Fact Check : ബിജെപി പ്രവർത്തകന്റെ ഫോട്ടോ പ്രധാനമന്ത്രി മോദി അപമാനിക്കപ്പെട്ട കേസിൽ കുറ്റാരോപിതർ എന്ന നിലയിൽ തെറ്റായി പങ്കുവെച്ചു
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. പങ്കിട്ട ചിത്രം , മധ്യപ്രദേശിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ നെക്ക് മുഹമ്മദ് റിസ്വിയുടേതാണ്,പ്രതിയുടേതല്ല.
- By: Ashish Maharishi
- Published: Sep 7, 2025 at 12:47 PM
- Updated: Sep 7, 2025 at 11:48 PM
ന്യൂഡൽഹി (വിശ്വാസ്ന്യൂസ്):ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുന്നു.രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയുടെ സമയത്ത് ദർഭങ്കയിൽ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരേതയായ അമ്മയ്ക്കെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്തിന് ,മുഹമ്മദ് റിസ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.താമസിയാതെ,പ്രതി ബിജെപി പ്രവർത്തകനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ചിത്രം ഓൺലൈനിൽ പ്രചരിപ്പിക്കാൻ തുടങ്ങി.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. പങ്കിട്ട ചിത്രം , മധ്യപ്രദേശിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ നെക്ക് മുഹമ്മദ് റിസ്വിയുടേതാണ്,പ്രതിയുടേതല്ല.
എന്താണ്വൈറൽപോസ്റ്റിൽഉള്ളത്?
Facebook ഉപയോക്താവ് ‘Shashi Bhushan ‘ ഈ ചിത്രം “മോദിയുടെ അധിക്ഷേപകാരിയായ ശിഷ്യൻ. ബീഹാറിൽ മോദിയെ അധിക്ഷേപിച്ചത് അയാളാണ്” എന്നഅവകാശവാദത്തോടെ ആഗസ്റ്റ് 29, 2025-ന് post ചെയ്തു.
പോസ്റ്റിന് റെ ആർക്കൈവ്ഡ് വേർഷൻ കാണാംhere.

അന്വേഷണം:
വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്നതിന്,വിശ്വാസ് ന്യൂസ് ആദ്യം ചിത്രം ഗൂഗിൾ ലെൻസ് ടൂൾ ഉപയോഗിച്ചു സെർച്ച് ചെയ്തു.ഇത് ഞങ്ങളെ ജെഡിയു രാജ്യസഭാ എംപി സഞ്ജയ് കുമാർ ഝായുടെ എക്സ് ഹാൻഡിൽ ഒരു പോസ്റ്റിലേക്ക് നയിച്ചു.
ആഗസ്റ്റ് 30,2025ലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ച സിംഗ്വാര (darbhanka)സ്വദേശി റിസ്വി എന്ന രാജയെ പോലീസ് അറസ്റ്റ് ചെയ്തശേഷം പ്രതിപക്ഷം മറ്റൊരു പ്രചാരണം നടത്തിഎന്ന അദ്ദേഹം പറയുന്നു.മധ്യപ്രദേശില്‍നിന്നുള്ള നിക് മുഹമ്മദ് റിസ്വി എന്ന ബി ജെ പി പ്രവർത്തകന്റെ ചിത്രം അയാളാണ് പ്രതിയായമുഹമ്മദ് റിസ്വി എന്നായിരുന്നു പ്രചാരണം.
തുടർന്നുള്ള അന്വേഷണത്തിൽ , Nek Mohammad Rizvi എന്ന ബി ജെ പി പ്രവർത്തകന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഞങ്ങൾ പരിശോധിച്ചു. ആഗസ്ത് 29, 2025-ന്റെ ഒരു പോസ്റ്റിൽ തന്നെപ്പറ്റി കിംവദന്തികൾ പ്രചരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

നിക് മുഹമ്മദ് റിസ്വിയുടെ Facebook page അയാൾ മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്നു. വൈറൽ അവകാശവാദം വ്യജമാണെന്നും തന്റെ ഫോട്ടോ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ച ബീഹാറിയായ മറൊരു വ്യക്തിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കുന്നു.
