X

വസ്തുത പരിശോധന: സവർക്കറുടെ പേരിൽ വൈറലായിട്ടുള്ള ഈ വീഡിയോ ക്ലിപ് യാഥാർത്ഥമല്ല.

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വിനായക് ദാമോദർ സവർക്കറുടെ അപൂർവ അവീഡിയോ എന്നപേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ യാഥാർത്ഥത്തിൽ ഭാരത സർക്കാരിന്റെ ഒരു ഡോക്യു്മെന്ററിയാണെന്ന് കണ്ടെത്തി.

  • By Vishvas News
  • Updated: July 9, 2021

ന്യുഡൽഹി (വിശ്വാസ് ന്യൂസ്):  സമൂഹമാധ്യമങ്ങളിൽ സവർക്കറുടെ പേരിൽ ഏറെ വൈറലായിട്ടുള്ളതും സവർക്കർ അന്തമാനിൽ ജയിലിൽ കഴിയുന്ന വേളയിൽ ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ എടുത്തതെന്ന് അവകാശപ്പെടുന്നതുമായ ഒരു വീഡിയോ വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ പെട്ടു. അപൂര്വമായ ഈ വീഡിയോ ഈയിടെ ബി ബി സി സംപ്രേഷണം ചെയ്തുവെന്നും ഈ പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.

അവകാശവാദം:

ഫേസ്‌ബുക്ക് യൂസർ ചന്ദ്രശേഖർ ചന്ദോർക്കാർ ആണ് 1 മിനിറ്റും 39  സെക്കൻഡും ഈ ക്ലിപ് ജോൺ ഒന്നിന് ഷെയർ ചെയ്തത്. അതോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു : स्वातंत्र्यवीर सावरकर अंदमान कारावासात असताना एका ब्रिटिश पत्रकाराने चित्रित केलेला हा दुर्लभ व्हिडीओ बीबीसीने प्रसारित केला आहे.

വിവർത്തനം: അപൂർവമായ ഈ വീഡിയോ പകർത്തിയത് സവർക്കർ അന്തമാനിൽ ജയിലിൽ കഴിയുന്ന വേളയിൽ ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ആണ്.ഈയിടെ ബി ബി സി സംപ്രേഷണം ചെയ്തു. ഈ വീഡിയോവിൽ സവർക്കർ ഒരു സെല്ലുലാർ ജയിലിൽ ഒരു ‘കോലു” ( എന്ന എടുക്കാനുള്ള ഉപകരണം) പ്രവർത്തിപ്പിക്കുന്നത് കാണാം.

ഈ പോസ്റ്റും അതിന്റെ ആർക്കൈവ്ഡ് വേർഷനും ഇവിടെ പരിശോധിക്കാം.

അന്വേഷണം:

വിശ്വാസ് ന്യൂസ് ആദ്യമായി ഈ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അതിൽ ഞങ്ങൾ കണ്ട ലോഗോ ബി ബിസിയുടെയല്ല,ഭൂഗോൾ ചാനലിന്റേതായിരുന്നു. ബി ബിസിയുടെ സോഷ്യൽ നെറ്റവർക്ക് വെബ്‌സൈറ്റുകളിലും ഇത് കാണാനായില്ല.

ഇതിന്റെ കീ ഫ്രയിമുകളിൽ ഒരു  കീവേഡ് സെർച്ചും ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചും നടത്തിയപ്പോൾ വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിന്റെ യൂറ്റിയൂബ് ചാനലിലാണ് അത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് എന്ന് വിശ്വാസ് ന്യൂസ് കണ്ടു.

ഈ പ്ലാറ്റുഫോമിൽ അപ്‌ലോഡ് ചെയ്ത 40  മിനിറ്റ 58  സെക്കൻഡ് വീഡിയോ  “വിനായക് ദാമോദർ സവാക്കറിന്റെ  ജീവിതം” എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. 2014  ആഗസ്ത് 14  -ന്  ആണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

വീഡിയോയുടെ വിവരണത്തിൽ ഇങ്ങനെ  പറയുന്നു:’ ശ്രീ വിനായക് ദാമോദർ സവർക്കർ ഒരു നിര്ഭയനായ സ്വാതന്ത്ര്യപോരാളിയും എഴുത്തുകാരനും നാടകകൃത്തും കവിയും ചരിത്രകാരനും രാഷ്ട്രീയ നേതാവും തത്വചിന്തകനും ആകുന്നു.രാഷ്ട്ര നിർമാണത്തിന്റെ എല്ലാവശങ്ങളെയും ശരിയായി സ്പർശിക്കുന്ന സവർക്കറുടെ ചിന്തകൾ ഇന്നും പ്രസക്തമാണ്. ഈ വീഡിയോവിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്നു.”

ഈ വൈറൽ ക്ലിപ്പിന്റെ ഒരു ഭാഗം 25  മിനിറ്റു ദൈർഘ്യത്തിൽ യൂറ്റിയൂബ് വീഡിയോവിൽ കാണാം.    

വാർത്താവിതരണ-പ്രക്ഷേപണമന്ത്രാലത്തിന്റെ ഫിലിംസ് ഡിവിഷൻ പറയുന്നതനുസരിച്ച് ഈ വീഡിയോ സംവിധാനം ചെയ്തത് പ്രേം വൈദ്യയും നിർമിച്ചത് ഫിലിംസ് ഡിവിഷനുമാണ്. ഇത് നിർമിച്ചത് 1983 -ൽ ആണ്.

ഈ വീഡിയോവെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വിശ്വാസ് ന്യൂസ് ഒരു ഗവേഷകനും “സ്വതന്ത്ര വീർ സവർക്കർ: ആക്ഷെപ്   ആനി വാസ്തവ്’ എന്ന പുസ്‌തസ്‌കത്തിന്റെ രചയിതാവുമായ അക്ഷയ് ജോഗിനെ ബന്ധപ്പെട്ടു. അദ്ദേഹം വിശ്വാസ് ന്യൂസിനോട് പറഞ്ഞു:” ഇന്ദിരാഗാന്ധി ഇന്ത്യയുടെ  പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സവർക്കറിനെക്കുറിച്ച് പ്രേം വൈദ്യ നിർമിച്ച സർക്കാർ ഡോക്യു്മെന്ററിയുടെ ഒരു ഭാഗമാണ്   ഈ വീഡിയോ .”

ഈ വൈറൽ വീഡിയോ ഷെയർ ചെയ്ത ഫേസ്‌ബുക്ക് യൂസറുടെ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ച് വിശ്വാസ് ന്യൂസ് ഒരു അന്വേഷണം നടത്തി. നാസിക് സ്വദേശിയായ ചന്ദ്രശേഖർ ഛന്ദോർക്കാർ ആണ് വീഡിയോ ഷെയർ  ചെയ്തത് എന്ന വ്യക്തമായി.

निष्कर्ष: നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വിനായക് ദാമോദർ സവർക്കറുടെ അപൂർവ അവീഡിയോ എന്നപേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ യാഥാർത്ഥത്തിൽ ഭാരത സർക്കാരിന്റെ ഒരു ഡോക്യു്മെന്ററിയാണെന്ന് കണ്ടെത്തി.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later