X
X

Fact Check: വസ്തുതാപരിശോധന: ബിജെപി നേതാവ് ധീരജ് ഓജയുടെ പഴയ വീഡിയോ തെറ്റായ അവകാശവാദവുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നു.

വിശ്വാസ് ന്യൂസ്  ബിജെപി നേതാവ് ധീരജ് ഓജയുടെ വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദത്തെപറ്റി  അന്വേഷിച്ചപ്പോൾ  അത് തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തി. പ്രസ്തുത വീഡിയോ അടുത്തകാലത്തേതല്ല, യുപിയിലെ 2021 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേതാണ്  എന്ന് വ്യക്തമായി.. അതിൽ ബിജെപി നേതാവ് അഭയ കുമാർ എന്നുകൂടി പേരുള്ള   ഹീരജ് ഓജ ഡിഎം വസതിക്ക് മുന്നിൽ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു വ്യക്തി പോലീസ്  സൂപ്രന്റിനെതിരെ  (എസ്പി) ആരോപണസമുന്നയിച്ച്‌ കൊണ്ട്  റോഡിൽ കിടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.  എസ്പിഎഫ് പ്രതാപ്ഗഢ് മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന റാണിഗഞ്ച് ബിജെപി എംഎൽഎ ധീരജ് ഓജ, ഇപ്പോൾ പ്രതിഷേധിക്കാൻ റോഡിൽ കിടക്കുന്നുവെന്ന് വീഡിയോ അവകാശപ്പെടുന്നു.

വിശ്വാസ് ന്യൂസ് ഈ  വൈറൽ ക്ലെയിം അന്വേഷിച്ച് അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വീഡിയോ അടുത്തകാലത്തെതല്ല.. .2021 കാലത്തെതാണ്.ആ വർഷം യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, ഓജ ഡി എം വസതിക്കുമുന്നിൽ  നിരവധി   ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്  പ്രതിഷേധ പ്രകടനം നടത്തി. ഈ ആരോപണങ്ങളെല്ലാം ഡിഎം പിന്നീട് നിഷേധിച്ചു.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

ഏപ്രിൽ 9, 25 -ന് ഒരു Facebook user ‘Nitish Rajbhar Ji’ ഈ വൈറൽ വീഡിയോ ഈ caption നൽകി പങ്കുവെച്ചു, “ഇത് ഒരു ബിജെപി എംഎൽഎയുടെ അവസ്ഥയാണെങ്കിൽ, പൊതുജനങ്ങൾക്ക് എന്ത് സംഭവിക്കും … റാണിഗഞ്ച് ബിജെപി എംഎൽഎ ധീരജ് ഓജയാണ് … പോലീസ് അദ്ദേഹത്തെ  ബലമായി അടിക്കുകയും എംഎൽഎയുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തുവെന്ന് അവർ പറയുന്നു.”

അന്വേഷണം: 

വൈറൽ ക്ലെയിമിന് പിന്നിലുള്ള സത്യം സ്ഥിരീകരിക്കുന്നതിന്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു ഗൂഗ്ൾ  സെർച്ച്  നടത്തി. 2021 ഏപ്രിൽ 7 ന് പ്രസിദ്ധീകരിച്ച Navbharat Times വെബ്സൈറ്റിലെ അനുബന്ധ റിപ്പോർട്ടിലേക്ക് ഇത് ഞങ്ങളെ നയിച്ചു. റിപ്പോർട്ട് അനുസരിച്ച് പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് നിയമസഭാ സീറ്റിൽ നിന്നുള്ള ബിജെ പി എം എൽ എ  അഭയ് കുമാർ എന്ന  ധീരാജ് ഓജയാണെന്ന് വ്യക്തമായി. പ്രസ്തുത വെബ്സൈറ്റ്  20021  ഏപ്രിൽ 7-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു: “പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് നിയമസഭാ സീറ്റിൽ നിന്നുള്ള അന്നത്തെ ബിജെപി എംഎൽഎ അഭയ് കുമാർ എന്ന ഹീരജ് ഓജയാണ്      വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തി. വോട്ടർ പട്ടികയിൽ കൃത്രിമം ആരോപിച്ച് അദ്ദേഹം ഡിഎം വസതിക്കുമുന്നിൽ ധർണയിൽ ഇരുന്നു..”

