രദേശ് നിവാസിയായ ഇയാൾ ഒരു പ്രത്യേക ആശയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെക്കുന്നതായും ഞങ്ങൾ കണ്ടെത്തി.
നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ കങ്കണ റണൗത് എസ് ഐ ആറിനെ പറ്റി സംസാരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതും വ്യാജ അവകാശവാദം ഉന്നയിക്കുന്നതും ആണെന്ന് വ്യക്തമായി. യഥാർത്ഥ വീഡിയോവിൽ അവർ രാഹുലിനെയാണ് വിമർശിക്കുന്നത്, ബി ജെ പിയേയോ തെരഞ്ഞെടുപ്പ് കമ്മീഷനെയോ അല്ല..
- Claim Review : കങ്കണ റണൗത് രാഹുൽ ഗാന്ധിയെ 'വോട്ട് മോഷണ ' വിവാദത്തിൽ പിന്തുണയ്ക്കുന്നു
- Claimed By : ഫേസ്ബുക്ക് ഉപയോക്താവ് 'Moni Singh'
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











