വസ്തുത പരിശോധന: രാഘവ് ഛദ്ധ ഭഗവന്ത് മാനിനെപറ്റി അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. ബ്രേക്കിംഗ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജ പ്രചാരണമാണെന്ന് തെളിഞ്ഞു. ബ്രേക്കിംഗ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്.രാഘവ് ഛദ്ധ ഭഗവന്ത് മാനിനെപറ്റി അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല.
- By Vishvas News
- Updated: February 16, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഭഗവന്ത് മാനിനെ എ എ പിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുമുതൽ സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകയും വ്യാജവുമായ ഒട്ടേറെ പോസ്റ്റുകൾ വന്നുകൊണ്ടിരുന്നു. സമീപകാലത്ത് ഒരു ഹിന്ദി വാർത്ത ചാനലിന്റെ ഒരു ബ്രേക്കിംഗ് പ്ലേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിൽ ആം ആദ്മി പാർട്ടി അംഗമായ രാഘവ് ഛദ്ധ, ഭഗവന്ത് മാനിനെ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെപറ്റി ഇങ്ങനെ പറയുന്നു:” ഇരുമ്പ് ഇരുമ്പിനെ മുറിക്കുന്നതുപോലെ, ഒരു മദ്യപൻ മദ്യം അവസാനിപ്പിക്കും.” വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ രാഘവ് ഛദ്ധ ഭഗവന്ത് മാനിനെപറ്റി അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. വൈറലായ ബ്രേക്കിംഗ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്.
എന്താണ് വൈറൽ?
ഫേസ്ബുക്ക് യൂസർ മൊണാലിസ ബിസ്വാൾ ഈ വൈറൽ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് എഴുതുന്നു: അതിന്റെ വിവർത്തനം ഇങ്ങനെ: ” ഭഗവന്ത് മാൻ മദ്യത്തിന് കടുത്ത അടിമയാണ്. എന്നിട്ടും ഭഗവന്ത് മാനിനെ പഞ്ചാബിലെ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നു. ആം ആദ്മി പാർട്ടി അംഗമായ രാഘവ് ഛദ്ധ, ഇതിനെപറ്റി ഇങ്ങനെ പറയുന്നു:” ഇരുമ്പ് ഇരുമ്പിനെ മുറിക്കുന്നതുപോലെ, ഒരു മദ്യപൻ മദ്യം അവസാനിപ്പിക്കും.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം
സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് രാഘവ് ഛദ്ധ ഇങ്ങനെയൊരു പ്രസ്താവന നടത്താണ് ഒട്ടും സാധ്യതയില്ലാത്തതുകൊണ്ട് പ്രഥമ ദൃഷ്ടിയിൽ ഇത് തെറ്റിദ്ധാരണാജനകമായ ഒരു വ്യാജ വാർത്തയാണ്. ഞങ്ങളുടെ ന്യൂസ് സെർച്ചിൽ ഇത്തരം ഒരു പ്രസ്താവനയും കണ്ടെത്താനായില്ല.രാഘവ് ഛദ്ധയുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചപ്പോഴും ഈ വൈറൽ പ്രസ്താവന കണ്ടെത്താൻ കഴിഞ്ഞില്ല. ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴും ഈ വൈറൽ പ്രസ്താവന സാധൂകരിക്കുന്ന ഓർത്തെന്നും കണ്ടെത്തിയില്ല.
വൈറൽ പോസ്റ്റ് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭി ച്ചത്. വൈറൽ ഫോട്ടോയിൽ എ ബി പി ന്യൂസിന്റെ ലോഗോ ഞങ്ങൾ കണ്ടെത്തി. തുടർന്ന് ചില കീവേഡ്സ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ 18 ജനുവരി 2022-ൽ എ ബി പിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കാണാനായി. ഇതില്നിന്നെടുത്തതാണ് വൈറൽ സ്ക്രീൻഷോട്ട് എന്ന് അപ്പോൾ മനസ്സിലായി. എന്നാൽ അത് എഡിറ്റ് ചെയ്തിരിക്കുന്നു. ഒരു മിനിറ്റ 44 സെക്കന്റ് ദൈർഘ്യമെത്തിയാൽ ഈ സ്ക്രീൻഷോട്ട് കാണാം. അവിടെ രാഘവ് ഛദ്ധയുടെ പേര് ബ്രേക്കിംഗ് പ്ലേറ്റിൽ കാണാം. അത് എടുത്തുമാറ്റി തൽസ്ഥാനത്ത് വൈറൽ സ്ക്രീൻഷോട്ട് ചേർത്തിരിക്കുന്നു.
താഴെയുള്ള കൊളാഷിൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ എ എ പി വക്താവ് ഹർജോത് ബഹൻസിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു “ഈ വൈറൽ അവകാശവാദം വ്യാജമാണ്. രാഘവ് ഛദ്ധ അത്തരത്തിൽ ഒരു പ്രസ്സ്‌താവന നടത്തിയിട്ടില്ല. ഞങ്ങളുടെ പ്രതിച്ഛായക്ക് കളങ്കമേൽപിക്കാൻ എതിർ പാർട്ടികൾ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.”
അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ഞങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്ബുക് യൂസർ മൊണാലിസ ബിസ്വാളിന്റെ സോഷ്യൽ സ്കാനിംഗ് നടത്തി. ഈ യൂസർക്ക് ഒരു പ്രത്യേക ആശയസംഹിതസയുടെ സ്വാധീനമുണ്ടെന്നും 2012 ആഗസ്ത് മുതൽ അയാൾ ഫേസ്ബുക്കിൽ സജീവമാണെന്നും മനസ്സിലായി. മൊണാലിസ ബിസ്വാളിന് ഫേസ്ബുക്കിൽ 14,626 ഫോളോവേഴ്സ് ഉണ്ടെന്നും അറിയാനായി.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജ പ്രചാരണമാണെന്ന് തെളിഞ്ഞു. ബ്രേക്കിംഗ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്.രാഘവ് ഛദ്ധ ഭഗവന്ത് മാനിനെപറ്റി അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല.
- Claim Review : ഇരുമ്പ് ഇരുമ്പിനെ മുറിക്കുന്നതുപോലെ, ഒരു മദ്യപൻ മദ്യം അവസാനിപ്പിക്കും,
- Claimed By : മൊണാലിസ ബിസ്വാൾ
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com