വസ്തുത പരിശോധന: ദിൽജിത് ഡോസാൻജ് ഈ വൈറൽ പ്രസ്താവന നടത്തിയിട്ടില്ല. ഈ വൈറൽ ട്വീറ്റ് വ്യാജമാണ്.
ദിൽജിത് ഡോസാൻജ് ഈ വൈറൽ പ്രസ്താവന നടത്തിയിട്ടില്ല. ഈ വൈറൽ ട്വീറ്റ് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
- By Vishvas News
- Updated: January 15, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ പ്രസ്താവനയുടെ ഒരു സ്ക്രീൻഷോട്ട് പറയുന്നു, “വിദ്യാസമ്പന്നരായ ആളുകൾ കര്ഷകരെപ്പോലെ തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ വിമാനത്താവളങ്ങളോ റെയിൽവേ സ്‌റ്റേഷനുകളോ വിൽക്ക പ്പെടുകയില്ല, തൊഴിൽ നഷ്ടപ്പെടുകയില്ല, ജിഡിപി ഈ പതനത്തിൽ എത്തുകയില്ല. ” ഗായകനും ബോളിവുഡ് നടനുമായ ദിൽജിത് ഡോസാൻജിന്റെ പേരിലാണ് ഈ ട്വിറ്റർ പ്രത്യക്ഷപ്പെട്ടത്. . വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു. ഇത് ദിൽജിത് ഡോസാൻജിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അല്ല. ഇപ്പോൾ ഈ ട്വിറ്റർ ഹാൻഡിൽ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?
ഫേസ്ബുക്ക് യൂസർ ഗുർചരൺ സിംഗ് ഈ പോസ്റ്റ് പങ്കുവെച്ചു.
ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ
അന്വേഷണം
അന്വേഷണം ആരംഭിച്ചുകൊണ്ട് വിശ്വാസ് ന്യൂസ് വൈറൽപോസ്റ്റിൽ കണ്ട handle @Diljitdosanjhi എന്ന ട്വീറ്റർ ഹാൻഡിൽ സെർച്ച് ചെയ്തു. അങ്ങനെയൊരു ഹാൻഡിൽ നിലവിലില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. വേ ബാക്ക് മെഷീൻ ഉപയോഗിച്ചുള്ള സെർച്ചിൽ ഈ ഹാന്റിലിന്റെ 2020 ഡിസംമ്പർ 7,8 തീയതികളിലെ 2 സ്‌ക്രീൻ ഷോട്ടുകൾ കണ്ടെത്തിയെങ്കിലും അവിടെ നീല ടിക് ഉണ്ടായിരുന്നില്ല. അതായത് ഈ അക്കൗണ്ട് വെരിഫൈ ചെയ്തിട്ടില്ല. കൂടാതെ ഈ ട്വീറ്റർ ഹാന്ഡിലിൽ ദിൽജിത്തിന്റെ പേരിൽ ഒരു അധിക ‘I’ ചേർത്തിരുന്നു.. ദിൽജിത്തിന്റെ യഥാർത്ഥ ട്വീറ്റർ ഹാന്ഡിലിൽ, അവസാനം ഒരു അധിക (i) ഇല്ല.
ഇതിനുശേഷം ഞ ങ്ങൾ ദിൽജിത്തിന്റെ യഥാർത്ഥ ട്വിറ്റർ ഹാൻഡിൽ സെർച്ച് ചെയ്തു. അതിൽ കര്ഷകസമരത്തെ പിന്താങ്ങിക്കൊണ്ടുള്ള പല ട്വീറ്റുകളും കണ്ടുവെങ്കിലും ഈ വൈറൽ ട്വിറ്റർ അതിനുസമാനമായതോ കണ്ടെത്താനായില്ല.
കൂടുതൽ വിവരങ്ങൾക്കായി പഞ്ചാബി ജാഗരണിനുവേണ്ടി വിനോദ വാർത്തകൾ കവർ ചെയ്യുന്ന തേജിന്ദർ കൗർ എന്ന ജേണലിസ്റ്റിനെ ഞങ്ങൾ ബന്ധപ്പെട്ടു. ഈ വൈറലായ ട്വീറ്റ് ദിൽജിത് ഡോസാഞ്ചിന്റെതല്ലെന്നും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കിയ ഒരു വ്യാജ അക്കൗണ്ടിൽനിന്ന് ട്വീറ്റ് ചെയ്തതാണെന്നും അവർ വ്യക്തമാക്കി.
ഫേസ്‌ബുക്കിൽ ഗുർചരൻ സിംഗ് എന്നൊരു യൂസർ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഈ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾക്ക് 4,114 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.
निष्कर्ष: ദിൽജിത് ഡോസാൻജ് ഈ വൈറൽ പ്രസ്താവന നടത്തിയിട്ടില്ല. ഈ വൈറൽ ട്വീറ്റ് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
- Claim Review : വിദ്യാസമ്പന്നരായ ആളുകൾ കര്ഷകരെപ്പോലെ തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ വിമാനത്താവളങ്ങളോ റെയിൽവേ സ്‌റ്റേഷനുകളോ വിൽക്കപ്പെടുകയില്ല, തൊഴിൽ നഷ്ടപ്പെടുകയില്ല, ജിഡിപി ഈ പതനത്തിൽ എത്തുകയില്ല. ” ഗായകനും ബോളിവുഡ് നടനുമായ ദിൽജിത് ഡോസാൻജിന്റെ പേരിലാണ് ഈ ട്വിറ്റർ.
- Claimed By : ഗുർചരൺ സിംഗ്
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com