ദർഭംക പോലീസിന്റെ എക്സ് ഹാൻഡിൽ വിശ്വാസ് ന്യൂസ് പരിശോധിച്ചപ്പോൾ തീയതിവെച്ഛ്ക്ക ഒരു പത്രക്കുറിപ്പ് കണ്ടെത്തി. ആഗസ്റ്റ് 27, 2025-ന്റെ ആ പത്രക്കുറിപ്പിൽ വോട്ട് അധികാർ യത്ര വേളയിൽ പ്രധാനമന്ത്രിയെക്കുറിച്ച് പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങളോടെ ഒരു വീഡിയോ വൈറലായി. ഈ കേസിൽ ദർഭംഗയിലെ സിംഗഹ്വര പൊലീസ് സ്റ്റേഷൻപരിധിയിലെ മുഹമ്മദ് അനസിന്റെ പുത്രൻ മുഹമ്മദ് രിസ്വി എന്ന രാജ (20) അറസ്റ് ചെയ്യപ്പെട്ടതായി പറയുന്നു. അതിൽ തുടര്‍നടപടികൾ സ്വീകരിച്ചുവരികയാണ്.
വിശ്വാസ് ന്യൂസ് ബി ജെ പി മധ്യപ്രദേശ് വക്താവ് പങ്കജ് ചതുർവേവിശ്വാസ് ന്യൂസ് ബി ജെ പി മധ്യപ്രദേശ് വക്താവ് പങ്കജ് ചതുർവേദിയെ ബന്ധപ്പെട്ടാപ്പോൾ വൈറൽ ക്ലെയിം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.. ബീഹാറിൽ നിന്നുള്ള പ്രതിയെന്ന നിലയിൽ ഒരു മാധ്ദ്യപ്രദേശ് കാരനെ തെറ്റായി ആരോപണവിധേയനാക്കുകയാണ് പ്രസ്തുത പോസ്റ്റ് എന്ന് അദ്ദേഹം വ്യക്തമാക്കിദിയെ ബന്ധപ്പെട്ടാപ്പോൾ വൈറൽ ക്ലെയിം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.. ബീഹാറിൽ നിന്നുള്ള പ്രതിയെന്ന നിലയിൽ ഒരു മാധ്ദ്യപ്രദേശ് കാരനെ തെറ്റായി ആരോപണവിധേയനാക്കുകയാണ് പ്രസ്തുത പോസ്റ്റ് എന്ന് അദ്ദേഹം വ്യക്തമാക്കി.
അവസാനമായി, വ്യാജ അവകാശവാദത്തോടെ വൈറൽ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ഗോപാൽഗഞ്ച് നിവാസിയായ അയാൾക്ക് 6000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.
നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തി. പ്രധാനമന്ത്രി മോദിയെയും മാതാവിനെയും ദർബംഗയിൽ നിന്നുള്ള മുഹമ്മദ് റിസ്വിയെയും അപമാനിച്ച വ്യക്തി ദർഭംഗയിൽ നിന്നുള്ള മുഹമ്മദ് റിസ്വി ആണ്, അതേസമയം വൈറൽ ചിത്രം മധ്യപ്രദേശിൽ നിന്നുള്ള ഒരു ബിജെപി പ്രവർത്തകൻ മുഹമ്മദ് റിസ്വി ആണ്. ബിഹാർ സംഭവവുമായി അദ്ദേഹത്തിന് യാതൊരു ബന്ധമില്ല, ബിജെപിയെ ലക്ഷ്യമിടാൻ അദ്ദേഹത്തിന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നു.
- Claim Review : പ്രധാനമന്ത്രി മോദിയുടെ അമ്മയെ അപമാനിച്ച ആൾ ഒരു ബിജെപി നേതാവായി
- Claimed By : ഫേസ്ബുക്ക് ഉപയോക്താവ് Shashi Bhushan '
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











