X

വസ്തുത പരിശോധന: പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല, വൈറലായ സി എൻ എൻ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്തതാണ്

പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യയോ പുട്ച്ചിനോ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല, വൈറലായ സി എൻ എൻ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്തതാണ് എന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി.

  • By Vishvas News
  • Updated: March 11, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): റഷ്യ-യുക്രൈൻ യുദ്ധത്തിനും റഷ്യൻ ഷെല്ലിംഗിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരണപ്പെട്ടതിനും ഇടയിൽ വ്യാജമായ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ വന്നു. അതിൽ പറയുന്നു:” പ്രശ്നത്തിൽ ഇടപെടരുതെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പുട്ച്ചിൻ ഇന്ത്യക്ക് മുന്നറിയിപ്പുനല്കിയിട്ടുണ്ട്.” സി എൻ എൻ ബ്രെയ്ക്കിംഗ് പ്ളേറ്റിൽ വന്ന ഈ വാർത്ത എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തി.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ നിയാസി ഗലിയാരായാണ് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ സി എൻ എൻ വീഡിയോ പോലെ തോന്നിക്കുന്ന ഈ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. പ്രസ്തുത സ്ക്രീൻഷോട്ടിൽ പറയുന്നു:” ” പ്രശ്നത്തിൽ ഇടപെടരുതെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പുട്ച്ചിൻ ഇന്ത്യക്ക് മുന്നറിയിപ്പുനല്കിയിട്ടുണ്ട്.”

യൂസർ എഴുതുന്നു: യുദ്ധപ്രശ്നത്തിൽ ഇടപെട്ടാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു; ഏത് പ്രത്യാഘാതവും നേരിടാൻ തയാറാണെന്ന് ഇന്ത്യയും പറയുന്നു.

ഈ ചിത്രവും അതിന്റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ

അന്വേഷണം:

ഗൂഗിൾ ലെന്സ് ഉപയോഗിച്ച് വിശ്വാസ് ന്യൂസ് ഈ ഇമേജിൽ സെർച്ച് ചെയ്തു. ഉടനടി ഞങ്ങൾക്ക് ലഭ്യമായ

https://edition.cnn.com/ എന്ന വെബ്‌സൈറ്റിൽ പുട്ച്ചിന്റെ സമാനമായ ചിത്രത്തോടുകൂടിയ വീഡിയോ കണ്ടു.

വെബ്‌സൈറ്റിൽ പങ്കുവെച്ച വിവരം ഇങ്ങനെ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടൽ ക്രെംലിന് കോമഡിക്ക് വകയാകുന്നു. .

ലീഡ് സി എൻ എൻ-ന്റെ ഫ്രഡറിക് പ്ലീറ്റ്‌ജെൻ റിപ്പോർട്ട് ചെയ്യുന്നു .
ഉറവിടം : സി എൻ എൻ

കൃത്യമായും അതേ ലേഔട്ടിൽ തന്നെയുള്ള വീഡിയോ ആണ് എഡിറ്റ് ചെയ്ത് വൈറലാക്കിയിരിക്കുന്നത്.

എന്നാൽ സ്‌ക്രീനിൽ കാണുന്നത് : പുട്ച്ചിന്റെ പുതിയ പഞ്ച് ലൈൻ : ഉന്നത റഷ്യൻ ഉദ്യോഗസ്ഥർ 2020 -ലെ അമേരിക്കൻ തെരഞ്ഞെടുപ്പിലുള്ള റഷ്യയുടെ ഇടപെടലിനെപ്പറ്റി തമാശ പറയുന്നു.

ഈ വീഡിയോയുടെ യഥാർത്ഥ സ്ക്രീന്ഷോട്ട് താഴെ കാണുക:

ഞങ്ങൾ ഇതുസംബന്ധിച്ച് ഒരു കീവേഡ് സെർച്ച് നടത്തിയെങ്കിലും ഒരു ആധികാരിക മാധ്യമത്തിലും ഇന്ത്യക്ക് എതിരായ പുട്ച്ചിന്റെ ഒരു പ്രസ്താവനയും കണ്ടെത്താനായില്ല.

പുട്ച്ചിൻ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ഇതിൽനിന്നും വ്യക്തം.

അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ വിശ്വാസ് ന്യൂസ് സി എൻ എൻ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ തലവൻ മാറ്റ് ഡോർണിക്കിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: . “അദി , ഇത് എഡിറ്റ് ചെയ്തിരിക്കുന്നു..യഥാർത്ഥ സ്‌ക്രീൻ ഷോട്ടിന്മേൽ തെറ്റായ ഫോണ്ട് ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണ് ഇത്. സി എൻ എൻ ആ വാർത്ത പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടില്ല.”

ഈ വൈറൽ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച യൂസരുടെ സമൂഹമാധ്യമ പശ്ചാത്തലം ഞങ്ങൾ പരിശോധിച്ചു. सियासी गलियारा @THEPOLITICALGALLERY എന്നത് 56,208 യൂസർമാർ ലൈക്ക് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സ് ഈ യൂസർക്ക് ഉണ്ട്.

निष्कर्ष: പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യയോ പുട്ച്ചിനോ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല, വൈറലായ സി എൻ എൻ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്തതാണ് എന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later