വസ്തുതാപരിശോധന: വൈറൽ ചിത്രം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അല്ല, ബീഹാറിലെ ഒരു സാമൂഹ്യ പ്രവർത്തകന്റേതാണ്
- By Vishvas News
- Updated: January 11, 2023

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഡിസമ്പർ 25 -ന് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വായ്‌പേയിയുടെ 98-ആമത് ജന്മദിനം ആഘോഷിക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറ്റവും സ്വാധീനശക്തി ചെലുത്തുകയും പ്രശസ്തനാകുകയും ചെയ്ത പ്രധാനമന്ത്രിമാരിൽ ഒരാളായ വാജ്‌പേയിയുടെ ജന്മദിനത്തിൽ രാഷ്ട്രീയരംഗത്തെ പ്രമുഖരും സാധാരണക്കാരും ഒരുപോലെ ആദരാഞ്ജലികൾ അർപ്പിച്ചു.അതിനുശേഷം അടൽ ബിഹാരി വായ്‌പേയിയുടെയും അമ്മയുടെയും എന്നവകാശപ്പെട്ടുകൊണ്ട് ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും ബ്ളാക് & വൈറ്റ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത വൈറൽ ഫോട്ടോ വായ്‌പേയിയുടെയും അമ്മയുടെയും അല്ലെന്നും അത് ബീഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന സാമൂഹ്യപ്രവർത്തകനായ റാണു ശങ്കറിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആണെന്നും വ്യക്തമായി.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഡിസംബർ 26-ന് ഫേസ്ബുക്കിൽ പ്രസ്തുത ഫോട്ടോ പങ്കുവെച്ചുകൊണ്ട് യൂസർ അജയ് കുമാർ സെയ്നി (ആർക്കൈവ് ലിങ്ക്) എഴുതി:,
അടൽ ബിഹാരി വായ്‌പേയിസ്വന്തം അമ്മയുടെ മടിയിൽ. ഇത് നല്ലൊരു ചിത്രമല്ലേ?
അന്വേഷണം:
ഈ വൈറൽ ചിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ ആദ്യം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ നവഭാരത് ടൈംസിൽ ജനുവരി5, 2021 -ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഈ ചിത്രം കണ്ടു. പ്രസ്തുത ചിത്രം ബീഹാറുമായി ബന്ധപ്പെട്ടതാണെന്ന് ലേഖനത്തിൽ പറയുന്നു. ബീഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന സാമൂഹ്യപ്രവർത്തകനായ റാണു നീലം ശങ്കറിന്റെയും അദ്ദേഹത്തിന്റ അമ്മ നീലം ശങ്കറിന്റെയും ഫോട്ടോ ആണ് അതെന്നും അതിൽ വ്യക്തമാക്കുന്നു. തന്റെ കുട്ടിക്കാലത്ത് എടുത്തതാണ് അമ്മയോടോപ്പമുള്ള ആ ഫോട്ടോ എന്നും 1980 -ൽ ‘അമ്മ മരണപ്പെട്ടശേഷം അവരുടെ ഓർമക്കായി അത് സൂക്ഷിക്കുകയാണ് എന്നും റാണു നീലം ശങ്കർ പറയുന്നു.

അതിനുശേഷം ഞങ്ങൾ റാണു ശങ്കറിന്റെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ അവിടെ ആ വൈറൽ ഫോട്ടോ കണ്ടു. ഫെബ്രുവരി 13, 2022-നാണ് അദ്ദേഹം ആ ഫോട്ടോ പോസ്റ്റ് ചെയ്തത് അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ : ഞങ്ങളുടെ ആദരണീയ മാതാവ് ദിവംഗതയായ നീലം ശങ്കർ.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ റാണു നീലം ശങ്കറുമായി ബന്ധപ്പെട്ടു. തന്റെ കുട്ടിക്കാലത്ത് എടുത്തതാണ് അമ്മയോടോപ്പമുള്ള ആ ഫോട്ടോ എന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ഒരു സ്റ്റുഡിയോവിൽ വെച്ച് ആ ഫോട്ടോ എടുത്തത്. ഗാന്ധി സ്വരാജ് ആശ്രമം എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റായ അദ്ദേഹം 2020 -ൽ പാറു നിയമസഭാമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. നിലവിൽ സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ബീഹാർ ഗൗരവ് സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തിയുമാണ് അദ്ദേഹം.
ഞങ്ങൾ ഈ ഫോട്ടോ പങ്കുവെച്ച അജയ് കുമാർ സൈനിയുടെ ഫേസ്ബുക്ക് പേജ് സ്കാൻ ചെയ്തപ്പോൾ ഏകദേശം 12,000 യൂസർമാർ അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്നും പ്രസ്തുത പേജ് ക്രിയേറ്റ് ചെയ്തത് 15 ഏപ്രിൽ, 2020. -ൽ ആണ് എന്നും വ്യക്തമായി.
നിഗമനം: വൈറൽ ചിത്രം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെയും അമ്മയുടെയും അല്ല, ബീഹാറിലെ ഒരു സാമൂഹ്യപ്രവർത്തകനായ റാണു നീലം ശങ്കറിന്റെയും അദ്ദേഹത്തിന്റ അമ്മ നീലം ശങ്കറിന്റെയും ഫോട്ടോ ആണ്. ഈ ഫോട്ടോയ്ക്ക് അടൽ ബിഹാരി വാജ്‌പേയിയുമായി ഒരു ബന്ധവുമില്ല.
- Claim Review : അടൽ ബിഹാരി വായ്‌പേയിസ്വന്തം അമ്മയുടെ മടിയിൽ. ഇത് നല്ലൊരു ചിത്രമല്ലേ?
- Claimed By : അജയ് കുമാർ
- Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com