X

വസ്തുത പരിശോധന: വിദഗ്ദ്ധർ പറയുന്നതനുസരിച്ച് വിനാഗിരി ശ്വസിക്കുന്നത് കോവിഡ്-19 ലക്ഷങ്ങൾക്ക് ശുപാര്ശ ചെയ്തിട്ടുള്ള ഒരു ചികിത്സാരീതിയില്ല. അതിനാൽ വൈറൽ പോസ്റ്റ് വ്യാജം.

നിഗമനം: വിദഗ്ദ്ധർ പറയുന്നതനുസരിച്ച് വിനാഗിരി ശ്വസിക്കുന്നത് കോവിഡ്-19 ലക്ഷങ്ങൾക്ക് ശുപാര്ശ ചെയ്തിട്ടുള്ള ഒരു ചികിത്സാരീതിയില്ല. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ വൈറലായ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ അവകാശവാദം "അടിസ്ഥാനരഹിതമാണ്" എന്നു ആരോഗ്യവിദഗ്ധർ പറയുന്നു.

  • By Vishvas News
  • Updated: November 8, 2021

ന്യുഡൽഹി (വിശ്വാസ് ന്യൂസ്): വിനാഗിരി ശ്വസിക്കുന്നത് രോഗിയുടെ ശ്വസനപഥത്തിൽനിന്നും കഫം നീക്കം ചെയ്യുന്നതിനാൽ ഇത് കോവിഡ്-19 ലക്ഷങ്ങൾക്ക് ചികിത്സക്കുന്നതിനുള്ള ഒരു മാർഗമാണ് എന്നു സമൂഹമാധ്യമങ്ങളിൽ ഒരു വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ വൈറലായ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ അവകാശവാദം "അടിസ്ഥാനരഹിതമാണ്" എന്നു ആരോഗ്യവിദഗ്ധർ പറയുന്നു.

അവകാശവാദം

മലേഷ്യൻ ഭാഷയിലുള്ള അടിക്കുറിപ്പോടെ ഷെയർ ചെയ്യപ്പെട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇത്. അത് തർജ്ജമ ചെയ്‌താൽ ഇങ്ങനെ വായിക്കാം: “എന്റെ സുഹൃത്തുക്കളെ ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് കോവിഡ് ലെവൽ 3.ബാധിക്കുകയാണെങ്കിൽ ആശുപത്രിയിൽ പോകരുത്, പകരം ആദ്യം നമ്മുടെ പരമ്പരാഗത ചികിത്സാരീതി പ്രയോഗിക്കുക. എന്റെ ഒരു സുഹൃത്തിന് കോവിഡ് ലെവൽ 3 ബാധിച്ചപ്പോൾ നേരെ ആശുപത്രിയിൽ പോയി, ഡോക്ടർ ഓക്സിജൻ നൽകിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. രോഗിക്ക് സ്വസ്ഥത നൽകാനും ശ്വസനം ക്രമീകരിക്കാനും ഹൃദയത്തിന്റെയും സകോശങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലാകാനും വേണ്ടി ഡോക്ടർ അയാളെ 24 മണിക്കൂർ ഉറക്കിക്കിടത്തി. 48 മണിക്കൂറുകൾക്കുശേഷവും അയാളുടെ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലാകാതെ അയാൾ മരണപ്പെട്ടു. എനിക്കും കോവിഡ് ലെവൽ 3.ബാധിച്ചതിനാൽ ഞാൻ സ്വന്തം കാറിൽ ആശുപത്രിയിൽ പോകുകയും ഓക്സിജൻ സ്വീകരിക്കുകയും ചെയ്തു. എന്റെ വീട്ടിൽ എല്ലാവരും രോഗബാധിതരായതിനാൽ എനിക്ക് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അൽഹംദുലില്ലാഹ്, എന്നെ വീട്ടിൽ പോകാൻ അനുവദിച്ചു. അടുത്ത ദിവസം എനിക്ക് രോഗം വർദ്ധിച്ചു. എനിക്ക് ശ്വസം അടഞ്ഞുപോകുകയും ശരീരം ചോർന്നുപോകുന്നതുപോലെ ശ്വാസം കിട്ടാതാകുകയും ചെയ്തു. അപ്പോഴാണ് എനിക്ക്അടുക്കളയിൽ വിനാഗിരി ഇരിക്കുന്ന കാര്യം ഓർമവന്നത്. ഞാൻ കുറച്ച് വിനാഗിരി എടുത്ത് ഒരു ടവ്വലിൽ ഒഴിക്കുകയും അത് മുക്കിനോട് ചേർത്തുപിടിച്ച് ശ്വസിക്കുകയും ചെയ്തു. അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു. പിന്നീട് മുക്ക് അടച്ചുപിടി ച്ച് ടവ്വൽ കൊണ്ട് വായ് മുടി, വായിലൂടെ ശ്വാസമെടുത്തു. 3 തവണ ഇങ്ങനെ ചെയ്തു. വല്ലാത്ത എരിച്ചിൽ ഉണ്ടായിരുന്നു. ചുമയും. ചുമച്ചശേഷം വീണ്ടും വിനാഗിരി ശ്വസിക്കൽ തുടർന്നു. ശ്വാസകോശങ്ങളിൽ വേദനതോന്നാമെങ്കിലും ഇത് തുടരുക. ,അൽഹംദുലില്ലാഹ് , തൊണ്ടയില്നിന്നും ശ്വാസകോശങ്ങളിൽനിന്നും വെളുത്ത കഫം പുറത്തുവന്നു. അതോടെ ആശ്വാസമായി, ശ്വസിക്കാനും കഴിയുന്നു. വെളുത്ത കഫത്തിലൂടെ നമ്മുടെ ശ്വാസകോശങ്ങളിലെ ശ്വസനക്കുഴലുകൾ  അടച്ചിരുന്ന വൈറസും പുറത്തുപോയി. അൽഹംദുലില്ലാഹ്,ഇപ്പോൾ മുക്കടപ്പോ ശ്വസന തടസ്സമോ ഒന്നുമില്ല. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും ഇതുപോലത്തെ പ്രശ്നമുണ്ടെങ്കിൽ, ഒരു ശ്രമം എന്നു നിലയിൽ ആദ്യം ഇത് ചെയ്യുക. കോവിഡ് ലെവൽ 3 അല്ലെങ്കിൽ അതിനു മുകളിൽ രോഗം ബാധിച്ചവർക്കുമാത്രമേ ജീവശ്വാസമെടുക്കാനുള്ള വേദന എത്രയെന്ന് മനസ്സിലാവുകയുള്ളു. നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ ചികിത്സ പരീക്ഷിച്ചുനോക്കാവുന്നതാണ്.”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ MEEDAN ഹെൽത്ത് ഡെസ്കിൽ ഒരു ലേഖനം കണ്ടു. വിദഗ്ധർ പറയുന്നതനുസരിച്ച് , “നാസിക കഴുകുന്നതിന് ( nasal irrigation) അല്ലെങ്കിൽ വായ് കഴുകുന്നതിന് ചില ഗുണങ്ങളുണ്ടെങ്കിലും വിനാഗിരികൊണ്ട് ഇങ്ങനെ ശ്വസിച്ചാൽ അല്ലെങ്കിൽ കോവിഡ് -19 രോഗത്തിന് ചികിത്സിച്ചാൽ ഫലമുണ്ടാകുമെന്നതിന് യാതൊരു തെളിവുമില്ല. കോവിഡ് -19 ഉണ്ടാക്കുന്നത് കൊറോണവൈറസിന്റെ ബാഹ്യ ലിപിഡ് (കൊഴുപ്പ്) സ്തരമാണ്. അതിനാൽ സോപ്പുകൊണ്ട് കൈ കഴുകുകയും ചുരുങ്ങിയത് 60-70% ൽക്കഹോൾ എങ്കിലും അടങ്ങിയ ഹാൻഡ് സാനിറ്റൈസർ പയോഗിക്കുകയും ചെയ്യുന്നത് ഇത്തരം വൈറസിനെതിരെ ഫലപ്രദമായിരിക്കും. മാസ്ക് ഉപയോഗിക്കുന്നത് അല്ലെങ്കിൽ മുഖം മറയ്ക്കുന്നത്വൈറൽ കണങ്ങൾ മുക്കിലുടെയോ വായിലൂടെയോശരീരത്തിൽ പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും തടയാൻ സഹായിക്കും.”

