X

വസ്തുത പരിശോധന: വ്യാജ അവകാശവാദവുമായി നരസിംഹാനന്ദ് സരസ്വതിയുടെ പഴയ വീഡിയോ വൈറലാകുന്നു

  • By Vishvas News
  • Updated: May 15, 2021

വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): യതി നരസിംഹാനന്ദ് സരസ്വതിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഈ വീഡിയോവിൽ അദ്ദേഹം പോലീസ് വാനിൽ ഇരിക്കുന്നതായി കാണുന്നു. യൂസർമാർ അവകാശപ്പെടുന്നത് യു.പി പോലീസ് ഷാജഹാൻപൂരിൽനിന്ന് നരസിംഹാനന്ദിനെ അറസ്റ് ചെയ്തു എന്നാണ്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. യതി നരസിംഹാനന്ദ് സരസ്വതിയുടെ ഈ  വീഡിയോ വളരെ പഴയതാണ്. യു.പി പോലീസ് അദ്ദേഹത്തെ അറസ്റ് ചെയ്തിട്ടില്ല.

അവകാശവാദം

യതി നരസിംഹാനന്ദ് സരസ്വതിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫേസ്‌ബുക്ക് യൂസർ മുസ്തഫ അഹമ്മദ് ആണ് ഈ വൈറൽ വീഡിയോ ഫേസ്‌ബുക്കിൽ ഏപ്രിൽ 27-ന്   പി;ഓസ്റ് ചെയ്തത്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:”ബ്രെയ്ക്കിംഗ്-ജഹാൻപൂരിൽനിന്ന് നരസിംഹാനന്ദിനെ യു. പി പോലീസ് അറസ്റ് ചെയ്തു!”

ഈ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഈ വീഡിയോവിൽ യതി നരസിംഹാനന്ദിനെ ഷാജഹാൻപൂരുമായി ബന്ധപ്പെട്ടാണ് കാണിച്ചിരിക്കുന്നത്. ഈ വകിയരാൽ വീഡിയോയുടെ യാഥാർത്‌ഥ വേർഷൻ  അന്വേഷിച്ചുനോക്കിയപ്പോൾ ഒരു യൂട്യൂബ് ചാനലിലാണ് അത് കണ്ടെത്തിയത്. 2020 ജനുവരി 31 നാണ് അത് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.  4:29 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോവിൽ താൻ ഷാജഹാൻപൂരിൽനിന്ന് അഹോധ്യയിലേക്ക് പോകുകയാണെന്ന് യതി നരസിംഹാനന്ദ് പറയുന്നു. തന്നെ പോലീസ് അറസ്റ്റുചെയ്തതാണെന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോയുടെതന്നെ കുറെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് രണ്ടാമതൊരു  41സെക്കൻഡ്  വീഡിയോ തയാറാക്കിയതാണ് വ്യാജ അവകാശവാദങ്ങളുമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇവിടെ ക്ലിക് ചെയ്‌താൽ പൂർണമായ വീഡിയോ കാണാം.

അന്വേഷണത്തിനിടയിൽ ദൈനിക് ജാഗരൺ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച ഒരു വാർത്തയും ഞങ്ങൾ കണ്ടു. 2020 ജൂലായ് 30-ന് അഖില ഭാരതീയ സാന്ത പരിഷത്തിന്റെ ദേശീയ കൺവീനർ യതി നരസിംഹാനന്ദ് സരസ്വതി മഹാരാജ് ഛത്തീസ്‌ഗഡ്‌ലെ ലോറി നിവാസിയും റഫാഷ്ട്രീയ മുസ്‌ലീം മഞ്ച് പ്രവർത്തകനുമായ  ഫയസ് ഭൂമി പൂജ ചടങ്ങിൽ പങ്കെടുത്തതിൽ പ്രതിഷേധിക്കാനായി തന്റെ ശിഷ്യന്മാരുമായി ഷാജഹാൻപൂരിൽനിന്ന പോകുകയാണെന്ന് വാർത്തയിൽ പറയുന്നു.  അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് ഗാസിയാബാദിലേക്ക് അയക്കുകയും ചെയ്തു. ഇതുസംബന്ധിച്ച പൂർണ വാർത്ത ഇവിടെ വായിക്കാം.

ഷാജഹാൻപൂർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡിൽ ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ 2021ഏപ്രിൽ 28-ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് കണ്ടെത്തി. അതിൽ ഷാജഹാൻപൂർ പോലീസ് ഈ വൈറൽ വീഡിയോ വ്യാജമെന്ന് പറയുന്നു. അത് ഇവിടെ കാണാം.

നരസിംഹാനന്ദ് സരസ്വതിയുടെ അനുയായികളിലൊരാളായ അനിൽ യാദവുമായി വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. ഈ വൈറൽ വീഡിയോ പഴയതാണെന്ന് അദ്ദേഹം പറഞ്ഞു. യതി സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർ അറസ്റ്റു  ചെയ്യപ്പെട്ടിട്ടില്ല. ഒരു പ്രത്യേയക സമുദായമാണ് ഈ പഹയാ വീഡിയോ വ്യാജ അവകാശവാദവുമായി പ്രചരിപ്പിക്കുന്നത്.

ഈ വൈറൽ പോസ്റ്റ്   ഷെയർ ചെയ്ത    ഫേസ്‌ബുക്ക്  യൂസർ മുസ്തഫ അഹമ്മദിന്റെ  പ്രൊഫയിൽ ഞങ്ങൾ സ്കാൻ ചെയ്തു. 2019 ഒക്ടോബറിലാണ് അത് ക്രിയേറ്റ്   ചെയ്യപ്പെട്ടതെന്നും 2329 ഫോളോവേഴ്സ് ഉണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. യതി നരസിംഹാനന്ദ സരസ്വതിയുടെ ഈ വൈറൽ വീഡിയോ പഴയതാണ്. യു.പി പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തിട്ടില്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

ബന്ധപ്പെട്ട ലേഖനങ്ങള്‍

Post saved! You can read it later