X
X

Fact Check: ഇന്ത്യക്ക് 1947 മുതൽ 1977 വരെ മുസ്ലിം വിദ്യാഭ്യാസ മന്ത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ  എന്ന അവകാശവാദം വ്യാജം

വിശ്വാസ്  ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ക്ലെയിം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്    കണ്ടെത്തി. വാസ്തവത്തിൽ, ഇന്ത്യക്ക് ഒമ്പത് യൂണിയൻ വിദ്യാഭ്യാസ മന്ത്രിമാർ 1947 - 1977 കാലഘട്ടത്തിൽ  ഉണ്ടായിരുന്നു. അവരിൽ അഞ്ചുപേർ മുസ്‌ലിംകളും നാലുപേർ അമുസ്‌ലിംകളും ആയിരുന്നു.

  • By: Pallavi Mishra
  • Published: Apr 25, 2025 at 02:08 PM
  • Updated: Aug 21, 2025 at 06:23 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : മൗലാന ആസാദ്, ഹുമയൂൺ കബീർ, മുഹമ്മദ് കരീം ഛഗ്ല, ഫക്രുദ്ദീൻ അലി അഹമ്മദ്, നൂറുൽ ഹസ്സൻ എന്നിവർ മാത്രമാണ് കോൺഗ്രസ്  ഭരണകാലത്ത് 1947നും1977 നും ഇടയിൽ ഇന്ത്യയിലെ കേന്ദ്ര വിദ്യാഭ്യാസ മാരായിരുന്നതെന്ന്  ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റ് അവകാശപ്പെടുന്നു. മുസ്ലീം വിദ്യാഭ്യാസ മന്ത്രിമാരുടെ ഈ ആധിപത്യമാണ് ബാബർ, ഔറംഗസേബ്,ഖിൽജി   തുടങ്ങിയ ഭരണാധികാരികൾ, ചരിത്ര പാഠപുസ്തകങ്ങളിൽ നായകന്മാരായി എടുത്തുകാട്ടപ്പെടാൻ കാരണമെന്ന് പ്രസ്തുത പോസ്റ്റ് കുറ്റപ്പെടുത്തുന്നു.

വിശ്വാസ്  ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ക്ലെയിം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്    കണ്ടെത്തി. വാസ്തവത്തിൽ, ഇന്ത്യക്ക് ഒമ്പത് യൂണിയൻ വിദ്യാഭ്യാസ മന്ത്രിമാർ 1947 – 1977 കാലഘട്ടത്തിൽ  ഉണ്ടായിരുന്നു. അവരിൽ നാലുപേർ  അമുസ്‌ലിംകളായിരുന്നു.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

Facebook user ‘യോഗേഷ് പട്ടേൽ’ ഈ വൈറൽ ചിത്രം 2025,ഏപ്രിൽ 20-ന് (archive link) പങ്കുവെച്ചു. അതിൽ അഞ്ച് വ്യക്തികളുടെ ചിത്രങ്ങളും പേരുകളും ഉണ്ടായിരുന്നു- മൗലാന ആസാദ്, ഹുമയൂൺ കബീർ, മുഹമ്മദ് കരീം ഛഗ്ല, ഫക്രുദ്ദീൻ അലി അഹമ്മദ്, നൂറുൽ ഹസ്സൻ. ഇവർ മാത്രമാണ് കോൺഗ്രസ്  ഭരണകാലത്ത് 1947നും1977 നും ഇടയിൽ ഇന്ത്യയിലെ കേന്ദ്ര വിദ്യാഭ്യാസ മാരായിരുന്നതെന്ന്  ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റ് അവകാശപ്പെടുന്നു. മുസ്ലീം വിദ്യാഭ്യാസ മന്ത്രിമാരുടെ ഈ ആധിപത്യമാണ് ബാബർ, ഔറംഗസേബ്,ഖിൽജി   തുടങ്ങിയ ഭരണാധികാരികൾ, ചരിത്ര പാഠപുസ്തകങ്ങളിൽ നായകന്മാരായി എടുത്തുകാട്ടപ്പെടാൻ കാരണമെന്ന് പ്രസ്തുത പോസ്റ്റ് കുറ്റപ്പെടുത്തുന്നു. 

 അന്വേഷണം: 

ഈ വൈറൽ ക്ലെയിമിന്റെ വസ്തുത  പരിശോധിക്കുന്നതിനായി , ഞങ്ങൾ ആദ്യം കീവേഡുകൾ ഉപയോഗിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ  പട്ടിക തിരഞ്ഞു.

ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ website -ലെ വിദ്യാഭ്യാസ മന്ത്രിമാരുടെ പട്ടിക ഞങ്ങൾ കണ്ടെത്തി. പട്ടികയനുസരിച്ച്, 1947 മുതൽ 1977 വരെ ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രിമാരായ ആളുകളുടെ പേരുകൾ ഇനിപ്പറയുന്നവയാണ്: 

1) മൗലാന അബ്ദുൾകലാം ആസാദ് (1947-1958)

2) കെ എൽ ശ്രീമാലി (1958-1963)

3) ഹുമയൂൺ കബീർ (1963)

4) എം സി  ഛഗ്ല (1963-1966)

5) ഫക്രുദ്ദീൻ അലി അഹമ്മദ് (1966-1967)

6) ത്രിഗുണ സെൻ (1967-1969)

7) വി കെ ആർ വി റാവു (1969-1971)

8) സിദ്ധാർത്ഥ ശങ്കർ റേ (1971-1973)

9) നൂറുൽ ഹസ്സൻ (1973-1977)

അഞ്ച് മുസ്ലിം വിദ്യാഭ്യാസ മന്ത്രിമാരുടെ പേരുകൾ മാത്രമാണ് വൈറൽ പോസ്റയിൽ പറയുന്നതെങ്കിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക website -ൽ  ലഭ്യമായ വിവരങ്ങൾ അനുസരിച്ച് , 1947 നും 1977 നും ഇടയിൽ ഒമ്പത്  വിദ്യാഭ്യാസമന്ത്രിമാർ ഉണ്ടായിരുന്നു. ഇവരിൽ മൗലാന ആസാദ്, ഹുമയൂൺ കബീർ, മുഹമ്മദ് കരീം ഛഗ്ല, ഫക്രുദ്ദീൻ അലി അഹമ്മദ്, നൂറുൽ ഹസ്സൻ  എന്നീ അഞ്ചുപേർ മുസ്‌ലിംകൾ ആയിരുന്നു. അതേസമയം, മറ്റു നാലുപേരായ കെ എൽ ശ്രീമാലി, ത്രിഗുണ സെൻ, വി  കെ ആർ വി റാവു, സിദ്ധാർത്ഥ ശങ്കർ റേ എന്നീ നാലുപേർ അമുസ്‌ലിംകളുമായിരുന്നു.

 ‘Career Power‘ , ‘PW Only IAS‘എന്നിവപോലുള്ള നിരവധി വിദ്യാഭ്യാസ വെബ്സൈറ്റുകളിലും  സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാഭ്യാസ മന്ത്രി സ്ഥാനം വഹിച്ചവരുടെ  പട്ടിക ഞങ്ങൾ കണ്ടെത്തി. അവയിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ 1947 നും 1977 നും ഇടയിൽ ഒമ്പത്  വിദ്യാഭ്യാസമന്ത്രിമാർ ഉണ്ടായിരുന്നു. ഇവരിൽ മൗലാന ആസാദ്, ഹുമയൂൺ കബീർ, മുഹമ്മദ് കരീം ഛഗ്ല, ഫക്രുദ്ദീൻ അലി അഹമ്മദ്, നൂറുൽ ഹസ്സൻ  എന്നീ അഞ്ചുപേർ മുസ്‌ലിംകൾ ആയിരുന്നു.  മറ്റു നാലുപേരായ കെ എൽ ശ്രീമാലി, ത്രിഗുണ സെൻ, വി  കെ ആർ വി റാവു, സിദ്ധാർത്ഥ ശങ്കർ റേ എന്നീ നാലുപേർ അമുസ്‌ലിംകളുമായിരുന്നു.

സ്ഥിരീകരണത്തിനായി ഞങ്ങൾ ദൈനിക്  ജാഗ്രന്റെ നാഷണൽ പൊളിറ്റിക്കൽ  എഡിറ്ററും ബയോരോ മേധാവിയുമായ അശുതോഷ് ഝായുമായി ബന്ധപ്പെട്ടു. വൈറൽ ക്ലെയിം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഉപയോക്താവ്  യോഗവേൽ, തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമിനൊപ്പം വൈറൽ പോസ്റ്റ് പങ്കിട്ട ഉപയോക്താവ് യോഗേഷ്  പട്ടേലിന് ഫേസ്‌ബുക്കിൽ  ഏകദേശം 4000 ഫോളോവേഴ്സ് ഉണ്ട്.

നിഗമനം: വിശ്വാസ്  ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ക്ലെയിം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  കണ്ടെത്തി. വാസ്തവത്തിൽ, ഇന്ത്യക്ക് ഒമ്പത് യൂണിയൻ വിദ്യാഭ്യാസ മന്ത്രിമാർ 1947 – 1977 കാലഘട്ടത്തിൽ  ഉണ്ടായിരുന്നു. അവരിൽ അഞ്ചുപേർ മുസ്‌ലിംകളും നാലുപേർ അമുസ്‌ലിംകളും ആയിരുന്നു.

  • Claim Review : ഇന്ത്യക്ക് 1947 മുതൽ 1977 വരെ മുസ്ലിം വിദ്യാഭ്യാസ മന്ത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  • Claimed By : എഫ് ബി യുസർ 'Yogesh Patel'
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later