ഞങ്ങളുടെ അന്വേഷണ വേളയിൽ, ഔദ്യോഗിക യൂട്യൂബ്  ചാനലിലെ വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് 2021 ,ഏപ്രിൽ 7-ന്  ABP Ganga-യുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഞങ്ങൾ കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, “അന്നത്തെ  ബിജെപി എംഎൽഎ അഭയ് കുമാർ ഓജ എന്ന ധീരജ് ഓജ  ഡി.എമ്മിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്റെ അനുയായികളുടെ പേര്  വോട്ടർപട്ടികയിൽ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. .വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തറയിൽ കിടന്നുകൊണ്ടാണ് അദ്ദേഹം പ്രതിഷേധം തുടങ്ങിയത്. തുടർന്ന്  എസ പി  ആകാശ് തോമർ എത്തിയപ്പോൾ കൂടുതൽ പ്രകോപിതനായ അദ്ദേഹം വസ്ത്രങ്ങൾ അഴിച്ചുമാറ്റി  റോഡിൽ കിടന്ന് പ്രതിഷേധിച്ചു.ഡി എം തന്നെ മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

2021 ,ഏപ്രിൽ 7-ന് TV9’s website -ൽ , പ്രസിദ്ധീകറിച്ച  റിപ്പോർട്ട് അനുസരിച്ച്  “ഗുണ്ട നിയമം ഉൾപ്പെടെ നിരവധി കേസുകൾ ഉൾക്കൊള്ളുന്ന ചില ആളുകളുണ്ടെന്ന് അന്നത്തെ എംഎൽഎ ആരോപിച്ചു, എന്നിട്ടും തിരഞ്ഞെടുപ്പുകാലത്ത്  ഡിഎം നടപടിയെടുത്തില്ല. അത്തരം ആളുകളെക്കുറിച്ച് അദ്ദേഹം അറിയിച്ചുവെങ്കിലും ഭരണകൂടം അതിനെ ഗൗരവത്തിൽ എടുത്തില്ല.. മാത്രമല്ല, യോഗ്യരായ പല വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. അത്തരം യോഗ്യരായ ആളുകളുടെ   പട്ടിക അദ്ദേഹം ഡിഎമ്മിന്  നൽകിയിരുന്നു, പക്ഷേ ഭരണകൂടം അതിൽ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ ഈ ആരോപണങ്ങൾ ഡിഎം നിഷേധിച്ചു.”

കൂടുതൽ വ്യക്തത വരുത്താനായി  ഞങ്ങൾ ദൈനിക് ജാഗരൺ പ്രതാപ്ഗഡ് റിപ്പോർട്ടർ  രമേശ്  യാദവുമായി  ബന്ധപ്പെട്ടു. മുൻ ബിജെപി എംഎൽഎ ധീരജ് ഓജയുടെ ഈ വീഡിയോ യുപിയിൽ 2021 പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്ന്  അദ്ദേഹം  പറയുന്നു. അക്കാലത്ത്, ഓജ ഡിഎമ്മിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും  ഡിഎമ്മിന്റെ വസതിയുടെ മുന്നിൽ പ്രകടനം നടത്തുകയും  ചെയ്തു..

അവസാനമായി,  തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിം നൽകുന്ന വീഡിയോയുടെ ഉപയോക്താവിന്റെ അക്കൗണ്ട് സ്കാൻ ചെയ്തു, ഉപയോക്താവിന് ഏകദേശം 10000 ഫോളോവേഴ്സ് ഉണ്ടെന്ന് കണ്ടെത്തി, അയാൾ ഒരു നിർദ്ദിഷ്ട പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുന്നതായി കണ്ടെത്തി.

നിഗമനം: വിശ്വാസ് ന്യൂസ്  ബിജെപി നേതാവ് ധീരജ് ഓജയുടെ വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദത്തെപറ്റി  അന്വേഷിച്ചപ്പോൾ  അത് തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തി. പ്രസ്തുത വീഡിയോ അടുത്തകാലത്തേതല്ല, യുപിയിലെ 2021 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേതാണ്  എന്ന് വ്യക്തമായി.. അതിൽ ബിജെപി നേതാവ് അഭയ കുമാർ എന്നുകൂടി പേരുള്ള   ഹീരജ് ഓജ ഡിഎം വസതിക്ക് മുന്നിൽ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

  • Claim Review : ബിജെപി നേതാവ് ആക്രമണത്തെ പോലീസിൽ ആരോപിച്ചു..
  • Claimed By : എഫ് ബി യുസർ 'Nitish Rajbhar Ji'
  • Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later