X
X

Fact Check : ജഗദീപ് ധൻഖറിന്റെ വൈറൽ വീഡിയോ “കർഷകന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല” എന്നത് അദ്ദേഹത്തിന്റെ രാജിയുമായി ബന്ധമില്ല

ആരോഗ്യപരമായ കാരണങ്ങളാൽ പാർലമെന്റ് മൺസൂൺ സെഷന്റെ ആദ്യ ദിവസമായ 2025 ജൂലൈ 21 -ന് ജഗദീപ് ധൻഖർ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന്    രാജിവച്ചു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ആരോഗ്യപരമായ കാരണങ്ങളാൽ പാർലമെന്റ് മൺസൂൺ സെഷന്റെ ആദ്യ ദിവസമായ 2025 ജൂലൈ 21 -ന് ജഗദീപ് ധൻഖർ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന്    രാജിവച്ചു. ഇപ്പോൾ, ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് വൈറലായിരിക്കുന്നു, “ഇന്ത്യയുടെ കൃഷിക്കാരന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല.” രാജിക്ക് മുമ്പായി തലേദിവസം ആണ് ഈ ക്ലിപ്പ് റിക്കാർഡ് ചെയ്തതെന്ന് യൂസർമാർ  അവകാശപ്പെടുന്നു..

വിശാസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ 2025  ഏപ്രിലിലെ  വഖഫ് ബില്ലിന്റെ  രാജ്യസഭാ സെഷൻ  കാലത്തേതാണ്  ഈ വീഡിയോ എന്ന് കണ്ടെത്തി.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്ക് ഉപയോക്താവ് Choudhary Anu 2025 ജൂലൈ 23 ന് പങ്കുവെച്ച ഈ വൈറൽ പോസ്റ്റിന്റെ അടിക്കുറിപ്പ്  “ഞാൻ ഒരു കൃഷിക്കാരന്റെ മകനാണ് … .ഒരു കർഷകന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല … ..ഇത് മിനിഞ്ഞാന്ന്  ജഗദീപ് ധൻഖറിന്റെ പ്രസ്താവന ….”

ഈ  പോസ്റ്റിന്റെ ആർക്കൈവ്ഡ് പതിപ്പ് കാണാം here.

അന്വേഷണം:

അന്വേഷണം ആരംഭിക്കുന്നതിന്, ഞങ്ങൾ ഒരു കീവേഡ് സെർച്ച്  നടത്തി. ജഗദീപ് ധൻഖറിന്റെ പ്രസ്താവനയെ പരാമർശിച്ച്   നിരവധി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തിഏപ്രിൽ 4,2025 -ന് പഞ്ചാബ് കേസരി പത്രം റിപ്പോർട്ട് ചെയ്യുന്നു:. പുലർച്ചെ  2.30 ഓടെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബിൽ പാസ്സായ ശേഷം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള പ്രമേയം അവതരിപ്പിച്ചു.ഇതിന്മേലുള്ള ചർച്ച, നേരം വൈകിയതിനാൽ  സഭയുടെ അടുത്ത യോഗത്തിൽ മതി എന്ന് മല്ലി കാർജുൻ ഖാർഗെ  അഭ്യർത്ഥിച്ചു. രാജ്യസഭയിലെ പ്രതിപക്സ നേതാവും കോൺഗ്രസ്സ് പ്രസിഡന്റുമായ ഖാർഗെ പറഞ്ഞു : “…താങ്കൾ  എന്തിനാണ് (ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനും ആയ  ജഗദീപ് ധൻഭാർ) സർക്കാരിനെ ഭയപ്പെടുന്നത്? സഭയുടെ  നടപടികളിൽ നിന്ന് ഖാർഗെയുടെ  ഈ പരാമർശം  നീക്കം ചെയ്യാൻ ചെയർമാൻ ഉടൻ ഉത്തരവിട്ടു. ഖാർഗെയുടെ  അഭിപ്രായത്തോട് പ്രതികരിക്കവേ ധൻഖാർ   ഇന്ത്യയിലെ കർഷകരും കർഷകരുടെ മക്കളും ഏത് സാഹചര്യത്തിലും ആരെയും ഭയപ്പെടുന്നില്ലെന്നും  പറഞ്ഞു.”

പാർലമെന്റ് നടപടികളിൽ 8:34:05  ടൈംസ്റ്റാമ്പിൽ കാണുന്ന ഈ സെഗ്മെന്റ് Hindustan Times YouTube channel 2025 ഏപ്രിൽ 3 ന് ലൈവായി സ്ട്രീം ചെയ്തിരുന്നു.

കൂടുതൽ വ്യക്തതയ്ക്കായി, വിശ്വാസ് ന്യൂസ് ദൈനിക് ജാഗ്രണിന്റെ   ദേശീയ ബ്യൂറോ മേധാവിയായ അശുതോഷ്  ജാ  യുമായി  ബന്ധപ്പെട്ടു. വൈറൽ പോസ്റ് വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.    ‘ഒരു കർഷകന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല’ എന്ന ധൻഖറിന്റെ പ്രസ്താവന   2025 ഏപ്രിൽ കാലത്തോളം പഴക്കമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പോസ്റ്റ്  പങ്കുവെച്ച ഫേസ്ബുക്ക് യൂസർ ചൗധരി അനുവിന്   27000-ൽ ഏറെ  ഫോളോവേഴ്സ് ഉണ്ട്.

നിഗമനം:    വിശാസ് ന്യൂസിന്റെ അന്വേഷണത്തിൽ , ‘ഒരു ഇന്ത്യൻ കർഷകന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല’, ജഗദീപ് ധങ്കറിന്റെ  പ്രസ്താവന 2025  ഏപ്രിലിൽ രാജ്യസഭയിൽ വഖഫ് ബിൽ ചർച്ചാസമയത്ത് ചെയ്തതാണ് എന്ന വ്യക്തമായി ഇതിന്   വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിന്റെ രാജിയുടെ ഒരു ബന്ധവുമില്ല.  .

  • Claim Review : ഞാൻ ഒരു കൃഷിക്കാരന്റെ മകനാണ് ... ഒരു കർഷകന്റെ മകൻ ആരെയും ഭയപ്പെടുന്നില്ല ... മിനിഞ്ഞാന്ന്   മുതൽ ഇതാണ് ജഗദീപ്പ് ധൻങ്കറിന്റെ പ്രസ്താവന
  • Claimed By : ഫേസ്ബുക്ക് ഉപയോക്താവ് ചൗധരി  അനു.
  • Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later