വസ്തുത പരിശോധന: കോവിഡ് -19 , മറ്റുചില ശ്വസനേന്ദ്രയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സക്കായി ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകുന്നു; വൈറൽ പോസ്റ്റ് വ്യാജം
നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. കോവിഡ് -19 , മറ്റുചില ശ്വസനേന്ദ്രയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സക്കായി ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകുന്നു.
- By Vishvas News
- Updated: October 13, 2021

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കോവിഡ്-19 ലോകം മുഴുവൻ പടർന്നുപിടിച്ചപോലെതന്നെയാണ് കൊറോണ വൈറസിനെയും മറ്റുചില അനുബന്ധ രോഗങ്ങളെയും കുറിച്ചുള്ള വ്യാജ വാർത്തകളും പടരുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ പറയുന്നത് ഹൈഡ്രജൻ പെറോക്സൈഡിന്റെയും ഉപ്പുലായിനിയുടെയും മിശ്രിതം ശ്വസിക്കുന്നതിലൂടെ നമ്മുടെ മുക്കിലും തൊണ്ടയിലും ശ്വാസകോശങ്ങളിലും ഉള്ള എല്ലാ വൈറസുകളും അണുക്കളും കൊല്ലപ്പെടും എന്നാണ്. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. കോവിഡ് -19 , മറ്റുചില ശ്വസനേന്ദ്രയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സക്കായി ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകുന്നു
അവകാശവാദം
ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോവിൽ ഒരു കുട്ടി എന്തോ ദ്രാവകം ശ്വസിക്കുന്നതായി കാണുന്നു. ഹൈഡ്രജൻ പെറോക്സൈഡിന്റെയും ഉപ്പുലായിനിയുടെയും മിശ്രിതം ശ്വസിക്കുന്നതിലൂടെ നമ്മുടെ മുക്കിലും തൊണ്ടയിലും ശ്വാസകോശങ്ങളിലും ഉള്ള എല്ലാ വൈറസുകളും അണുക്കളും കൊല്ലപ്പെടും എന്ന് വീഡിയോ അവകാശപ്പെടുന്നു.
ഈ പോസ്റ്റിന്റെ ആര്ക്കൈവ്ഡ് വേര്ഷന് പരിശോധിക്കാം, ഇവിടെ.
ഇത് കോവിഡ്-19 രോഗത്തിനുള്ള ചികിത്സയാണെന്ന് അവകാശപ്പെടുന്ന ഈ വീഡിയോ വിശ്വാസ് ന്യുസിന്റെ വാട്ടസ്ആപ് ചാറ്റ്ബോട്ടിലും ലഭിച്ചു.
അന്വേഷണം
വിവിധ ആരോഗ്യസംഘടനകളുടെ വെബ്സൈറ്റുകളിൽ സെർച്ച് ചെയ്തുകൊണ്ട് വിശ്വാസ് ന്യുസ് അന്വേഷണം ആരംഭിച്ചു. കോവിഡ്-19 ചികിത്സക്കായി യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഉള്ള മരുന്നുകളുടെ പട്ടികയിൽ ഹൈഡ്രജൻപെറോക്സൈഡ് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി.
Webmd വ്യക്തമാക്കുന്നതനുസരിച്ച് ചര്മത്തിലുണ്ടാകുന്ന മുറിവുകൾ പോറലുകൾ, പൊള്ളലുകൾ എന്നിവയിൽ അണുബാധ ഉണ്ടാകാതിരിക്കാനായി ഒരു അണുനാശിനി എന്ന നിലയിൽ ഹൈഡ്രജൻപെറോക്സൈഡ് ഉപയോഗിക്കാം.
അനുയോജ്യമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ ഗുഗിൾ സെർച്ചുകൾ നടത്തി. അപ്പോൾ ആസ്ത്മ ആന്റ് അലർജി ഫൗണ്ടേഷൻ ഓഫ് അമേരിക്കയുടെ (എ എ എഫ് എ ) വെബ്സൈറ്ഗിൽ ഒരു ഉപദേശം കണ്ടു. അത് ഹൈഡ്രജൻപെറോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നു. എ എ എഫ് എ യുടെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ പോസ്റ്റ് ചെയ്തിരിക്കുന്നു:” ഹൈഡ്രജൻ പെറോക്സൈഡ് നിങ്ങളുടെ നെബുലൈസറിൽ ഇട്ട് ശ്വസിക്കരുത്. അത് ആപൽക്കരമാണ്. ഇത് കോവിഡ്-19 തടയാനുള്ള മാർഗ്ഗമല്ല. “
ഏജൻസി ഓഫ് ടോക്സിക് സബ്സ്റ്റൻസസ് ആന്റ് ഡിസീസ് രജിസ്ട്രാറിയിൽ നിന്നുള്ള ഒരു ഫാക്ട് ഷിറ്റും ഞങ്ങൾ കണ്ടു. അതിൽ പറയുന്നു :” ഒരു ക്ളീനറായും സ്റ്റെയ്ൻ റിമൂവറായും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാറുണ്ട്. എന്നാൽ അത് കഴിക്കുകയോ ശ്വസിക്കുമായോ ചെയ്യുന്നത് ശരീരകലകൾക്ക് നാശമുണ്ടാക്കും.”
Health.com എന്ന വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ഒരു ലേഖനവും വിശ്വാസ് ന്യുസ് കണ്ടെത്തി. അതിന്റെ ശീർഷകം ഇതാണ് : ഇല്ല, ഹൈഡ്രജൻ പെറോക്സൈഡിന്റെ ആവി ശ്വസിക്കുന്നത് കോവിഡ്-19 സുഖപ്പെടുത്തുകയില്ല. ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു:: ‘ദയവായി ഇത് ചെയ്യരുത് ’
ന്യുഡൽഹി അപ്പോളോ ആശുപത്രിയിലെ പൾമൊണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്ററ് ദോ. നിഖിൽ മോദിയുമായി വിശ്വാസ് ന്യുസ് ബന്ധപ്പെട്ടു. അദ്ദേഹം പറയുന്നു:” ഹൈഡ്രജൻ പെറോക്സൈഡ് അസ്വസ്ഥതയുണ്ടാക്കുന്നതും പൂർണമായും ഉപയോഗിക്കാൻ സുരക്ഷയില്ലാത്തതുമായ വസ്തുവാണ്.”
ഗുരുഗ്രാം പുഷ്പാഞ്ജലി ഹോസ്പിറ്റൽസിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ അനന്ത പരാശരുമായും ഞങ്ങൾ ഇക്കാര്യം സംസാരിച്ചു. ഹൈഡ്രജൻ പെർഫോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു:” ഹൈഡ്രജൻ പെർഫോക്സൈഡ് ശ്വസിക്കുന്നത് ശ്വാസകോശങ്ങലെ വിഷലിപ്തമാക്കും. ഇത് ശ്വാസകോശങ്ങളിലെ വായുസഞ്ചികളെ കേടുവരുത്തുകയും ഹൈപ്പോക്സിയക്ക് കാരണമാകുകയും ചെയ്യും.”
ഈ വ്യാജ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തെരേസ ഡെൽ റിയോയുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ആ യുസർ കാനഡയിലാണെന്ന് വ്യക്തമായി.
निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. കോവിഡ് -19 , മറ്റുചില ശ്വസനേന്ദ്രയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സക്കായി ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നതിനെതിരെ മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകുന്നു.

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Telegram 9205270923
-
Email-Id contact@vishvasnews.com