X

വസ്തുത പരിശോധന: സെൻട്രൽ വിസ്റ്റ പ്രോജക്ട് സൈറ്റ് സന്ദർശിക്കുന്ന പ്രധാനമന്ത്രിയോടൊപ്പം ഒരു ഫോട്ടോഗ്രാഫർ നിൽക്കുന്നതായുള്ള വൈറൽ ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. സപ്തംപ്പർ 26 -ന് പ്രധാനമന്ത്രി സെൻട്രൽ വിസ്റ്റ പ്രോജക്ടിനുകീഴിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണസ്ഥലം സന്ദര്ശിക്കുമ്പോഴാണ് ഈ ഫോട്ടോ എടുത്തിട്ടുള്ളത്. ഈ ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫർ നിലത്ത് കിടന്നുകൊണ്ട് പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കുന്നതായുള്ള ഒരു ദൃശ്യം എഡിറ്റ് ചെയ്ത് ചേർത്തതാണ്.

  • By Vishvas News
  • Updated: October 8, 2021

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അദ്ദേഹം നടന്നുപോകുന്നതായാണ് ഫോട്ടോവിൽ കാണുന്നത്. സപ്തംപ്പർ 26 -ന്   പ്രധാനമന്ത്രി സെൻട്രൽ  വിസ്റ്റ പ്രോജക്ടിനുകീഴിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണസ്ഥലം സന്ദര്ശിക്കുന്നതാണ് ചിത്രത്തിൽ. ഈ ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫർ നിലത്ത് കിടന്നുകൊണ്ട് പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കുന്നതായുള്ള ഒരു  ദൃശ്യം കുട്ടിചേർത്തിരിക്കുന്നു. 

അവകാശവാദം

മോർഫ് ചെയ്ത ഈ ഫോട്ടോ പല യൂസര്മാരും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാളാണ് ‘പുരാൺ സിംഗ്’. ഈ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ആ യുസർ എഴുതി: “സാധു ഫോട്ടോഗ്രാഫർ…എവിടെയാണ് താൻ കുടുങ്ങിപ്പോയതെന്ന് അയാൾ അമ്പരക്കുന്നുണ്ടാകും.”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഗുഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ ഈ ഫോട്ടോ സംബന്ധിച്ച അന്വേഷണം ആരംഭിച്ചു, പല സമൂഹമാധ്യമ പ്ലാറ്റുഫോമുകളിലും എഡിറ്റ് ചെയ്ത ഫോട്ടോ കാണാനായി. എന്നാൽ വിശ്വസനീയമായ ഒരു വെബ്‌സൈറ്റിലും മോദിയും ഫോട്ടോഗ്രാഫറും ഉള്ള ചിത്രം കാണാനായില്ല.

തുടർന്ന് ഞങ്ങൾ മോദിയുടെ ഈ ചിത്രം ക്രോപ് ചെയ്ത് എടുത്ത് ഗുഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ യഥാർത്ഥ ഫോട്ടോ പല വെബ്‌സൈറ്റുകളിലും കണ്ടു. യഥാർത്ഥ ഫോട്ടോ ന്യുസ് 18  അവരുടെ വെബ്‌സൈറ്റിൽ 2021  സെപ്തമ്പർ 26 -ന്  അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സപ്തംപ്പർ 26 -ന്   പ്രധാനമന്ത്രി സെൻട്രൽ  വിസ്റ്റ പ്രോജക്ടിനുകീഴിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണസ്ഥലം സന്ദര്ശിക്കുന്നതാണ് ചിത്രത്തിൽ. എന്നാൽ അതിൽ ഏതെങ്കിലും ഫോട്ടോഗ്രാഫർ പ്രധാനമന്ത്രിയുടെ ചിത്രം പകർത്തുന്ന ദൃശ്യം കണ്ടില്ല. ഈ ഫോട്ടോ ന്യുസ് 18  -ന്റെ ക്രെഡിറ്റിലാണുള്ളത്. അതിനാൽ അത് യാഥാർത്ഥമാണ്.

തുടർന്നുള്ള അന്വേഷണത്തിൽ വൈറൽ ഫോട്ടോയിൽനിന്നും ഞങ്ങൾ ക്രോപ് ചെയ്ത് എടുത്ത പ്രധാനമന്ത്രിയുടെ ചിത്രം ഗുഗിൾ റിസൾട്ടിലെ പല വെബ്‌സൈറ്റുകളിലും കാണാനായി. 

Pixabay യിലും ഈ ചിത്രം കണ്ടു.അതിലെ  വിവരമനുസരിച്ച്  ജനുവരി 1, 2015 -ലെത്താൻ ചിത്രം.

ഇതാണ് വൈറൽ ചിത്രവും യഥാർത്ഥ ചിത്രവും തമ്മിലുള്ള വ്യത്യാസം.

ഇതുവരെയുള്ള അന്വേഷണത്തിൽനിന്നും തെളിയുന്നത് ഈ ചിത്രം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണ് എന്നാകുന്നു. എന്നിരുന്നാലും ഞങ്ങൾ ന്യു ഇന്ത്യൻ എക്സ്പ്രസിന്റെ   സീനിയർ ഫോട്ടോഗ്രാഫർ ശേഖർ യാദവിനെ ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കുന്നതിന്റെ പ്രോട്ടോക്കോളിനെപ്പറ്റി ഞങ്ങൾ അദ്ദേഹത്തോട് അന്വേഷിച്ചു. വൈറൽ ഫോട്ടോയും അദ്ദേഹത്തിന് ഷെയർ ചെയ്തു. പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കാൻ ഒരു ഫോട്ടോഗ്രാഫർക്കും ഇത്ര അടുത്ത് വരാനാകില്ല എന്നും ഇങ്ങനെ നിലത്ത് കിടന്ന് ഫോട്ടോ എടുക്കാൻ ഒരു സാധ്യതയും ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. വളരെ അപൂർവമായി സർക്കാർ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ ഇത്രയും അടുത്തുപോയി ഫോട്ടോ എടുക്കാൻ അനുവാദം ലഭിക്കുകയുള്ളു.

വിശ്വാസ് ന്യുസ് ഫേസ്‌ബുക്ക് യുസർ പുരാണ് സിംഗിന്റെ സോഷ്യൽ സ്കാനിംഗ് ചെയ്തു. 128 പേര് അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഈ യൂസറുടെ പ്രൈഫൈൽ ലോക്ക് ചെയ്തിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. സപ്തംപ്പർ 26 -ന് പ്രധാനമന്ത്രി സെൻട്രൽ വിസ്റ്റ പ്രോജക്ടിനുകീഴിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണസ്ഥലം സന്ദര്ശിക്കുമ്പോഴാണ് ഈ ഫോട്ടോ എടുത്തിട്ടുള്ളത്. ഈ ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫർ നിലത്ത് കിടന്നുകൊണ്ട് പ്രധാനമന്ത്രിയുടെ ഫോട്ടോ എടുക്കുന്നതായുള്ള ഒരു ദൃശ്യം എഡിറ്റ് ചെയ്ത് ചേർത്തതാണ്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later