X

വസ്തുതാപരിശോധന: ഷാഹീൻബാഗിലെ മുൻ എം എൽ എയുടെ അനുയായികൾ “പാക്കിസ്ഥാൻ സിന്താബാദ്” എന്നല്ല, ‘ആസിഫ് ഖാൻ സിന്താബാദ്’ എന്ന മുദ്രാവാക്യമാണ് ഉയർത്തിയത്.

  • By Vishvas News
  • Updated: December 23, 2022

മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാൻ പോലീസിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിന് ഈയിടെ അറസ്റ്റിലായി. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഷഹീൻ ബാഗ് ഏരിയയിൽ അനുവാദദമില്ലാതെ എം സി ഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതായിരുന്നു അദ്ദേഹമെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ‘പാക്കിസ്ഥാൻ സിന്ദാബാദ് ’ എന്ന മുദ്രാവാക്യം മുഴക്കിയതായും അതിൽ അവകാശപ്പെടുന്നു.
വിശ്വാസ്‌ ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് വ്യക്തമായി. വൈറൽ വീഡിയോവിൽ ഉയർത്തുന്ന മുദ്രാവാക്യം ‘ആസിഫ് ഖാൻ സിന്ദാബാദ് ’ എന്നാണ്, ‘പാക്കിസ്ഥാൻ സിന്ദാബാദ് ’ എന്നല്ല.

അവകാശവാദം:

ഫേസ്‌ബുക്ക് യൂസർ “ജിദേന്ദ്ര ഹിന്ദു രാഷ്ട്രവാദി” ഈ വൈറൽ വീഡിയോ (ആർക്കൈവ് ലിങ്ക്)പങ്കുവെച്ചുകൊണ്ട് എഴുതുന്നു: ” “നമ്മുടെ നിയമവും ഹൈക്കോടതിയും സുപ്രീം കോടതിയും ആഭ്യന്തരമന്ത്രാലയവുമെല്ലാം നിഷ്ക്രിയമാണോ ? രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലീസ് ഇത്രയും മനുഷ്യത്വരഹിതമായ പെരുമാറുന്നു. നമ്മൾ പാക്കിസ്ഥാനിലാണോ ????

മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാനെതിരായി പോലീസ് നടപടിയൊന്നും എടുക്കില്ലേ? എ ആൾക്കൂട്ടത്തിലെ കുട്ടികളെ ശ്രദ്ധിച്ചുനോക്കൂ. പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവ്യാഖ്യാനം ഉയർത്തിക്കൊണ്ട് അവർ ചിരിക്കുകയാണ്. … ഇ കുട്ടികൾ വളർന്നുവന്നാൽ അവർ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യുമോ? അത് സംഭവിക്കുമോ???? കുറച്ചുകാലം കഴിഞ്ഞാൽ രാജ്യത്തുമുഴുവൻ ഈ അവസ്ഥയായിരിക്കും. ഉറങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ, ഉണരൂ…ദയവായി ഇത് എല്ലാവരും പങ്കുവയ്ക്കൂ… ഇതേ വീഡിയോ സമാന അവകാശവാദവുമായി മറ്റുപല യൂസര്മാരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലെ ഷഹാനാബാഗിൽ നടത്തിയ തെമ്മാടിത്തം കണ്ടില്ലേ. പോലീസ് എസ്‌ ഐ യെ അദ്ദേഹം അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു പോലീസിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിന് ഖാൻ അറസ്റ്റിലായി. അദ്ദേഹം പങ്കെടുത്ത യോഗത്തിൽ പാക്കിസ്ഥാൻ സിന്താബാദ് എന്ന മുദ്രാവാക്യം ഉയർന്നു. ഷഹീൻ ബാഗ് രാജ്യദ്രോഹികളുടെ ഒരു ശക്തികേന്ദ്രമായ മാറുകയാണ്.

അന്വേഷണം:

ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പൊതുയോഗം( എം സി ഡി തെരഞ്ഞഞ്ഞെടുപ്പ് പ്രചാരണത്തിന്) സംഘടിപ്പിച്ചതിന് പോലീസ് ചോദ്യം ചെയ്തപ്പോൾ അവരോട് മോശമായി പെരുമാറിയതിന്റെ പേരിൽ മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിലായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തയ്യാബ് മസ്ജിലിനുമുന്നിൽ 20 -30 പേരെ അഭിസംബോധന ചെയ്യവേ സബ് ഇൻസ്‌പെക്ടർ അക്ഷയ് കെ ഖാൻ ആസിഫ് മുഹമ്മദ് ഖാനെ സമീപിച്ഛ്ക് അനുമതിയില്ലാതെ യോഗം ചേരുന്നതി നേപ്പറ്റി ചോദിച്ചു. എസ്‌ ഐ യുടെ ചോദ്യം ചെയ്യലിൽ രോഷാകുലനായ ഖാൻ മോശമായി പെരുമാറുകയായിരുന്നു.

വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തതനുസരിച്ച് പട്രോളിങ്ങിനിടയിൽ തയ്യാബ് മസ്ജിദിനുസമീപം ഒരു ആൾക്കൂട്ടത്തെ പോലീസ് കണ്ടു. അവിടെ ഒരു ഉച്ചഭാഷിണി ഉപയോഗിച്ച് ആസിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നുണ്ടായിരുന്നു.

ഇന്നലെ ട്രോളിങ്ങിനിടയിൽ തയ്യാബ് മസ്ജിദിനുസമീപം ഒരു ആൾക്കൂട്ടത്തെ പോലീസ് കോൺസ്സ്റ്റേബിൾ കണ്ടു. ഒരു കോൺഗ്രസ് എം സി ഡി കൗൺസിലർ സ്ഥാനാർത്ഥി ആരിബ ഖാന്റെ പിതാവ് ആസിഫ് മുഹമ്മദ് ഖാൻ അവിടെ ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.

യോഗം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉണ്ടോ എന്നു പോലീസ് ആരാഞ്ഞപ്പോൾ ആസിഫ് ഖാൻ രോഷാകുലനാകുകയും പൊലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ ഒരു പരാതി രജിസ്റ്റർ ചെയ്യപ്പെടുകയും അന്വേഷണത്തിനുശേഷം ഖാനെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

എ എൻ ഐയുടെ ട്വീറ്റിലെ ചിത്രം വൈറൽ വീഡിയോവിലെ സ്ക്രീന്ഷോട്ടുമായി സാമ്യമുള്ളതാണ്. കൊളാഷിൽ ഇത് കാണാവുന്നതാണ്.

ഇതിലൊന്നും ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്നു മുദ്രാ വാക്യം ഉയർത്തിയതിനെക്കുറിച്ച് പറയുന്നില്ല.

അടുത്തതായി വിശ്വാസ് ന്യൂസ് ഷാഹീൻബാഗ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അക്ഷയ് ഡാഗറിനെ ബന്ധപ്പെട്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അദ്ദേഹത്തിനെ കയ്യേറ്റം ചെയ്തിരുന്നു.

പാക്കിസ്ഥാൻ സിന്ദാബാദ് ’ എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടിരുന്നു എന്ന വൈറൽ അവകാശവാദം തള്ളിക്കളഞ്ഞുകൊണ്ട്, ജനങ്ങൾ “ആസിഫ് ഖാൻ സിന്ദാബാദ്” എന്ന മുദ്രാവാക്യമാണ് വിളിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പല വാർത്താചാനലുകളുടെയും വാർത്താ ബുള്ളറ്റിനുകളിൽ ‘ആസിഫ് ഖാൻ സിന്ദാബാദ് ’ എന്ന മുദ്രാവാക്യം വിളിയുടെ ഈ വീഡിയോ കാണിച്ചിരുന്നു..

ഈ യൂസറുടെ സോഷ്യൽ സ്കാനിംഗ് നടത്തിയപ്പോൾ ഫേസ്ബുക്കിൽ ആയിരത്തിലേറെ പേര് അയാളെ ഫോളോ ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. അയാളുടെ പ്രൊഫൈൽ ഒരു പി;രത്യേക ആദര്ശത്തിന്റെ പ്രചോദനം ഉൾക്കൊള്ളുന്നതാണ്.

നിഗമനം: മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാനും ഡൽഹിയിലെ പോലീസ് കോൺസ്റ്റബിളും തമ്മിൽ എം സി ഡി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടൽ വ്യാജ അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. ഖാന്റെ അനുയായികൾ ‘ആസിഫ് ഖാൻ സിന്താബാദ്’ എന്ന മുദ്രാവാക്യമാണ് വിളിച്ചതെങ്കിലും അത് വൈറൽ പോസ്റ്റിൽ ‘പാക്കിസ്ഥാൻ സിന്താബാദ്’ എന്നാക്കി മാറ്റിയിരിക്കുന്നു.

  • Claim Review : ഷാഹീൻബാദിലെ മുൻ എം എൽ എയുടെ അനുയായികൾ "പാക്കിസ്ഥാൻ സിന്താബാദ്" എന്ന മുദ്രാവാക്യം ഉയർത്തി.
  • Claimed By : ഫേസ്‌ബുക്ക് യൂസർ ജിദേന്ദ്ര ഹിന്ദു രാഷ്ട്രവാദി
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later