"അസെറ്റിക് അമ്ലത്തിന്റെയും ജലത്തിന്റെയും മിശ്രിതമായ വിനാഗിരിക്ക് നേരിയ അമ്ലതയുണ്ട്. വിവിധ തരം വിനാഗിരികളിൽ രുചിക്കും റത്തിനുംവേണ്ടി വിവിധ വസ്തുക്കൾ ചേർത്തിരിക്കും.അതുകൊണ്ട് വിനാഗിരികൊണ്ട് കഴുകുമ്പോൾ നാസികയിലെയും വായിലെയും തൊണ്ടയിലേയും സംവേദകത്വമേറിയ സ്തരങ്ങളെ ഈ വസ്തുക്കൾ ദോഷകരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പുനല്കന്നു," റിപ്പോർട്ടിൽ തുടർന്ന് വ്യക്തമാക്കുന്നു.

ഗോർഗാവിലെ പുഷ്‌പാഞ്ചലി ആശുപത്രിയിലെ ജനറൽ ഫിസിഷ്യൻ ഡോക്ടർ അനന്ത് പരാശരും ഈ വൈറൽ അവകാശവാദം അടിസ്ഥാനരഹിതമെന്ന്  ക്തമാക്കുന്നു.

വിനാഗിരി കോവിഡ്-19 സുഖപ്പെടുത്തുമെന്നതിന് ആധികാരികമായ ഒരു റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായില്ല.

ആഗോള ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടന (ഡബ്ള്യു എച്ച് ഒ) കോവിഡ്-19 തടയുന്നതിനോ ചികിത്സിക്കുന്നതിനോ ആന്റിബയോട്ടിക്കുകൾ അടക്കം ഒരു മരുന്നുകൊണ്ടും സ്വയം ചികിത്സിക്കുന്നതിന് ശുപാര്ശ ചെയ്യുന്നില്ല. കോവിഡ്-19 ചികിത്സക്കുള്ള മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്ന ഡബ്ള്യു എച്ച് ഒ ലഭ്യമാകുന്ന പുതിയ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതാണ്.

അയ്മൻ അർമാൻ എന്ന യുസർ ആണ് ഫേസ്‌ബുക്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഈ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾ മലേഷ്യയിലാണെന്ന് വ്യക്തമായി.

निष्कर्ष: നിഗമനം: വിദഗ്ദ്ധർ പറയുന്നതനുസരിച്ച് വിനാഗിരി ശ്വസിക്കുന്നത് കോവിഡ്-19 ലക്ഷങ്ങൾക്ക് ശുപാര്ശ ചെയ്തിട്ടുള്ള ഒരു ചികിത്സാരീതിയില്ല. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ വൈറലായ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ അവകാശവാദം "അടിസ്ഥാനരഹിതമാണ്" എന്നു ആരോഗ്യവിദഗ്ധർ പറയുന്നു.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later