
സോഷ്യൽ മീഡിയ നിറയെ കേരളത്തിൽ വായിൽ പടക്കം പൊട്ടി ഗർഭിണിയായ ആന മരണമടഞ്ഞതിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ മലപ്പുറം ജില്ലയിൽ വായിൽ പടക്കം പൊട്ടി ഗർഭിണിയായ ആന മരിച്ചുവെന്ന് ഈ പോസ്റ്റുകളിൽ പലതും അവകാശപ്പെടുന്നു. എന്നാൽ മലപ്പുറത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള പാലക്കാടിലാണ് സംഭവം നടന്നതെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.
അവകാശവാദം:
Baat मी എന്ന ഫേസ്ബുക്ക് പേജ് ജൂൺ 3 ന് ഒരു പോസ്റ്റ് പങ്കിട്ടു. ആന വെള്ളത്തിൽ നിൽക്കുന്ന ഫോട്ടോ ഉൾക്കൊള്ളുന്നതാണ് ഈ പോസ്റ്റ്. ഫോട്ടോയിൽ “കാട്ടാന ഭക്ഷണം തേടി കേരളത്തിലെ മലപ്പുറത്തെ ഒരു ഗ്രാമത്തിലേക്ക് നടന്നു കയറി. അവിടെ തെരുവുകളിൽ നടക്കുമ്പോൾ, നാട്ടുകാർ അവൾക്ക് പടക്കം നിറച്ച പൈനാപ്പിൾ വാഗ്ദാനം ചെയ്തു. പടക്കം പൊട്ടി പരിക്കേറ്റ ആന വല്ലിയാർ നദി വരെ നടന്ന് അവിടെ നിന്നു. ആന അവിടെ വെച്ച് മരിച്ചു !! മനുഷ്യത്വം മരിച്ചു പോയി നാം മനുഷ്യരിൽ . ”
പോസ്റ്റിന്റെ ആർക്കൈവ്പതിപ്പ് ഇവിടെ കാണാം.
അന്വേഷണം:
പോസ്റ്റിൽ മലപ്പുറത്തെ പരാമർശിക്കുന്നതുകൊണ്ടു, വിശ്വാസ് ന്യൂസ് മലപ്പുറത്തെ അസിസ്റ്റന്റ് കൺസർവേറ്റർ ശ്രീ ഇംതിയാസിനെ ബന്ധപ്പെട്ടു. സംഭവം നടന്നത് പാലക്കാട് ആയതിനാൽ അദ്ദേഹം ഞങ്ങളെ പാലക്കാട് അതോറിറ്റിയിലേക്ക് നയിച്ചു. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് സംഭവം നടന്നതെന്ന് പാലക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനമേഖലയോട് ചേർന്നുള്ള ഒരു ചെറിയ ജലപ്രവാഹത്തിലാണ് ആനയെ കണ്ടെത്തിയതെന്ന് പാലക്കാട് ഡി.എഫ്.ഒ പറഞ്ഞു.
ആനയുടെ മരണം കേവലം ഒരു അപകടമാണെന്നും അദ്ദേഹം പറഞ്ഞു. അവൾക്ക് സ്‌ഫോടകവസ്തുക്കൾ ആരെങ്കിലും നൽകിയിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.
“ആന കഴിച്ചത് പൈനാപ്പിൾ ആണെന്ന് ആർക്കും അറിയില്ല. ഫേസ്ബുക്കിലെ നിരവധി പോസ്റ്റുകൾ പൈനാപ്പിൾ ആയി പ്രചരിപ്പിച്ചതോടെ ആളുകൾ പ്രകോപിതരായി. കാട്ടുപന്നികൾക്കായി ചില കെണികളായിരുന്നു അത്, നിർഭാഗ്യവശാൽ ആന അത് ഭക്ഷിക്കുകയാണ് ഉണ്ടായത്,” ഡി എഫ് ഒ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തിരുന്നു ഈ ദാരുണ സംഭവം നടന്നത് പാലക്കാടാണെന്നു പറഞ്ഞുകൊണ്ട്.
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവം മലപ്പുറത്ത് നടന്നതായി തെറ്റായ
അവകാശവാദവുമായി പോസ്റ്റ് പങ്കിടുന്നുണ്ട്. അതിലൊന്നാണ് Baat मी
എന്ന ഫേസ്ബുക്ക് പേജ്. പേജിന് 147 ഫോള്ളോവെർസ്
ഉണ്ട്.
ഫേസ്ബുക്ക് ഉപയോക്താവ്: Baat मीഫാക്റ്റ് ചെക്ക്: തെറ്റിധാരണാജനകം
निष्कर्ष: മലപ്പുറത്തല്ല കേരളത്തിലെ പാലക്കാട് ജില്ലയിലാണ് വായിൽ പടക്കം പൊട്ടി ഗർഭിണിയായ ആന മരിച്ചത്.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.